ഉറക്കക്കൂടുതലോ മറ്റ് പാർശ്വഫലങ്ങളോ ഉണ്ടാക്കുന്ന മാനസികാരോഗ്യ മരുന്നുകൾ കഴിക്കുന്നതിന്റെ ഇസ്‌ലാമിക വിധി

ഉറക്കക്കൂടുതലോ മറ്റ് പാർശ്വഫലങ്ങളോ ഉണ്ടാക്കുന്ന മാനസികാരോഗ്യ മരുന്നുകൾ കഴിക്കുന്നതിന്റെ ഇസ്‌ലാമിക വിധി.

ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം ഇൻ ഷാ അല്ലാഹ്:



ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله യോട് ​ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ കഴിക്കുന്നതിന്റെ വിധിയെക്കുറിച്ച് ഫ്രാൻസിൽ നിന്നുള്ള ഒരു സ്ത്രീയുടെ ചോദ്യത്തിന് ഷെയ്ഖ് നൽകിയ മറുപടി :

" ​അല്ലാഹു അവൾക്ക് ശമനം നൽകട്ടെ എന്ന് ഷെയ്ഖ് നാല് തവണ ദുആ ചെയ്യുന്നു. 

മഹാനായ അല്ലാഹുവോട് ഞാൻ ചോദിക്കുന്നു, മകളേ, അവൻ നിനക്ക് ശമനം നൽകട്ടെ.

ഇത് ഡോക്ടർ നിർദ്ദേശിച്ച മരുന്നാണ്. നിന്റെ അവസ്ഥയെക്കുറിച്ച് നിനക്ക് നന്നായി അറിയാം. 

മരുന്ന് നിർത്തുമ്പോൾ അത് നിന്നെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ, നീ അത് തുടരുകയും അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുക.

​ചില മരുന്നുകൾ കഴിക്കുമ്പോൾ ഉറക്കമോ തലകറക്കമോ കാരണം നിസ്കരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ നിനക്ക് ഇരുന്നുകൊണ്ട് നിസ്കരിക്കാം.

ഉറക്കം കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ, ഉദാഹരണത്തിന്, ളുഹറിന് ശേഷം മരുന്ന് കഴിക്കുകയാണെങ്കിൽ ളുഹറും അസറും ഒരുമിച്ച് നമസ്കരിക്കാം.

അതുപോലെ മഗ്രിബിന് ശേഷമാണ് കഴിക്കുന്നതെങ്കിൽ മഗ്രിബും ഇശായും ഒരുമിച്ച് (ജംഅ് ചെയ്ത്) നിസ്കരിക്കാം. അതിൽ കുഴപ്പമില്ല.

ഞാൻ അല്ലാഹുവിനൊട് നിനക്ക് ശമനം പ്രദാനം ചെയ്യാൻ ദുആ ചെയ്യുന്നു.

നിൻ്റെ പ്രതിഫലം തടയപ്പെടാതിരിക്കട്ടെ.

എന്റെ മകളേ, ​ക്ഷമിക്കൂ, പ്രതിഫലവും പ്രതീക്ഷിക്കൂ.  

നബി ﷺ പറഞ്ഞു: 

ഒരു മുസ്ലിമിന് ഏൽക്കുന്ന വിഷമമോ, ബുദ്ധിമുട്ടോ, ക്ഷീണമോ, വേദനയോ ഒരു മുള്ളു കൊള്ളുന്നത് പോലും അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകാതിരിക്കില്ല. 

അതിനാൽ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ക്ഷമയോടെയിരിക്കുക. 

അല്ലാഹു അനുഗ്രഹിക്കട്ടെ, രോഗത്തിന് ശമനം നൽകട്ടെ ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്