സൗദിക്ക് ശക്തിയുണ്ടായിട്ടും നിരപരാധികളുടെ രക്തം ചൊരിയാതിരിക്കാൻ പിന്മാറി എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ .
സൗദിക്ക് ശക്തിയുണ്ടായിട്ടും നിരപരാധികളുടെ രക്തം ചൊരിയാതിരിക്കാൻ പിന്മാറി എന്ന്
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ .
താഴെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله
പരിഭാഷ:
“സൻആയിൽ നിന്ന് 20 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് യെമനിലെ നിയമാനുസൃത സേനയും അറബ് സഖ്യസേനയും. അവർക്ക് നാളെ തന്നെ സൻആ അക്രമിക്കാൻ ഴിയും.
എന്നാൽ അവിടെ പ്രവേശിക്കുന്നത് നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കും.
അതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്യാത്തത്. അല്ലായിരുന്നെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ സംഘർഷം അവസാനിപ്പിക്കാമായിരുന്നു.”
തീയതി: 10 ഏപ്രിൽ 2018
പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ.
താഴെ X ലെ പരിഭാഷ :
ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നവരും അത് പ്രാവർത്തികമാക്കുന്നവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന സൗദി കിരീടാവകാശിയുടെ മുൻകാല പ്രസ്താവന.
കരുണയും വിവേകവും ചേർന്ന ശക്തിയും, ധാർമ്മികതയില്ലാത്ത കേവല ശക്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിരപരാധികളുടെ രക്തം സംരക്ഷിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിലെ അടിസ്ഥാന തത്വമാണ്.
സൗദി നേതൃത്വത്തിനും പരമാധികാരത്തിനും അതിന്റേതായ വിവേകവും ദീർഘദർശിത്വവുമുണ്ട്.
പ്രതിസന്ധികളും യുദ്ധങ്ങളും കൈകാര്യം ചെയ്യുന്നതിൽ കരുണയും അനുകമ്പയും അടിസ്ഥാനമാക്കിയുള്ള യാഥാർത്ഥ്യത്തിൽ നിന്നാണ് അത് ഉടലെടുക്കുന്നത്.
ഈ ഭൂമിയിൽ ‘കരിഞ്ഞുനശിപ്പിക്കൽ’ നയം സ്വീകരിച്ച് യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വഴിപിഴച്ച തീവ്രവാദികളും ധിക്കാരികളായ രാഷ്ട്രങ്ങളും ഇത് മനസ്സിലാക്കുകയില്ല.
വിശുദ്ധ ഖുർആനിൽ സർവ്വശക്തനായ അല്ലാഹുവിന്റെ ഏകത്വത്തിൽ അധിഷ്ഠിതമായ ശരിയായ വിശ്വാസത്തിലൂടെ, യുദ്ധത്തിന്റെ ധാർമ്മിക തത്വങ്ങളെ സൗദി അറേബ്യ മാനിക്കുന്നു. കഴിയുന്നത്ര മനുഷ്യാവകാശങ്ങളും അത് സംരക്ഷിക്കുന്നു.
ഇത്തരം നിലപാടുകളിലും ഇത്രയും ദുഷ്കരമായ സാഹചര്യങ്ങളിലും പോരാടുകയും, നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും, പിന്തുണ നൽകുകയും, ഭക്ഷണം നൽകുകയും ചെയ്യുന്ന സൗദി അറേബ്യയെപ്പോലെ ഒരു സ്വതന്ത്ര രാഷ്ട്രത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ?
ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സ്തുതി, ഇസ്‌ലാമിന്റെ അനുഗ്രഹത്തിന്.
അല്ലാഹുവേ, സൗദി അറേബ്യയെയും അതിന്റെ നേതാക്കളെയും ജനങ്ങളെയും നാടിനെയും നിവാസികളെയും മുസ്‌ലിംകളെയും സംരക്ഷിക്കേണമേ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment