പൊതുവായി സൂഫികളുടെ വിവിധ തരീഖത്തുകൾ

പൊതുവായി സൂഫികളുടെ വിവിധ തരീഖത്തുകൾ 

താഴെ വീഡിയോ :




പൊതുവായി സൂഫികളുടെ വിവിധ തരീഖത്തുകളെ കുറിച്ച് ഷെയ്ഖ് ബിൻ ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു.

മറുപടി :

" അവയിൽ ചിലത് നിഷിദ്ധമായ ബിദ്അത്തുകളാണ്. ചിലത് അവിശ്വാസത്തിലേക്ക് എത്തിക്കുന്നവയാണ്. മറ്റു ചിലത് അവിശ്വാസമല്ലാത്ത ബിദ്അത്തുകളാണ്.

എന്നാൽ, പിന്തുടരേണ്ട യഥാർത്ഥ മാർഗം മുഹമ്മദ് ﷺ-യുടെ മാർഗമാണ്. നമ്മുടെ നബി മുഹമ്മദ് ﷺ പിന്തുടർന്ന മാർഗം തന്നെയാണ് നാം പിന്തുടരേണ്ടത്.

അല്ലാഹു പറയുന്നു:

“തീർച്ചയായും ഇതാണ് എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അതിനെ പിന്തുടരുക.”

(അൽ-അൻആം 6:153).

അല്ലാഹു പറയുന്നു:

“ഇത് നാം ഇറക്കിയ അനുഗ്രഹീതമായ ഒരു ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അതിനെ പിന്തുടരുക.”

അല്ലാഹു കൽപ്പിച്ചിരിക്കുന്നത് നബി മുഹമ്മദ് ﷺ-യുടെ മാർഗനിർദ്ദേശം പിന്തുടരാനാണ്. അതിനാൽ മുസ്‌ലിമിന് നിർബന്ധമായത് മുഹമ്മദ് ﷺ-യുടെ മാർഗനിർദ്ദേശം പിന്തുടരുകയും, അദ്ദേഹത്തിന്റെ സുന്നത്തിലും മതത്തിലും നേരെ നിലകൊള്ളുകയും ചെയ്യുക എന്നതാണ്.

അല്ലാഹു പറയുന്നു:

 “നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക; അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും.”

(ആലു ഇംറാൻ 3:31).

നേരായ പാത എന്നത് നമ്മുടെ നബി മുഹമ്മദ് ﷺ കൊണ്ടുവന്ന മാർഗമാണ്.

അല്ലാഹു പറയുന്നു:

“ഞങ്ങളെ നേരായ പാതയിലേക്ക് നയിക്കണമേ; നീ അനുഗ്രഹിച്ചവരുടെ പാതയിലേക്ക്.”
(അൽ-ഫാതിഹ 1:6–7).

അല്ലാഹു അനുഗ്രഹിച്ചവർ പ്രവാചകന്മാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരാണ്. ഇവരാണ് ഉത്തമ കൂട്ടുകാർ.

ഇതാണ് നേരായ മാർഗം  മുഹമ്മദ് ﷺ കൊണ്ടുവന്ന മാർഗം.

അതിൽ നിന്ന് വ്യതിചലിക്കുന്നതും വിവിധ തരത്തിലുള്ള ബിദ്അത്തുകൾ പിന്തുടരുന്നതും ശരിയല്ല.

അവരിൽ ചിലർ പറയുന്നുണ്ട്: “നീ ശൈഖിനെ അനുസരിക്കണം; അദ്ദേഹത്തെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്; അദ്ദേഹത്തോടൊപ്പം തന്നെ നിലകൊള്ളണം.”

ഇത്തരം രീതികളെല്ലാം തെറ്റായതും വഴിപിഴച്ചതുമായ തരീഖത്തുകളാണ് ".

സൂഫികളെ കുറിച്ച് 

ഇമാം അശ്ശാഫിഈ رحمه الله പറഞ്ഞു :

لو أن رجلا تصوف أول النهار لم يأت عليه الظهر إلا وجدته أحمق

"ഒരാൾ പകലിൻ്റെ ആദ്യത്തിൽ സൂഫിയായാൽ ഉച്ചയാകുമ്പോഴേക്ക് അവൻ പമ്പര വിഡ്ഢിയായതായി നിനക്ക് കാണാം.

رواه البيهقي في مناقب الشافعي (۲/۲۰۷) بإسناد صحيح

അദ്ദേഹം തന്നെ പറഞ്ഞു :

ما لزم أحد الصوفية أربعين يوما فعاد عقله إليه أبدا

"സൂഫികളോട് നാൽപത് ദിവസം സഹവസിച്ച ഒരാൾക്കും പിന്നീട് അയാളുടെ ബുദ്ധി തിരിച്ചു കിട്ടിയിട്ടില്ല."

تلبيس إبليس (ص - ۳۲۷).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്