തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്നത് പന്ത്രണ്ടുകാരായ റാഫിദീ ശീഈകളുടെ മതത്തിലെ നിർബന്ധമായ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ്.

തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്നത് പന്ത്രണ്ടുകാരായ റാഫിദീ ശീഈകളുടെ മതത്തിലെ നിർബന്ധമായ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ്.

അത് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കളവ് പറയലും വഞ്ചനയും മാത്രമാണ്.

അവരുടെ പുതുതായി രൂപപ്പെടുത്തിയ മതത്തിൽ ഇത് നിർബന്ധമായും പാലിക്കേണ്ട കാര്യമായി കണക്കാക്കപ്പെടുന്നു.

മതത്തിന്റെ മഹത്തായ അടിത്തറകളിൽ ഒന്നായ അവർക്ക് തഖിയ്യ നിർബന്ധമാണ് .

തഖിയ്യ ഇല്ല എന്ന് അവരിൽ ആരെങ്കിലും വാദിച്ചാൽ അത് തന്നെ തഖിയ്യയാണ്. അത് കൊണ്ട് ഇവരെ വിശ്വസിക്കാൻ പറ്റില്ല.

അവരുടെ ഗ്രന്ഥങ്ങളിൽ നിന്നും :

ഇബ്നു ബാബവൈഹ് :

«“തഖിയ്യ നിർബന്ധമാണ്. അതുപേക്ഷിക്കുന്നവൻ നിസ്കാരം ഉപേക്ഷിച്ചവനെപ്പോലെയാണ് എന്നതാണ് തഖിയ്യയെക്കുറിച്ചുള്ള ഞങ്ങളുടെ വിശ്വാസം.”»

അൽ-ഇഅ്തിഖാദാത്ത് (പേജ് 114).

തഖിയ്യ ഉപേക്ഷിക്കുന്നവൻ നിസ്കാരം ഉപേക്ഷിച്ചവനെപ്പോലെയാണെന്ന മുകളിലെ പ്രസ്താവനയെ അവർ ഒരു ഹദീസായി കെട്ടിച്ചമച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യിലേക്ക് ചേർത്തുപറഞ്ഞതായും പറയപ്പെടുന്നു.

( ജാമിഉൽ അഖ്ബാർ - പേജ് 110), വസാഇലുശ്ശീഅ - 7/94).

ജഅ്ഫർ ബിൻ മുഹമ്മദ് :

«“തീർച്ചയായും മതത്തിന്റെ പത്തിൽ ഒമ്പത് ഭാഗവും തഖിയ്യയിലാണ്. തഖിയ്യ ഇല്ലാത്തവന് മതവുമില്ല.”»

ഉസൂലുൽ കാഫി (2/217).

അതുപോലെ, തഖിയ്യ ഉപേക്ഷിക്കുന്നത് ശിർക്കുപോലെ തന്നെ പൊറുക്കപ്പെടാത്ത പാപമാണെന്നും അവരുടെ ചില ഗ്രന്ഥങ്ങളിൽ പറയുന്നു:

«“ഇഹലോകത്തും പരലോകത്തും പ്രകടമായി ചെയ്യുന്ന എല്ലാ പാപങ്ങളും അല്ലാഹു വിശ്വാസിക്ക് പൊറുക്കുന്നു; എന്നാൽ രണ്ട് പാപങ്ങൾ ഒഴികെ: തഖിയ്യ ഉപേക്ഷിക്കുന്നതും സഹോദരങ്ങളുടെ അവകാശങ്ങൾ അവഗണിക്കുന്നതും.”»

തഫ്സീർ അൽ-ഹസൻ അൽ-അസ്കരി (പേജ് 13), വസാഇലുശ്ശീഅ (11/474), ഉസൂലുൽ കാഫി (1/222).

«“നിങ്ങൾ തഖിയ്യ മറച്ചുവെച്ചാൽ അല്ലാഹു അതിനെ ശക്തിപ്പെടുത്തുകയും, നിങ്ങൾ അത് വെളിപ്പെടുത്തിയാൽ അല്ലാഹു അതിനെ അപമാനിക്കുകയും ചെയ്യുന്ന ഒരു മതത്തിലാണ് നിങ്ങൾ.”»

( ഉസൂലുൽ കാഫി - പേജ് 222).

«“അല്ലാഹു (عز وجل) തഖിയ്യയല്ലാതെ മറ്റൊന്നും ഞങ്ങൾക്കും നിങ്ങൾക്കും അവന്റെ മതത്തിൽ അനുവദിച്ചിട്ടില്ല.”»

ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതുവരെ തഖിയ്യ നിർബന്ധമെന്ന വാദം

തഖിയ്യ തുടർച്ചയായി, സമൂഹമായി പാലിക്കേണ്ട ഒന്നാണെന്നും ഇബ്നു ബാബവൈഹ് :

«“തഖിയ്യ നിർബന്ധമാണ്. അൽ-ഖാഇം [അവരുടെ പ്രതീക്ഷിക്കപ്പെടുന്ന നേതാവ്] പ്രത്യക്ഷപ്പെടുന്നതുവരെ അത് ഉപേക്ഷിക്കുന്നത് അനുവദനീയമല്ല. അദ്ദേഹത്തിന്റെ പ്രത്യക്ഷതയ്ക്ക് മുമ്പ് തഖിയ്യ ഉപേക്ഷിക്കുന്നവൻ അല്ലാഹു മഹത്വപ്പെട്ടവന്റെ മതത്തിൽനിന്നും ഇമാമിയ്യരുടെ മതത്തിൽനിന്നും പുറത്തുപോയവനാണ്. അവൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇമാമുകളെയും എതിർത്തിരിക്കുന്നു.”»

(അൽ-ഇഅ്തിഖാദാത്ത് - പേജ് 114–115).

അലി ബിൻ മൂസ അൽ-രിദാ എന്ന പേരിൽ ഉദ്ധരിക്കുന്നത്

അതുപോലെ, റാഫിദി ശീഈകൾ അലി ബിൻ മൂസ അൽ-രിദാ യിലേക്ക് ചില വാക്കുകൾ കെട്ടിച്ചമച്ച് ചേർത്ത് പറയുന്നു :

«“അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും തഖ്‌വയുള്ളവൻ തഖിയ്യയെക്കുറിച്ച് നിങ്ങളിൽ ഏറ്റവും കൂടുതൽ അറിവുള്ളവനാണ്.”»

അപ്പോൾ അദ്ദേഹത്തോട് ചോദിച്ചു:

«“അല്ലാഹുവിന്റെ റസൂലിന്റെ മകനേ, എത്ര കാലം വരെ?”»

അദ്ദേഹം മറുപടി പറഞ്ഞു:

«“നിശ്ചിത സമയം വരെ , അതായത് നമ്മുടെ നേതാവിന്റെ പ്രത്യക്ഷതയുടെ ദിവസം വരെ. അതിനാൽ നമ്മുടെ നേതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തഖിയ്യ ഉപേക്ഷിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല.”»

ഇബ്നു ബാബവൈഹ്, ഇക്മാലുദ്ദീൻ (പേജ് 355); വസാഇലുശ്ശീഅ (11/465, 466); അൽ-തബർസി, അഅ്‌ലാമുൽ വരാ (പേജ് 408).

“ദാറു തഖിയ്യ”

റാഫിദി ശീഈകൾ ഇസ്‌ലാമിക രാജ്യങ്ങളെയും “ദാറു തഖിയ്യ” , അതായത് തഖിയ്യയുടെ നാട് , തഖിയ്യ പ്രയോഗിക്കേണ്ട നാട് എന്ന് വിശേഷിപ്പിക്കുന്നു. അവിടെ തഖിയ്യ നിർബന്ധമായും പ്രയോഗിക്കണമെന്നാണ് അവരുടെ ഗ്രന്ഥങ്ങളിൽ പറയുന്നത്.

«“ദാറു തഖിയ്യയിൽ തഖിയ്യ ചെയ്യുന്നത് നിർബന്ധമാണ്.”»

ജാമിഉൽ അഖ്ബാർ (പേജ് 110), ബിഹാറുൽ അൻവാർ (75/411). 


https://najafdesertlibrary.com/book/%D8%A7%D9%84%D9%83%D8%A7%D9%81%D9%8A/v/2/p/217?


https://najafdesertlibrary.com/book/%D8%A7%D9%84%D9%83%D8%A7%D9%81%D9%8A/v/2/p/222?


https://books.rafed.net/view/1097/page/412?utm

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്