മാതാപിതാക്കളോട് ‘ഉഫ്’ എന്ന രണ്ട് അക്ഷരങ്ങൾ പോലും പറയരുതെന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ, അവരെ ചീത്തവിളിക്കുന്നതെങ്ങനെ? അവരുടെ പരിചരണത്തിന് ജോലിക്കാരെ വെക്കാം; പക്ഷേ വാർധക്യത്തിൽ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.
മാതാപിതാക്കളോട് ‘ഉഫ്’ എന്ന രണ്ട് അക്ഷരങ്ങൾ പോലും പറയരുതെന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ, അവരെ ചീത്തവിളിക്കുന്നതെങ്ങനെ? അവരുടെ പരിചരണത്തിന് ജോലിക്കാരെ വെക്കാം; പക്ഷേ വാർധക്യത്തിൽ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു :
" മാതാപിതാക്കളോട് നന്മയോടെയും കടമനിർവഹിച്ചുകൊണ്ടും പെരുമാറാൻ നാം ഉപദേശിക്കുന്നു. കാരണം, അത് നിർബന്ധമായ ബാധ്യതയാണ്. പ്രത്യേകിച്ച് അവർ വാർധക്യത്തിലെത്തുമ്പോൾ.
അല്ലാഹു പറയുന്നു:
“അവരിൽ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽ വാർധക്യത്തിലെത്തുകയാണെങ്കിൽ അവരോട് ‘ഉഫ്’ എന്ന് പോലും പറയരുത്. അവരെ ശകാരിക്കരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി വിനയത്തിന്റെ ചിറക് അവർക്കുവേണ്ടി താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുക: എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ അവർ എന്നെ പോറ്റിവളർത്തിയതുപോലെ അവരോട് നീ കരുണ കാണിക്കേണമേ.”
(അൽ ഇസ്റാഅ്: 23–24).
മാതാപിതാക്കൾ ചെറുപ്പത്തിൽ അവന് നൽകിയ ഉപകാരങ്ങൾ മനുഷ്യൻ ഓർക്കണം. അന്ന് തൊട്ടിലിൽ കിടന്നിരുന്ന ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ.
സ്വന്തം കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ആരാണ് അവനെ വളർത്തിയത്? ആരാണ് അവനുവേണ്ടി സമ്പാദിച്ചത്? ആരാണ് അവന് ഭക്ഷണം നൽകിയത്? അല്ലാഹുവാണ് , അവൻ എത്ര പരിശുദ്ധൻ! അതിനുശേഷം അവന്റെ മാതാപിതാക്കളും. അവർ ക്ഷമയോടെ അവനെ പരിപാലിക്കുകയും വളർത്തുകയും ചെയ്തു.
അതുകൊണ്ട് മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ വാർധക്യത്തിലെത്തുമ്പോൾ, അവനും ഒരിക്കൽ ഒരു കൊച്ചുകുട്ടിയായിരുന്നുവെന്നും അവർ തന്നെ പരിപാലിക്കുകയും വളർത്തുകയും ചെയ്തിരുന്നുവെന്നും അവൻ ഓർക്കണം.
അങ്ങനെ മാതാപിതാക്കളെ സേവിക്കുകയും അവരോട് ക്ഷമയോടെ പെരുമാറുകയും വേണം.
അവന് പകരം മാതാപിതാക്കളെ പരിചരിക്കാൻ ഒരു ജോലിക്കാരനെ വെക്കുകയും, അതേസമയം അവരുടെ പരിചരണം സ്വയം നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുവെങ്കിൽ അതിൽ തെറ്റില്ല; അത് അനുവദനീയമാണ്.
എന്നാൽ പ്രതിഫലം നേടാനുള്ള ഈ അവസരം സ്വയം പ്രയോജനപ്പെടുത്തുകയും മാതാപിതാക്കളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്യുന്നതാണ് സംശയമില്ലാത്തവിധം കൂടുതൽ പ്രയോജനകരവും ഉത്തമവും.
എന്നാൽ മാതാപിതാക്കളെ അവഗണിക്കുകയോ അവരെ ഉപേക്ഷിക്കുകയോ വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി പാർപ്പിക്കുകയോ ചെയ്യുന്നത് മാതാപിതാക്കളോടുള്ള അനുസരണക്കേടും കടുത്ത അനാദരവുമാണ്. അല്ലാഹുവിൽ ഞങ്ങൾ അഭയം തേടുന്നു!
അത് മാതാപിതാക്കളോടുള്ള അനുസരണക്കേടും അവർ ചെയ്തുതന്ന ഉപകാരങ്ങളോടുള്ള നന്ദികേടുമാണ്. അത്തരം പ്രവൃത്തിയെക്കുറിച്ച് അന്ത്യദിനത്തിൽ അവൻ വിചാരണ ചെയ്യപ്പെടുന്നതാണ് ."
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment