മനസ്സിൽ കടുത്ത അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകൾ കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസകരമാകുന്നുണ്ടെങ്കിൽ വിഷമിക്കേണ്ട, അത് നിങ്ങളുടെ ശുദ്ധമായ വിശ്വാസത്തിന്റെ ലക്ഷണമാണ്. അതിന് ഇസ്ലാമിക പരിഹാരമുണ്ട്.
മനസ്സിൽ കടുത്ത അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകൾ കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസകരമാകുന്നുണ്ടെങ്കിൽ വിഷമിക്കേണ്ട, അത് നിങ്ങളുടെ ശുദ്ധമായ വിശ്വാസത്തിന്റെ ലക്ഷണമാണ്. അതിന് ഇസ്ലാമിക പരിഹാരമുണ്ട്.
ഷെയ്ഖ് ഉസൈമീൻ رحمه الله
" അല്ലാഹു സർവ്വലോകത്തിനും കാരുണ്യമായി നിയോഗിച്ച നബി ﷺ യിലൂടെ, മനുഷ്യന്റെ ഹൃദയത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് ശമനം നൽകുന്ന വേദഗ്രന്ഥം അവതരിപ്പിച്ചു.
ഈ ഗൗരവകരമായ രോഗത്തെയും അതിനുള്ള പരിഹാരത്തെയും നമുക്ക് വ്യക്തമാക്കിത്തന്നിരിക്കുന്നു.
എന്താണത്? അതാണ് 'വസ്വസ്' (മനസ്സിൽ കടന്നുവരുന്ന ദുർബോധനപരമായ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകൾ).
അല്ലാഹുവേ, ഹൃദയത്തിലുണ്ടാകുന്ന ദുർബോധനങ്ങളിൽ നിന്നും, കാര്യങ്ങൾ ചിതറിപ്പോകുന്നതിൽ നിന്നും ഞങ്ങൾ നിന്നിൽ അഭയം തേടുന്നു.
നബി ﷺ യുടെ അടുക്കൽ ചില സഹാബികൾ رضي الله عنهم വരികയും, അവരുടെ മനസ്സിൽ ഉദിക്കുന്ന ചിന്തകളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.
അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന ആ ചിന്തകളെക്കുറിച്ച് പുറത്തു പറയുന്നതിനേക്കാൾ, തീയിൽ വെന്തു ചാരമാകുന്നതാണ് അവർക്ക് ഭേദമെന്ന് അവർ പറഞ്ഞു.
ഇത് പിശാചിന്റെ ദുർബോധനങ്ങളിൽ പെട്ടതാണെന്ന് നബി ﷺ അവരെ അറിയിച്ചു. പിശാചിന്റെ കുതന്ത്രത്തെ വെറും ദുർബോധനങ്ങളായി ചുരുക്കിയതിന് നബി ﷺ സർവ്വശക്തനായ റബ്ബിനെ സ്തുതിച്ചു.
ഇതാണ് രോഗം - അപ്പോൾ ഇതിനുള്ള പ്രതിവിധി എന്താണ്? ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടാനും, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പെരുമാറിക്കൊണ്ട് അതിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറാനും നബി ﷺ നിർദ്ദേശിച്ചു.
ഒരാൾ ഇപ്രകാരം ചെയ്യുകയും, ഇത്തരം ദുർബോധനങ്ങളിൽ നിന്ന് അവന്റെ ശ്രദ്ധ തിരിക്കുകയും ചെയ്താൽ, അല്ലാഹു അവയെ നീക്കം ചെയ്തുതരും.
ഹൃദയത്തിലേക്ക് പിശാച് ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളും വിചാരങ്ങളും ഇട്ടുതരുന്നത്, ഒരാളുടെ വിശ്വാസം ശുദ്ധമാണെന്നതിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക.
ശ്രദ്ധിക്കൂ, എന്റെ സഹോദരാ! ഞാൻ പറയുന്നു: ഹൃദയത്തിലേക്ക് പിശാച് ദുർബോധനങ്ങൾ ഇട്ടുതരുന്നു എന്നത്, ഒരാളുടെ വിശ്വാസം ശുദ്ധമാണെന്ന് തെളിയിക്കുന്നു.
എന്തുകൊണ്ട്? കാരണം, ശൈത്താൻ അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞു:
" തീർച്ചയായും നിന്റെ നേരായ പാതയിൽ ഞാൻ അവർക്കായി (വഴിതെറ്റിക്കാൻ) പതിയിരിക്കുക തന്നെ ചെയ്യും ".
അതുകൊണ്ട്, ഒരാളുടെ ഹൃദയം ശുദ്ധവും അവരുടെ വിശ്വാസം വ്യക്തവും ആത്മാർത്ഥവുമാകുമ്പോൾ, ഈ വ്യക്തമായ വിശ്വാസത്തെ തകർക്കാൻ ശൈത്താൻ അവന്റെ സർവ്വശക്തിയുമെടുത്ത് ആക്രമിക്കുന്നു.
ചിലപ്പോഴെങ്കിലും മനുഷ്യൻ്റെ ഹൃദയത്തിലേക്ക് ചിന്തകൾ ദുർബോധനങ്ങൾ ഇട്ടുകൊടുത്താൽ അവയ്ക്ക് വഴങ്ങിക്കൊടുക്കുമെന്ന് ശൈതാൻ പ്രതീക്ഷിക്കുന്നു. എങ്കിലും, നിങ്ങൾ അവയ്ക്കെതിരെ പോരാടണം; ഒരിക്കലും അവയ്ക്ക് വഴങ്ങിക്കൊടുക്കരുത്, അവയെ ഒട്ടും ശ്രദ്ധിക്കുകയും ചെയ്യരുത്.
ഹൃദയത്തിൽ ഇത്തരത്തിലുള്ള ദുർബോധനങ്ങൾ കണ്ടെത്തുന്ന ഒരാളോട് "നിന്റെ മനസ്സിൽ വരുന്ന ഇത്തരം കാര്യങ്ങൾ നീ വിശ്വസിക്കുന്നുണ്ടോ?" എന്ന് ചോദിച്ചാൽ,
അദ്ദേഹം പറയും:
"ഒരിക്കലുമില്ല! അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു! അതിൽ നിന്നാണ് ഞാൻ ഓടിപ്പോകുന്നത്! എന്നാൽ എനിക്കെന്ത് ചെയ്യാൻ കഴിയും?ഞാനെന്താണ് ചെയ്യേണ്ടത്?"
എന്ന് അദ്ദേഹം ചോദിച്ചേക്കാം.
അതിനുള്ള മറുപടി ഇതാണ്:
" അല്ലാഹുവിനാണ് സർവ്വ സ്തുതിയും. നിങ്ങളുടെ വിശ്വാസം ഇതാണെങ്കിൽ, ഇത്തരം മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകൾ നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയില്ല.
എങ്കിലും, നിങ്ങൾ ഈ പരിഹാരമാർഗ്ഗം ഉപയോഗിക്കേണ്ടതുണ്ട്. ഈ പരിഹാരമാർഗ്ഗത്തിൽ രണ്ട് കാര്യങ്ങൾ ഉൾപ്പെടുന്നു:
ഒന്നാമതായി, ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടുക, അഊദു ബില്ലാഹി മിന ശ്ശൈതാനിർ റജീം എന്ന് പറയുക.
രണ്ടാമതായി , അവൻ നൽകുന്ന ഇത്തരം ദുർബോധനങ്ങൾ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ്, അതിനെ പൂർണമായും അവഗണിക്കുക എന്നതാണ് അതിനുള്ള മാർഗ്ഗനിർദ്ദേശം.
അല്ലാഹുവാണെ സത്യം, നബി ﷺ നൽകിയ മാർഗനിർദേശം പിന്തുടരുന്ന ഒരു വിശ്വാസിയുടെ ഹൃദയത്തെ സ്വാധീനിക്കാൻ പിശാച് തീർത്തും ദുർബലനും, നികൃഷ്ടനും, നിസ്സാരനുമാണ് ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment