നിസ്‌കാരത്തിലെ 'ഖുശൂഅ്' എന്നാൽ എന്താണ്, അത് എങ്ങനെ കൈവരിക്കാം?
നിസ്‌കാരത്തിലെ 'ഖുശൂഅ്' എന്നാൽ എന്താണ്, അത് എങ്ങനെ കൈവരിക്കാം?
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു :
നിസ്കാരത്തിലെ ഖുശൂഅ് എന്നാൽ അതിൽ അനക്കമില്ലാതെ ശാന്തത പാലിക്കുക എന്നതാണ്.
അതായത്, അനാവശ്യ ചലനങ്ങൾ ഒഴിവാക്കുകയും സർവ്വശക്തനായ അല്ലാഹുവിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിക്കുകയും ചെയ്യുക, നിസ്കാരത്തിൽ മനസ്സ് പൂർണ്ണമായി സന്നിഹിതമായിരിക്കുക.
മനസ്സ് വേറെ എവിടെയെങ്കിലും ചിതറിയോ, പല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടോ, അല്ലെങ്കിൽ അധികമായി അനങ്ങിക്കൊണ്ടോ ഒരാളും നിസ്കരിക്കരുത്. നിസ്കാരത്തിലെ ഖുശൂഅ് എന്നാൽ മനസ്സിന്റെ സാന്നിധ്യമാണ്.
മനസ്സ് സന്നിഹിതമാണെന്നതിന്റെ പ്രധാന അടയാളം കൈകാലുകളിലെയും ശരീരത്തിലെയും അനക്കങ്ങൾ നിന്നു കിട്ടുക എന്നതാണ്.
എന്നാൽ ഒരാൾ നിരന്തരം അനങ്ങുകയും വെറുതെ കളിക്കുകയും ചെയ്യുകയാണെങ്കിൽ, അത് നിസ്കാരത്തിൽ ഖുശൂഇല്ല എന്നതിന്റെ തെളിവാണ്.
ഖുശൂഅ് എന്നത് നിസ്കാരത്തിന്റെ ആത്മാവാണ്. ഖുശൂഅ് ഇല്ലാത്ത നിസ്കാരം ആത്മാവില്ലാത്ത ശരീരം പോലെയാണ്.
അതിനാൽ, ഒരു മുസ്ലിം നിസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസ്സ് അല്ലാഹുവിലേക്ക് കേന്ദ്രീകരിക്കേണ്ടതുണ്ട്.
ചിന്തകൾ ചിതറിയ അവസ്ഥയിലല്ല അവൻ നിസ്കാരത്തിൽ പ്രവേശിക്കേണ്ടത്.
സർവ്വശക്തനായ അല്ലാഹുവിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിക്കുന്നതിനായി, മനസ്സ് ശാന്തവും സമാധാനപൂർണ്ണവുമാക്കിക്കൊണ്ടാണ് അവൻ നിസ്കാരത്തിലേക്ക് പ്രവേശിക്കേണ്ടത് ".
ഷെയ്ഖിന്റെ ശബ്ദം ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله
ഖുശൂഅ് എന്നാൽ മനസ്സിൻ്റെ ഏകാഗ്രതയും, സാന്നിധ്യവും സമർപ്പണവുമാണ്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment