അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, നിന്നിൽ സൽകർമ്മങ്ങൾ മാത്രം പോരാ; തിന്മകളെ തിരുത്തുന്നവനുമാണെങ്കിൽ മാത്രമേ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.

അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, നിന്നിൽ സൽകർമ്മങ്ങൾ മാത്രം പോരാ; തിന്മകളെ തിരുത്തുന്നവനുമാണെങ്കിൽ മാത്രമേ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.

വീഡിയോ താഴെ :




ഷെയ്ഖ്  ഫൗസാൻ حفظه الله പറഞ്ഞു :

" നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ അല്ലാഹു ഒരിക്കലും
നശിപ്പിക്കില്ല.

നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന രീതിയില്ലാത്ത ഒരു സമൂഹത്തെ മാത്രമേ അല്ലാഹു നശിപ്പിക്കുകയുള്ളൂ.

അല്ലാഹു പറഞ്ഞു:

" നിന്റെ റബ്ബ്, ളുൽമ് അഥവാ ശിർക്ക് ബിദ്അത്തുകൾ, അല്ലാഹുവിനോട് അനുസരണമില്ലായ്മ കാരണം, ഒരു നാട്ടുകാരെ നശിപ്പിക്കുകയില്ല; ആ നാട്ടിൽ പരസ്പരമുള്ള വൻ പാപങ്ങളിലും അവകാശലംഘനങ്ങളിലും തിരുത്തൽ വരുത്തുന്നവർ ഉണ്ടായിരിക്കെ ".

(11:117).

അല്ലാഹു തിരുത്തൽ വരുത്തുന്നവർ ഉണ്ടായിരിക്കെ എന്നാണ് പറഞ്ഞത്, സൽകർമ്മങ്ങൾ ചെയ്യുന്നവർ ഉണ്ടായിരിക്കെ എന്നല്ല.

സൽകർമ്മങ്ങൾ ചെയ്യുന്നവരുടെ സാന്നിധ്യം മാത്രം മതിയാകില്ല.

സൽകർമ്മങ്ങൾ ചെയ്യുന്നവർ അനിവാര്യമായും തിരുത്തൽ വരുത്തുന്നവരുമായിരിക്കണം.

അല്ലാഹു പറഞ്ഞു :

" വേദഗ്രന്ഥത്തെ മുറുകെപ്പിടിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുന്നവർ, തീർച്ചയായും,  തിരുത്തൽ വരുത്തുന്നവരുടെ പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല "

(7:170).

തിരുത്തൽ  വരുത്തുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ട്.

റസൂൽ ﷺ പറഞ്ഞു: "അപരിചിതർക്ക് സന്തോഷവാർത്ത." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ അപരിചിതർ?"

അദ്ദേഹം صلى الله عليه وسلم പറഞ്ഞു :

“ജനങ്ങൾ മതത്തിൽ വരുത്തിയ തകരാറുകളെ തിരുത്തുന്നവർ.”

രണ്ട് റിപ്പോർട്ടുകളുണ്ട്.

ഒരു റിപ്പോർട്ടിൽ:

“ജനങ്ങൾ ദുഷിച്ചുപോകുമ്പോൾ സ്വന്തത്തെ നന്നാക്കുന്നവർ.”

മറ്റൊരു റിപ്പോർട്ടിൽ:

“ജനങ്ങൾ മതത്തിൽ വരുത്തിയ തകരാറുകളെ തിരുത്തുന്നവർ.”

അത് കൊണ്ട് ജനങ്ങൾ സൽകർമ്മങ്ങൾ ചെയ്യുന്നവരായാൽ മാത്രം മതിയാകില്ല.

അതെ, സൽകർമ്മങ്ങൾ ചെയ്യുന്നവർ പരലോകത്ത് രക്ഷപ്പെടും.

എന്നാൽ ഈ ലോകത്ത് അവൻ തിന്മകളെ തിരുത്തുന്നവനെല്ലെങ്കിൽ , അവൻ രക്ഷപ്പെടുകയില്ല.

ശിക്ഷ വന്നെത്തിയാൽ അത് അവനെയും അവനു പുറമെ മറ്റുള്ളവരെയും ബാധിക്കും.

എന്നാൽ അവനെ അവന്റെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചായിരിക്കും അന്ത്യദിനത്തിൽ പുനരുത്ഥാനപ്പെടുത്തപ്പെടുക.

ഈ ലോകത്തെ സംബന്ധിച്ചിടത്തോളം, അവൻ സൽകർമ്മങ്ങൾ ചെയ്യുന്നവനാണെങ്കിലും ശിക്ഷ അവനെ ബാധിക്കുന്നു ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്