സ്വന്തം നാട്ടിൽ അറിയപ്പെടാത്ത റദ്ദ് ചെയ്യപ്പെട്ട പണ്ഡിതനെ വിമർശിക്കാത്ത സഹോദരനെ ബഹിഷ്‌കരിക്കാമോ? ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാഥാർത്ഥ്യവും.

സ്വന്തം നാട്ടിൽ അറിയപ്പെടാത്ത റദ്ദ് ചെയ്യപ്പെട്ട പണ്ഡിതനെ വിമർശിക്കാത്ത സഹോദരനെ ബഹിഷ്‌കരിക്കാമോ?
ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാഥാർത്ഥ്യവും.

വീഡിയോ താഴെ :




സഹോദരൻ ഷംസീ حفظه الله പറഞ്ഞു:

" ചില വിഷയങ്ങൾ നിങ്ങളുടെ സമൂഹത്തിന് പ്രയോജനകരമാകണമെന്നില്ല.  മശായിഖിൽ നിന്ന് ഒരാൾ എന്നോട് പറഞ്ഞ ഒരു സംഭവം ഇതിന് ഉദാഹരണമാണ്.

അദ്ദേഹം ഷെയ്ഖ് റബീഅ് رحمه الله യെ സന്ദർശിച്ചപ്പോൾ ഷെയ്ഖ് ചോദിച്ചു: “എന്തുകൊണ്ടാണ് താങ്കൾ ഇന്ന വ്യക്തിയെ റദ്ദ് ചെയ്യാത്തത്?”

അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു:

“ഷെയ്ഖേ, ആ വ്യക്തി ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്ന ആളല്ല. അതിനാൽ അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടതിന്റെ ആവശ്യമെന്താണ്?”

അപ്പോൾ ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞു: 

“ നിങ്കൾ പറഞ്ഞത് ശരിയാണ്. അങ്ങനെ ചെയ്യേണ്ടതില്ല.”

സഹോദരാ, ചില സലഫികൾ ഇപ്പോൾ ദഅ്‌വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളായ തൗഹീദിന് പ്രാധാന്യം നൽകുന്നതിന് പകരം മറ്റു കാര്യങ്ങളിലാണ് അവർ ശ്രദ്ധിക്കുന്നത്.

നമുക്ക് ഒരു സഹോദരനുണ്ട്. അദ്ദേഹം തൗഹീദിലേക്കും സുന്നത്തിലേക്കും വിശദമായി ക്ഷണിക്കുന്നു. ശിർക്കിനെക്കുറിച്ചും ബിദ്അത്തുകളെക്കുറിച്ചും വിശദമായി മുന്നറിയിപ്പ് നൽകുന്നു. അഹ്‌ലുൽ ബിദ്അത്തിനെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. ഇതിനെല്ലാം പുറമെ, പണ്ഡിതന്മാരുടെ മാർഗവും പിന്തുടരുന്നു. 

എന്നാൽ റദ്ദ് ചെയ്യപ്പെട്ട പണ്ഡിതനെ അദ്ദേഹം വിമർശിക്കാത്തതിന്റെ പേരിൽ ആ സഹോദരനെതിരെ മുന്നറിയിപ്പ് നൽകുകയും അദ്ദേഹത്തെ ബഹിഷ്‌കരിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി സമൂഹത്തിൽ ഭിന്നതയുണ്ടാകുന്നു. എട്ട് സഹോദരന്മാരുണ്ടായിരുന്ന ഒരു കൂട്ടം ഭിന്നിച്ച് നാലുപേർ ആകുന്നു.

സഹോദരാ, ഇത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രീതിയല്ല. ഖുർആനിന്റെയും സുന്നത്തിന്റെയും മാർഗമല്ല. നമ്മുടെ സച്ചരിതരായ മുൻഗാമികളുടെ രീതിയുമല്ല ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്