മാതാപിതാക്കൾ ആവശ്യമായ പരിശ്രമങ്ങൾ നടത്തിയിട്ടും, മക്കൾക്കായി തിരഞ്ഞെടുത്ത ഇണ മോശം സ്വഭാവക്കാരനോ സ്വഭാവക്കാരിയോ ആണെന്ന് പിന്നീട് വെളിപ്പെട്ടാൽ, അത് അല്ലാഹുവിന്റെ വിധിയാണ്. അതിന്റെ പേരിൽ അവർ ചോദ്യം ചെയ്യപ്പെടുകയില്ല. അതിനാൽ, അവരെ കുറ്റപ്പെടുത്തരുത്.

മാതാപിതാക്കൾ ആവശ്യമായ പരിശ്രമങ്ങൾ നടത്തിയിട്ടും, മക്കൾക്കായി തിരഞ്ഞെടുത്ത ഇണ മോശം സ്വഭാവക്കാരനോ സ്വഭാവക്കാരിയോ ആണെന്ന് പിന്നീട് വെളിപ്പെട്ടാൽ, അത് അല്ലാഹുവിന്റെ വിധിയാണ്. അതിന്റെ പേരിൽ അവർ ചോദ്യം ചെയ്യപ്പെടുകയില്ല. അതിനാൽ, അവരെ കുറ്റപ്പെടുത്തരുത്.

വീഡിയോ താഴെ :




ഷെയ്ഖ് അൽ അൽബാനി رحمه الله യോട് ചോദിക്കപ്പെട്ടു :

" വിവാഹം ഒരാൾക്ക് മുൻകൂട്ടി വിധിക്കപ്പെട്ടതാണോ, അതോ അവന്റെ തിരഞ്ഞെടുപ്പാണോ?"

മറുപടി :

" ഒരാൾ സമ്പന്നനും മറ്റൊരാൾ ദരിദ്രനുമാകുന്നതും ഒരാൾ സുന്ദരനും മറ്റൊരാൾ വിരൂപനുമാകുന്നതും പോലുള്ള കാര്യങ്ങളുമായി ഈ ചോദ്യത്തിന് എന്താണ് വ്യത്യാസം?

ഒരു സംശയവുമില്ല, ഒരാൾക്ക് വിധിക്കപ്പെട്ട കാര്യം സംഭവിക്കുക തന്നെ ചെയ്യും. അത് തടയാൻ ആർക്കും കഴിയില്ല.

എന്നാൽ, അവൻ പരിശ്രമിക്കേണ്ടതുണ്ട്. അവൻ തിരഞ്ഞെടുത്തതിന് വിരുദ്ധമായ ഫലമാണ് ഉണ്ടായതെങ്കിൽ, ആ ഫലത്തിന്റെ പേരിൽ അവൻ ചോദ്യം ചെയ്യപ്പെടുകയില്ല.

ഉദാഹരണത്തിന്, ഒരാൾ ഒരു സ്ത്രീയോട് വിവാഹാഭ്യർത്ഥന നടത്തുകയും അവൾ സദ്‌വൃത്തയാണെന്ന് കരുതി അവളെ വിവാഹം കഴിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു എന്നു കരുതുക. എന്നാൽ കാലക്രമേണ അവൾ മോശം സ്വഭാവമുള്ളവളാണെന്ന് വെളിപ്പെട്ടു. തീർച്ചയായും, ഇത് അല്ലാഹു വിധിച്ചതാണ്.

എന്നാൽ, എല്ലാം വിധിക്കപ്പെട്ടതാണ്. നബി ﷺ പറഞ്ഞതുപോലെ:

«كُلُّ شَيْءٍ بِقَدَرٍ، حَتَّى الْعَجْزِ وَالْكَيْسِ»

“എല്ലാ കാര്യങ്ങളും വിധിപ്രകാരമാണ്, മടിയും കർമ്മനിരതയാകുന്നതും പോലും."

എന്നാൽ, ഇതിന്റെ അർഥം ഒരാൾക്ക് അവന്റെ കഴിവിനനുസരിച്ച് നല്ലത് തിരഞ്ഞെടുക്കാൻ പരിശ്രമിക്കേണ്ടതില്ല എന്നല്ല.

അല്ല, അതൊരു വ്യത്യസ്തമായ കാര്യമാണ്. ഒരാൾ പരിശ്രമിക്കണം. പിന്നീട് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കണം.

അതിനാൽ, ഉത്തരം ഇതാണ്: തീർച്ചയായും വിവാഹം അല്ലാഹു വിധിച്ച കാര്യങ്ങളിൽപ്പെട്ടതാണ്. എന്നാൽ, ചിലർ പറയുന്നതുപോലെ, “ഇത് വിധിക്കപ്പെട്ടതാണല്ലോ, അതിനാൽ അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ മാത്രം മതി” എന്ന് അതിനെ മനസ്സിലാക്കരുത്.

അങ്ങനെയല്ല. ഒരാൾ അതിനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കുകയും അതിനുശേഷം സർവലോകങ്ങളുടെയും റബ്ബാവായ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും വേണം ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്