മക്കളോടുള്ള അമിത സ്നേഹം അവരുടെ ദീനീശിക്ഷണത്തിൽ വീഴ്ച വരുത്താൻ കാരണമാകരുത്!അവർക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നത് കൊണ്ടുമാത്രം മക്കളെ നന്നായി വളർത്തിയെന്ന് പറയാനാകില്ല. ഇതിൽ നാം ഏറ്റവും മുൻഗണന നൽകേണ്ടത് എന്തിനാണ്? അവരുടെ ഭൗതിക വളർച്ചയ്ക്കോ, അതോ ദീനീ വളർച്ചയ്ക്കോ?
മക്കളോടുള്ള അമിത സ്നേഹം അവരുടെ ദീനീശിക്ഷണത്തിൽ വീഴ്ച വരുത്താൻ കാരണമാകരുത്!അവർക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നത് കൊണ്ടുമാത്രം മക്കളെ നന്നായി വളർത്തിയെന്ന് പറയാനാകില്ല.
ഇതിൽ നാം ഏറ്റവും മുൻഗണന നൽകേണ്ടത് എന്തിനാണ്? അവരുടെ ഭൗതിക വളർച്ചയ്ക്കോ, അതോ ദീനീ വളർച്ചയ്ക്കോ?
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു :
" മക്കൾ ഒരു പരീക്ഷണമാണ്. "തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാകുന്നു." (64:15).
നിങ്ങൾ നിങ്ങളുടെ മക്കളെ സ്നേഹിക്കുന്നു എന്നതിൽ സംശയമില്ല; അത് അല്ലാഹു നിങ്ങളിലേക്ക് ഇട്ടു തന്ന ഒരു സ്വാഭാവിക വികാരമാണ്.
എന്നാൽ നിങ്ങൾ അവരെ അല്ലാഹുവിന്റെ അനുസരണത്തിൽ വളർത്തുന്നുണ്ടോ? നിങ്ങൾ അവർക്കുവേണ്ടി ക്ഷമിക്കുന്നുണ്ടോ?
ഏഴാമത്തെ വയസ്സിൽ നിസ്കരിക്കാൻ നിങ്ങൾ അവരോട് കൽപ്പിക്കുന്നുണ്ടോ? ശരിയും തെറ്റും തിരിച്ചറിയുന്ന പ്രായമാകുമ്പോൾ അവരെ നിങ്ങൾ മതത്തിൻ്റെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടോ?
അവരോട് ക്ഷമ കാണിക്കുകയും നിസ്കാരത്തിൽ അവരെ നിഷ്കർഷയുള്ളവരാക്കുകയും ചെയ്യുന്നുണ്ടോ?
അതോ നിങ്ങൾ അവരോട് അയവു വരുത്തുകയാണോ ചെയ്യുന്നത്? "തീർച്ചയായും ഞാൻ അവരെ സ്നേഹിക്കുന്നു, അതിനാൽ ഞാൻ അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല, അവർക്ക് ഭാരമാകാനോ അവരുടെ ഉറക്കത്തിൽ നിന്ന് (സുബ്ഹിക്ക്)അവരെ ശല്യപ്പെടുത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല" എന്ന് നിങ്ങൾ പറയുകയാണോ?
അങ്ങനെയെങ്കിൽ നിങ്ങൾ ആ പരീക്ഷണത്തിൽ വീണുപോയിരിക്കുന്നു (പരാജയപ്പെട്ടിരിക്കുന്നു).
അതുകൊണ്ട് മക്കളെ വളർത്തുന്നതും, അവരുടെ ശിക്ഷണവും, അച്ചടക്കവും, പരിപാലനവും , വീട്ടിനകത്തും പുറത്തും തെരുവിലും സ്കൂളിലുമുള്ള അവരുടെ വരവും പോക്കും നിരീക്ഷിക്കുന്നതിലും മക്കൾ ഒരു പരീക്ഷണമാണ്.
അവരെക്കുറിച്ച് നിങ്ങൾ ഉത്തരവാദികളാണ്.
ഒരു പരീക്ഷണമാണ്: "തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാകുന്നു " (64:15).
പരീക്ഷണങ്ങൾ ഏറേയാണ് ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment