വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധുവിനോട് പരസ്പരം അറിയാനും മനസ്സിലാക്കാനും വേണ്ടി സംസാരിക്കാമോ?
വിവാഹനിശ്ചയം കഴിഞ്ഞ പ്രതിശ്രുത വധുവിനോട് പരസ്പരം അറിയാനും മനസ്സിലാക്കാനും വേണ്ടി സംസാരിക്കാമോ?
വീഡിയോ താഴെ :
ഷെയ്ഖ് സുലൈമാൻ റുഹൈലി حفظه الله യോടുള്ള ചോദ്യം :
" വിവാഹാലോചന നടത്താൻ ഉദ്ദേശിക്കുന്ന ഒരു സ്ത്രീയുമായി, പരസ്പരം മനസ്സിലാക്കുന്നതിനായി സംസാരിക്കുന്നത് അനുവദനീയമാണോ? ".
മറുപടി :
" അല്ലാഹുവാണെ സത്യം, സഹോദരാ, ഈ 'പരസ്പരം മനസ്സിലാക്കൽ' എന്ന ആശയം ഒരു പ്രശ്നമാണ്.
നാളെ അവൾ ഇങ്ങനെ പറഞ്ഞേക്കാം: "നമുക്ക് ഒരുമിച്ച് പുറത്തുപോകാം, റെസ്റ്റോറന്റുകളിൽ പോകാം, അങ്ങനെ പരസ്പരം മനസ്സിലാക്കാം" ഒരു 'വലി'യുടെ (രക്ഷിതാവിന്റെ) സാന്നിധ്യമില്ലാതെ, കാരണം 'വലി' നമ്മളെ "നിയന്ത്രിക്കും".
പിശാച് പ്രവർത്തിക്കുന്നത് അങ്ങനെയാണ്. വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീ വിവാഹം അനുവദനീയമായ അന്യപുരുഷന് അന്യ സ്ത്രീയാണ്.
വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീ എന്ന് നാം പറയുമ്പോൾ വിവാഹക്കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്ത സ്ത്രീയെയാണ് ഉദ്ദേശിക്കുന്നത്, കാരണം, ചില മുസ്ലിങ്ങൾ കരാർ ഒപ്പുവെച്ചിട്ടും, വിവാഹബന്ധം പൂർണ്ണമായിട്ടില്ലാത്ത സ്ത്രീയെയും പ്രതിശ്രുത വധു എന്ന് വിളിക്കാറുണ്ട്.
ഈ പ്രതിശ്രുത വധു അതായത് കരാർ ഒപ്പുവെച്ചിട്ടില്ലാത്ത സ്ത്രീ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന് അന്യയാണ്.
വാസ്തവത്തിൽ, മറ്റുള്ളവരേക്കാൾ വലിയൊരു അപകടസാധ്യത ഇവിടെയുണ്ട്, കാരണം വികാരങ്ങൾ അടുത്തിരിക്കുന്നു, ഒപ്പം ഒരു സുരക്ഷിതത്വബോധവും നിലനിൽക്കുന്നു; ആ സുരക്ഷിതത്വബോധം ഉണ്ടാകുമ്പോൾ ജാഗ്രത നഷ്ടപ്പെടുന്നു
ജാഗ്രത നഷ്ടപ്പെടുമ്പോൾ ഒരു വ്യക്തി പാപത്തിൽ വീഴുന്നതിന്റെ വക്കിലെത്തുന്നു. നിഷിദ്ധമായ കാര്യത്തിനും അവനുമിടയിൽ ഒരു സംരക്ഷണം ഉള്ളിടത്തോളം കാലം ഒരു വ്യക്തി നന്മയുടെ അവസ്ഥയിൽ നിലകൊള്ളുന്നു.
ഒരാൾ ജാഗ്രതയും സൂക്ഷ്മതയും പാലിക്കേണ്ടതുണ്ട്; നിഷിദ്ധമായ കാര്യങ്ങളിൽ ജാഗ്രത കൈവെടിയുന്ന പക്ഷം, അതിൽ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിവാഹനിശ്ചയം കഴിഞ്ഞ ഒരാൾ മറ്റുള്ളവരെ അപേക്ഷിച്ച് നിഷിദ്ധമായ കാര്യങ്ങളിൽ അകപ്പെടാൻ കൂടുതൽ സാധ്യതയുള്ളവനാണ്; കാരണം, അവർ തമ്മിലുള്ള അടുപ്പവും വൈകാരികമായ ബന്ധവും തന്നെ.
അതിനാൽ, വിവാഹനിശ്ചയം കഴിഞ്ഞ പുരുഷന് അവന്റെ പ്രതിശ്രുത വധുവുമായി ഇടപഴകുമ്പോൾ, പരസ്പരം ബന്ധമില്ലാത്ത ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഇടപഴകലിന് അനുവദനീയമായ കാര്യങ്ങൾ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ.
അവളോട് സംസാരിക്കുന്നത് ഞങ്ങൾ പൂർണ്ണമായും വിലക്കുന്നില്ല; അതേസമയം നിയന്ത്രണങ്ങളില്ലാത്ത സംഭാഷണത്തിന് ഞങ്ങൾ അനുവാദം നൽകുന്നുമില്ല.
പരസ്പരം ബന്ധമില്ലാത്ത ഒരു പുരുഷന് അനുവദനീയമായ കാര്യങ്ങൾ ഇദ്ദേഹത്തിനും അനുവദനീയമാണെന്ന് ഞങ്ങൾ പറയുന്നു , ഉദാഹരണത്തിന്, സംശയത്തിനും പ്രലോഭനത്തിനും ഇടയില്ലാത്ത രീതിയിലുള്ള സലാം പറയൽ, അവളുടെ സുഖവിവരം ചോദിക്കൽ, അല്ലെങ്കിൽ ചോദിക്കാൻ അനുവദനീയമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൽ—വിൽപ്പനയും വാങ്ങലും സംബന്ധിച്ച കാര്യങ്ങൾ ചോദിക്കുന്നതുപോലെ—ഇവ അനുവദനീയമാണ്.
ഇതിനപ്പുറമുള്ള കാര്യങ്ങൾ അനുവദനീയമല്ല; 'ഖൽവ' (ഏകാന്തമായ കൂടിക്കാഴ്ചയോ സ്വകാര്യമായ ഇടപഴകലോ) എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സംഭാഷണങ്ങൾ പാടില്ലാത്തതാണ്.
ഇന്ന് അത്തരം ഏകാന്തമായ ഇടപഴകലിന്റെ ഏറ്റവും ഗുരുതരമായ രൂപങ്ങളിലൊന്ന് വാട്സ്ആപ്പ് (WhatsApp) ആണ്. ദൈവഭയത്തോടെയല്ല അത് ഉപയോഗിക്കുന്നതെങ്കിൽ, അത് 'പിശാചിന്റെ കൊമ്പുകളിൽ' (പിശാചിന്റെ കെണികളിൽ) ഒന്നായി മാറുന്നു.
എത്രയെത്ര സജ്ജനങ്ങളാണ് അല്ലാഹു വിലക്കിയ കാര്യങ്ങൾ ചെയ്യാൻ അത് എത്രയോ സജ്ജനങ്ങളെയും സാധ്വികളെയും പ്രലോഭിപ്പിച്ചിരിക്കുന്നു , അത് സംസാരത്തിന്റെ കാര്യത്തിലായാൽ പോലും.
സൂക്ഷിക്കുക നിങ്ങളുടെ 'മഹ്റം' അല്ലാത്ത (വിവാഹബന്ധം അനുവദനീയമായ, അന്യയായ) ഒരു സ്ത്രീയുമായി വാട്സ്ആപ്പിൽ സംസാരിക്കുമ്പോൾ അശ്രദ്ധരാകാതിരിക്കുക.
ഒരു കാര്യം ആദ്യം പുണ്യകരമായി തോന്നിയാൽ പോലും, ഉദാഹരണത്തിന്, നന്മയിലും ദൈവഭക്തിയിലും സഹകരിക്കുകയോ അല്ലെങ്കിൽ, പ്രബോധനം (വിശ്വാസത്തിലേക്ക് ക്ഷണിക്കൽ) സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയോ തിന്മയ്ക്കെതിരെ സംസാരിക്കുകയോ ചെയ്യുമ്പോൾ അവിടെ പിശാചിന് കടന്നുകയറാൻ വഴിയുണ്ട്.
ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ഇനിയും പറയുന്നു: പിശാച് , ഈ ആശയവിനിമയ മാർഗ്ഗങ്ങളിലൂടെ സജ്ജനങ്ങളെ സമീപിക്കാനും അവരെ അവർ അറിയാതെ തന്നെ വലിച്ചിഴയ്ക്കാനും, അല്ലാഹു വിലക്കിയ കാര്യങ്ങളിലേക്ക് നയിക്കാനും വഴി കണ്ടെത്തിയിരിക്കുന്നു.
സഹോദരന്മാരേ, ജാഗ്രത പാലിക്കുക വളരെയധികം ജാഗ്രത പാലിക്കുക. കാര്യം ഇതാണ്: ഒരു പുരുഷന് അവന്റെ പ്രതിശ്രുത വധുവിനോട് അന്യനായ ഒരു പുരുഷന് അന്യയായ ഒരു സ്ത്രീയോട് സംസാരിക്കാൻ അനുവദനീയമായ കാര്യങ്ങൾക്കപ്പുറം മറ്റൊന്നും സംസാരിക്കാൻ പാടില്ല "
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment