നിർമിത ബുദ്ധി (എ. ഐ. AI - ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക വിധി
നിർമിത ബുദ്ധി (എ. ഐ. AI - ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക വിധി
ഷെയ്ഖ് അറഫാത്ത് حفظه الله
നിർമിത ബുദ്ധി , ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ. ഐ. AI) നിന്ന് അറബി ഭാഷയിൽ നിന്നുള്ള പണ്ഡിതന്മാരുടെ ഫത്‌വകൾ പരിഭാഷപ്പെടുത്തുന്നതിൽ പ്രയോജനം നേടാമോ എന്ന് ശൈഖ് അറഫാത്ത് حفظه الله യോട് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറുപടി :
" അതേ, അതിൽ നിന്ന് പ്രയോജനം നേടാം. എന്നാൽ അതിന്റെ അർത്ഥം ഈ ഫത്‌വകൾ എടുത്ത് പരിശോധിക്കാതെ നേരിട്ട് കൈമാറാം എന്നല്ല. അത് തെറ്റാണ്!
ഇത് പണ്ഡിതന്മാരുടെ യഥാർത്ഥ വാക്ക് തന്നെയാണോ എന്ന് നിങ്ങൾ ഉറപ്പുവരുത്തുകയും പരിശോധിക്കുകയും വേണം.
വിവരങ്ങൾ നിങ്ങള്‍ക്ക് ചുരുക്കിത്തരികയോ അല്ലെങ്കിൽ സമാഹരിച്ചു തരികയോ ചെയ്യുക എന്നത് നല്ലൊരു പ്രയോജനമാണ്, അതിൽ നിന്ന് ഉപകാരം നേടാം.
എന്നാൽ വിവരങ്ങൾ എല്ലാം അതുപോലെ എടുത്തു കൊണ്ടു പുസ്തകങ്ങളിലേക്ക് മടങ്ങി പരിശോധിക്കുക പോലും ചെയ്യാതെ "പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞു" എന്ന് പറഞ്ഞു പ്രസിദ്ധീകരിക്കുകയാണെങ്കിൽ അത് തെറ്റാണ്. ഇത് മത വിദ്യാർത്ഥിയുടെ രീതിയല്ല.
മതവിദ്യാർത്ഥി വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തണം. അതല്ലെങ്കിൽ പിന്നെ എന്തിനാണ് ഗ്രന്ഥങ്ങ്ങളൊക്കെ ഉള്ളത്?
എഐ സാങ്കേതികവിദ്യ, സൂചികകൾ (Indexing) പോലെയും സമാഹരണം പോലെയുമാണ്. കാര്യങ്ങൾ എളുപ്പത്തിൽ ശേഖരിച്ചു നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.
അതുകൊണ്ട് മത വിദ്യാർത്ഥികളോട് എനിക്ക് ഉപദേശിക്കാനുള്ളത്: ഇത്തരം സംവിധാനങ്ങളിൽ നിന്ന് പ്രയോജനം നേടാം, അവ നല്ലതാണ്, വിജ്ഞാനത്തിലേക്ക് നമ്മെ എളുപ്പത്തിൽ എത്തിക്കുകയും ചെയ്യും.
എന്നാൽ ഇവയെ പൂർണ്ണമായി ആശ്രയിച്ചു കഴിയുക എന്നത് തെറ്റാണ്.
ഉദാഹരണത്തിന്, ഏതെങ്കിലും ഒരു വിഷയത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ കാണിച്ചുതരാൻ നിങ്ങൾ ഈ എ ഐയോടോ മറ്റോ ആവശ്യപ്പെടുകയും, അത് ഇബ്നു ബാസ് ഇബ്നു ഉഥൈമീൻ رحمهما الله തുടങ്ങിയവരുടെ വാക്കുകൾ കൊണ്ടുതരികയും ചെയ്താൽ, നിങ്ങൾ ഇബ്നു ബാസിന്റെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങിപ്പോയി പരിശോധിക്കണം; എഐ പറഞ്ഞതുപോലെ തന്നെയാണോ ആ ഗ്രന്ഥങ്ങളിലുള്ളത് എന്ന് ഉറപ്പുവരുത്തണം.
എന്നാൽ ഇതിനെ മാത്രം പൂർണ്ണമായി ആശ്രയിക്കുന്നത് തെറ്റാണ്. അത് മത വിദ്യാർത്ഥിയുടെ ഗുണമല്ല, മറിച്ച് അതൊരു ബലഹീനതയാണ്. മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്നത് തെറ്റായ കാര്യമാണ്.
അതിനുശേഷം, വിവർത്തനം ആവശ്യമാണെങ്കിൽ , നിങ്ങൾ വിവർത്തനം ഉറപ്പുവരുത്തുകയും, അതും പരിശോധിച്ചു ബോധ്യപ്പെടുകയും ചെയ്താൽ അവിടെ അവ നിങ്ങളുടെ പേരിലേക്ക് ചേർക്കുന്നതിൽ കുഴപ്പമില്ല.
കാരണം നിങ്ങൾ യഥാർത്ഥ സ്രോതസ്സുകളിലേക്ക് (മൂലഗ്രന്ഥങ്ങളിലേക്ക്) മടങ്ങിപ്പോയി പരിശോധിച്ചിട്ടുണ്ടല്ലോ.
അതിനുശേഷം അത് കൈമാറുന്നതിലോ, ഗവേഷണമായി നിങ്ങളുടെ പേരിലേക്ക് ചേർത്ത് പ്രസിദ്ധീകരിക്കുന്നതിലോ കുഴപ്പമില്ല. അതേ ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment