വീട്ടിലോ ഓഫീസിലോ കുമിഞ്ഞുകൂടുന്ന ജോലികൾ കാരണം നിങ്ങൾ ക്ഷീണിതരാണോ? വിശ്വാസിക്ക് യഥാർത്ഥ ശാരീരിക ശക്തി നൽകാൻ കഴിയുന്ന “ഈമാനിന്റെ ആത്മീയ പോഷകത്തെക്കുറിച്ച്” ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ حفظه الله യുടെ വിലപ്പെട്ട ഉപദേശം.
വീട്ടിലോ ഓഫീസിലോ കുമിഞ്ഞുകൂടുന്ന ജോലികൾ കാരണം നിങ്ങൾ ക്ഷീണിതരാണോ?
വിശ്വാസിക്ക് യഥാർത്ഥ ശാരീരിക ശക്തി നൽകാൻ കഴിയുന്ന “ഈമാനിന്റെ ആത്മീയ പോഷകത്തെക്കുറിച്ച്” ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ حفظه الله യുടെ വിലപ്പെട്ട ഉപദേശം.
താഴെ വീഡിയോ :
ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ حفظه الله പറഞ്ഞു :
" വാസ്തവത്തിൽ, ദിക്റിൽ മുഴുകിയിരിക്കുമ്പോൾ, അല്ലാത്തപക്ഷം ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും നിർവഹിക്കാൻ ഒരാൾക്ക് സാധിക്കുന്നു.
ശരീരത്തിന് വലിയ ശക്തിയും ഉന്മേഷവും നൽകുന്നു.
ഫാത്തിമ رضي الله عنها യുടെ ഹദീസ് ഉദ്ധരിച്ചുകൊണ്ട് പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അവർ നബി ﷺ യുടെ അടുക്കൽ വന്ന് ഒരു സേവകനെ ആവശ്യപ്പെട്ട സന്ദർഭമായിരുന്നു അത്.
അപ്പോൾ നബി ﷺ അവരോട് പറഞ്ഞു :
"ഒരു സേവകനെക്കാൾ ഉത്തമമായ ഒരു കാര്യം ഞാൻ പറഞ്ഞുതരട്ടെ?
ഉറങ്ങാൻ കിടക്കുമ്പോൾ 33 തവണ 'സുബ്ഹാനല്ലാഹ്' എന്നും, 33 തവണ 'അൽഹംദുലില്ലാഹ്' എന്നും, 33 തവണ 'അല്ലാഹു അക്ബർ' എന്നും ചൊല്ലുക ".
ഈ ഹദീസിൽ നിന്ന് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്, ഇത് പതിവായി അനുഷ്ഠിക്കുന്നത് ഒരാൾക്ക് ശാരീരിക ശക്തിയും ഊർജ്ജസ്വലതയും നൽകുന്നു, അതുവഴി അവർക്ക് ഒരു സേവകന്റെ ആവശ്യം ഇല്ലാതാകുന്നു എന്നാണ്.
ഫാത്തിമ رضي الله عنها യും അവരുടെ ഭർത്താവ് അലി رضي الله عنه വും ഈ ദിക്ർ പതിവായി രാത്രി ചൊല്ലുമായിരുന്നു.
അലി رضي الله عنه ഈ സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ പറയുകയുണ്ടായി:
"ഇതിനെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് കേട്ട നിമിഷം മുതൽ, ഒരിക്കൽ പോലും ഞാൻ ഇത് ചൊല്ലുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല."
.അവർ അദ്ദേഹത്തോട് ചോദിച്ചു:
"സിഫ്ഫീൻ യുദ്ധ രാത്രി പോലും (അത് ഉപേക്ഷിച്ചിട്ടില്ലേ)?"
അദ്ദേഹം മറുപടി പറഞ്ഞു:
"സിഫ്ഫീൻ യുദ്ധ രാത്രിയിൽ പോലും (ഉപേക്ഷിച്ചിട്ടില്ല)."
അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് ആദ്യമായി ഇക്കാര്യം കേട്ട നിമിഷം മുതൽ, ഓരോ രാത്രിയിലും അദ്ദേഹം ഒട്ടും മുടങ്ങാതെ ഇത് കൃത്യമായി പാലിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇത് ഈ ദിക്റിന്റെ വലിയ പ്രാധാന്യത്തെയും അതിലുള്ള സ്ഥിരതയെയും കാണിക്കുന്നു ".
ഷെയ്ഖിന്റെ ശബ്ദം ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله.
യുക്തിവാദികൾ ചോദിച്ചേക്കാം ഒരു സേവകനേ ആവശ്യപ്പെട്ടോൾ ദിക്ർ ചൊല്ലാൻ പറയുകയൊ?
അല്ലാഹുവിന്റെ റസൂൽ ﷺ മകൾ ഫാത്വിമ رضي الله عنها യെ പഠിപ്പിച്ച രാത്രി ദിക്ർ നാവുകൊണ്ട് ഉരുവിടുന്ന ഏതാനും വാക്കുകൾ മാത്രമല്ല, മറിച്ച്, അടുത്ത ദിവസത്തെ ജോലികൾ അമിതമായ ഭാരമായി അനുഭവപ്പെടാതെ നിർവഹിക്കാൻ ശരീരത്തിന് ഊർജം നൽകുന്ന യഥാർത്ഥ സ്രോതസ്സാണെന്ന് സത്യവിശ്വാസികൾ ഉറച്ചു വിശ്വസിക്കുന്നു, കാരണം ഇത് അല്ലാഹുവിൽ നിന്നുള്ളതാണ്.
ഡോ: കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment