ഭാര്യയുടെയും മറ്റു സഹായികളുടെയും അധ്വാനം തിരിച്ചറിയുക; കുടുംബത്തിൽ പരസ്പര സഹകരണം വളർത്തുക.
ഭാര്യയുടെയും മറ്റു സഹായികളുടെയും അധ്വാനം തിരിച്ചറിയുക; കുടുംബത്തിൽ പരസ്പര സഹകരണം വളർത്തുക.
വീഡിയോ താഴെ :
ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ حفظه الله
പറഞ്ഞു:
" മത വിദ്യാർത്ഥികളിൽ ഒരാൾ എന്നോട് ഒരു കാര്യം പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു:
"ഒരു ദിവസം, വീട്ടിൽ എൻ്റെ ഭാര്യ എത്രത്തോളം ജോലികൾ ചെയ്യുന്നുണ്ടെന്ന് അറിയാൻ എനിക്ക് ആഗ്രഹം തോന്നി."
വീടിനുവേണ്ടി അവൾ നടത്തുന്ന പരിശ്രമങ്ങൾ നേരിട്ടറിയാൻ ഞാൻ ആഗ്രഹിച്ചു.
ഞങ്ങൾക്ക് കുട്ടികളുണ്ട്, അവൾ വീട്ടിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ട്, വീട്ടിൽ അവൾ കൃത്യമായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു.
അങ്ങനെ, ജോലിക്ക് പോകേണ്ടതില്ലാത്ത ഒരു ദിവസം രാവിലെ ഞാൻ അവളോട് പറഞ്ഞു:
' വിശ്രമിക്കൂ, ഇഷാ നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത് വരെ വീട്ടിൽ ഒന്നും ചെയ്യേണ്ട.'
ഞാൻ ഭക്ഷണം പാകം ചെയ്യാനും, വസ്ത്രങ്ങൾ അലക്കാനും, വീട് വാക്വം ചെയ്യാനും, കുട്ടികൾക്ക് അഴുക്കായാൽ അവരെ വൃത്തിയാക്കാനും പോകുന്നു. വീട്ടിലെ കാര്യങ്ങളൊന്നും നിങ്ങൾ ചെയ്യേണ്ടതില്ല.
ഇഷാ നിസ്കാരത്തിനുള്ള ബാങ്ക് വിളിച്ചപ്പോൾ, എന്റെ ഭാര്യ ചെയ്യുന്നതും എന്നാൽ മുമ്പ് ഞാൻ ഒട്ടും ചിന്തിച്ചിട്ടുപോലുമില്ലാത്തതുമായ ഗാർഹിക ജോലികളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് അദ്ദേഹത്തിന് അറിവില്ലാതിരുന്ന പല ഗാർഹിക ജോലികളും അദ്ദേഹം കണ്ടു.
കാര്യം ഇതാണ്:
കുടുംബവും പരിചാരകരും ഒരാൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കിൽ, അത് ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കും.
എന്നാൽ അത്തരം തിരിച്ചറിവ് അയാൾക്കില്ലെങ്കിൽ, അദ്ദേഹത്തിന്റെ കുടുംബത്തെ നോക്കുമ്പോഴെല്ലാം,
കീഴിൽ ജോലി ചെയ്യുന്നവരെ ഭൃത്യന്മാരെയും ഡ്രൈവർമാരെയും പോലുള്ളവരെ, അദ്ദേഹം വിമർശനാത്മകമായ കാഴ്ചപ്പാടോടെ മാത്രമേ നോക്കിക്കാണുകയുള്ളൂ.
അവർ നടത്തുന്ന പരിശ്രമങ്ങളോ, അവർ അനുഭവിക്കുന്ന ക്ഷീണമോ, അവരുടെ കഷ്ടപ്പാടുകളോ ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടില്ല.
അവർ അദ്ദേഹത്തെ സേവിക്കുന്നുണ്ടെങ്കിലും, അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല; അവരുടെ പരിശ്രമങ്ങൾ അദ്ദേഹം തിരിച്ചറിയുന്നില്ല.
'അല്ലാഹു നിങ്ങൾക്ക് നന്മ നൽകട്ടെ' എന്നോ 'നിങ്ങൾ നന്നായി ചെയ്തു' എന്നോ അവൻ പറയുന്നത് ഒരുപക്ഷേ അവർ ഒരിക്കലും കേൾക്കുകയുമില്ലായിരിക്കാം.
അവരിൽ നിന്ന് അദ്ദേഹത്തിന് കേൾക്കാൻ കഴിയുന്നത് അവഹേളനവും വിമർശനവും മാത്രമാണ്. അവരുടെ പരിശ്രമങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ല.
പ്രധാന കാര്യം എന്തെന്നാൽ, ഈ നന്മ കൈവരിക്കുന്നതിനായി സലഫുകൾ (നബി ﷺ യും സഹാബികളും رضي الله عنهم) ചെയ്തിരുന്നതുപോലുള്ള കാര്യങ്ങൾ ഒരാൾ ചെയ്യണം എന്നതാണ്.
ഈ ഉദാഹരണത്തിൽ ഞാൻ സൂചിപ്പിച്ച കാര്യം തന്നെ ഒരാൾ ചെയ്യണമെന്ന് നിർബന്ധമില്ല; മറിച്ച്, സുന്നത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാവുന്നതാണ്.
നബി ﷺ വീട്ടിൽ കുടുംബത്തെ സഹായിക്കുമായിരുന്നു.
ഇടയ്ക്കിടെ പുരുഷൻ ഇപ്രകാരം ചെയ്യുന്നത് അവർ ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കാനും, അതുവഴി നന്മയും അനുഗ്രഹവും പരസ്പര സഹകരണവും നേടിയെടുക്കാനും അവനെ സഹായിക്കും.
മറ്റുള്ളവരെ സഹായിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഇഷ്ടപ്പെടുന്നവരായാണ് കുട്ടികളെ വളർത്തിയെടുക്കേണ്ടത്.
വീട് എന്നത് വെറും നിർദ്ദേശങ്ങളും കല്പനകളും വിലക്കുകളും മാത്രം നൽകുന്ന ഒരിടമായിരിക്കരുത്; മറിച്ച്, എല്ലാവരും സഹകരിച്ചും പരസ്പരം സഹായിച്ചും പ്രവർത്തിക്കുന്ന ഒരിടമായിരിക്കണം അത് ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment