മനുഷ്യത്വം മരവിച്ചു പോകുന്ന ക്രൂരതയാണ് സൗദി യമനോട് ചെയ്തത്. യെമൻ തങ്ങളുടേതാണെന്ന സൗദിയുടെ കാഴ്ചപ്പാടാണ് ഇതിന് കാരണം. ഇതിന്റെ ഫലമായി യെമനിൽ പല മുന്നേറ്റങ്ങളും ഉണ്ടായതിൽ ഒന്നാണ് ഹൂതി പ്രസ്ഥാനം എന്ന് കളവ് പ്രചരിപ്പിക്കുന്ന റഹ്മത്തുല്ല ഖാസിമിക്ക് മറുപടി.
മനുഷ്യത്വം മരവിച്ചു പോകുന്ന ക്രൂരതയാണ് സൗദി യമനോട് ചെയ്തത്. യെമൻ തങ്ങളുടേതാണെന്ന സൗദിയുടെ കാഴ്ചപ്പാടാണ് ഇതിന് കാരണം. ഇതിന്റെ ഫലമായി യെമനിൽ പല മുന്നേറ്റങ്ങളും ഉണ്ടായതിൽ ഒന്നാണ് ഹൂതി പ്രസ്ഥാനം എന്ന് കളവ് പ്രചരിപ്പിക്കുന്ന റഹ്മത്തുല്ല ഖാസിമിക്ക് മറുപടി.
താഴെ വീഡിയോ :
യമൻ യുദ്ധത്തിന്റെ പശ്ചാത്തലം നാം അറിയണം. അത് റഹ്മത്തുല്ല ഖാസിമി പറഞ്ഞ് പോലെ അല്ല.
ഇറാൻ പിന്തുണയുള്ള ഹൂത്തികൾ, യമനിലെ ഔദ്യോഗികവും നിയമാനുസൃതവുമായ ഭരണകൂടത്തിനെതിരെ സായുധ പ്രക്ഷോഭം നടത്തുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
ഒരു രാജ്യത്ത് നിലനിൽക്കുന്ന നിയമാനുസൃത ഭരണകൂടത്തെ സായുധ സംഘങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയാത്ത ഒന്നാണ്.
ഈയൊരു പ്രത്യേക സാഹചര്യത്തിലാണ് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ഭരണകൂടം , ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിഷയത്തിൽ ഇടപെട്ടത്.
സഖ്യസേനയുടെ വ്യോമാക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയായിരുന്നു.
എന്നാൽ ഹൂത്തികൾ ജനവാസ മേഖലകളെ പ്രതിരോധ കവചമാക്കിയതിനാലും, സൈനിക കേന്ദ്രങ്ങളുമായുള്ള സാമീപ്യവും മനുഷ്യസഹജമായ പിഴവുകളും കാരണവും ചിലയിടങ്ങളിൽ നിർഭാഗ്യവശാൽ സാധാരണ ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചു.
ഇത്തരം അബദ്ധങ്ങൾ സംഭവിച്ചപ്പോൾ അത് തുറന്നുസമ്മതിക്കാൻ പരസ്യമായി തന്നെ സൗദി സഖ്യസേന തയ്യാറാവുകയും , സംഭവത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും അവർ വ്യക്തമാക്കുകയും ചെയ്തു.
യുദ്ധകാലത്ത് തങ്ങൾക്ക് പറ്റിയ പിഴവുകൾ ഇത്രയും സുതാര്യമായി സമ്മതിച്ച മറ്റൊരു രാജ്യം ചരിത്രത്തിൽ അത്യപൂർവ്വമാണ്.
യമൻ യുദ്ധത്തിന്റെ പശ്ചാത്തലവും സഖ്യസേനയുടെ പ്രസ്താവനകളും അന്വേഷണ റിപ്പോർട്ടുകളും കൂടുതൽ മനസ്സിലാക്കാനും, താഴെ ലിങ്കുകൾ തുറന്നാൽ വായിക്കാം ഇൻ ഷാ അല്ലാഹ്.
https://www.dw.com/en/saudi-led-coalition-admits-to-funeral-strike/a-36050692?
https://www.arabnews.com/node/1020526/saudi-arabia?
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment