വിവാഹനിശ്ചയം കഴിഞ്ഞാലും പ്രതിശ്രുത വധു അന്യസ്ത്രീയാണ്; വിവാഹക്കരാറാണ് ബന്ധം അനുവദനീയമാക്കുന്നത്.

വിവാഹനിശ്ചയം കഴിഞ്ഞാലും പ്രതിശ്രുത വധു അന്യസ്ത്രീയാണ്; വിവാഹക്കരാറാണ് ബന്ധം അനുവദനീയമാക്കുന്നത്.

താഴെ വീഡിയോ:




ശൈഖ് ഉബൈദുൽ ജാബിരി رحمه الله യോട് ചോദ്യം: 
"വിവാഹത്തിന് മുമ്പ്, വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയുമായി സംസാരിക്കുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നത്."

മറുപടി :

" ഒന്നാമതായി താങ്കളും ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിം പുരുഷന്മാരും സ്ത്രീകളും ഒരു കാര്യം മനസ്സിലാക്കണം.

യൂറോപ്പിലെയും അമേരിക്കയിലെയും അറബ് ലോകത്തെയും മറ്റു എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലെയും മുസ്‌ലിംകൾ അറിയേണ്ടത്, വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി അവളുടെ പ്രതിശ്രുത വരന് അന്യസ്ത്രീ തന്നെയാണ് എന്നതാണ്.

അതിനാൽ, ഫോണിലൂടെയോ കത്തിടപാടുകളിലൂടെയോ അവളുമായി സംസാരിക്കാൻ അയാൾക്ക് അനുവാദമില്ല.

വിവാഹാലോചന നടത്തുന്നതിൽ മാത്രം ഒതുങ്ങുകയാണ് വേണ്ടത്. അതിനുശേഷം, അവളുടെ വലിയ്യിന്റെ സാന്നിധ്യത്തിൽ അവളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം സംസാരിക്കാം. വിവാഹത്തിൽ നിശ്ചയിക്കേണ്ട നിബന്ധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം.

വിവാഹക്കരാർ നടന്നുകഴിഞ്ഞാൽ അവൾ അയാളുടെ ഭാര്യയായിത്തീരും.

എന്നാൽ വിവാഹക്കരാർ നടക്കുന്നതുവരെ അവൾ അയാൾക്ക് അന്യസ്ത്രീയാണ്. അതിനാൽ, ഒരു രൂപത്തിലും അവളുമായി സംസാരിക്കാൻ അയാൾക്ക് അനുവാദമില്ല. അതുപോലെ, അവൾക്കും അയാളുമായി സംസാരിക്കാൻ അനുവാദമില്ല. നാം നേരത്തേ വിശദീകരിച്ചതുപോലെ "

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്