മുസ്ലിംകളിലേക്ക് പിഴച്ച വിശ്വാസങ്ങൾ പ്രവേശിച്ചത്, നബി صلى الله عليه وسلم ക്ക് സിഹ്റ് ചെയ്ത ജൂതനിൽ നിന്ന്.

മുസ്ലിംകളിലേക്ക് പിഴച്ച വിശ്വാസങ്ങൾ പ്രവേശിച്ചത്, നബി صلى الله عليه وسلم ക്ക് സിഹ്റ് ചെയ്ത ജൂതനിൽ നിന്ന്.

ഇബ്നു അസാകീറും മറ്റുള്ളവരും പറഞ്ഞു:

قال ابن عساكر وغيره: وقد أخذ الجعد بدعته عن بيان بن سمعان، وأخذها بيان عن طالوت ابن أخت لبيد بن أعصم، زوج ابنته، وأخذها لبيد بن أعصم الساحر الذي سحر رسول الله (صلى الله عليه وسلم) .

"അൽ-ജഅദ് (ഇബ്‌നു ദിർഹം) അദ്ദേഹത്തിന്റെ ബിദ്അത്ത് (പിഴച്ച ബിദ്ഈ വിശ്വാസം), ബയാൻ ഇബ്‌നു സമ്ആനിൽ നിന്നും, ബയാൻ ഇബ്‌നു സമ്ആൻ , ലബീദ് ഇബ്‌നു അൽ-അഅ്സമിന്റെ സഹോദരിയുടെ മകൻ ത്വാലൂത്തിൽ നിന്നും, ത്വാലൂത്ത് തന്റെ മാതൃസഹോദരനായ ലബീദിൽ നിന്നും സ്വീകരിച്ചു. അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم യുടെ മേൽ സിഹ്റ് ചെയ്ത ജൂതനാണ് അദ്ദേഹം".

(ഇബ്നു കസീറിന്റെ അൽ-ബിദായ വൻ-നിഹായ്യ 9/350, അസ്-സുയൂതിയുടെ അൽ-വസാഇൽ ഫി മഅ്രിഫത്തിൽ-അവാഇൽ 131,132 ).

അൽ-ജഅദിന്റെ പിൻഗാമികൾക്ക് ഈ പിഴച്ച വിശ്വാസങ്ങൾ അദ്ദേഹത്തിൽ നിന്ന് പാരമ്പര്യമായി ലഭിക്കുയും ഇത് മുസ്ലിംകളിലേക്ക് പ്രവേശക്കുകയും ചെയ്തു.

ഇന്ന് സലഫികളുടെതല്ലാത്ത ഭൂരിപക്ഷം സമസ്ത, തബ്ലീഗ്കാരുടെ മദ്രസകളിൽ പിഴച്ച അശ്അരി വിശ്വാസവും പഠിപ്പിക്കുന്നുണ്ട്.

പിഴച്ച കക്ഷികളായ ജമാഅത്തെ ഇസ്ലാമിയുടെയും, ഇഖ്‌വാനുൽ മുസ്ലിമൂന്റെയും അറിയപ്പെട്ട നേതാവായിരുന്ന , തബ്ലീഗ്കാരും അംഗീകരിക്കുന്ന, മരണപ്പെട്ടുപോയ യൂസുഫുൽ ഖറദാവി അഭിമാനത്തോടെ പറഞ്ഞതാണല്ലൊ :

"ഭൂരിപക്ഷം മുസ്‌ലിംകളും  അശ്അരികളാണ്. ദയൂബന്ദും, നദ്‌വത്തുൽ ഉലമയും, അസ്ഹറും അശ്അരികളാണ്, സലഫികൾ ഒരു ചെറിയ ന്യൂനപക്ഷമാണ്, സൗദിയിൽ പോലും എല്ലാവരും സലഫികളല്ല " എന്നത്.

എന്നാൽ الحمد لله സലഫികളിൽ ഈ പിഴച്ച വിശ്വാസങ്ങളില്ല. കാരണം അവർ പിൻപറ്റുന്നത് സലഫുകളെയാണ്. അത് കൊണ്ട് അവരുടെ വിശ്വാസം,  സഹാബികളിലേക്കും

 رضي الله عنهم , 

നബി

 صلى الله عليه وسلم 

യിലേക്കും എത്തുന്നു.  നബി صلى الله عليه وسلم ക്ക് പഠിപ്പിച്ചു കൊടുത്തത് അല്ലാഹു ആണ്. അത് കൊണ്ട് അവരാണ്
صراط المستقيم

നേരെ ചൊവ്വായ പാതയിൽ.

അശ്അരി  പോലത്തെ പിഴച്ച വിശ്വാസങ്ങൾ (അല്ലാഹുവിന്റെ പേരുകളിലും , ഗുണവിശേഷങ്ങളിലും) മുസ്ലിംകളിലേക്ക്  പ്രവേശിച്ചത്, നബി صلى الله عليه وسلم ക്ക് സിഹ്റ് ചെയ്ത ജൂതനിൽ നിന്നാണെന്ന് മനസ്സിലായില്ലൊ.

ഇക്കൂട്ടർ അവരുടെ മദ്രസകളിലെ സിലബസുകളിയിൽ മാറ്റം വരുത്തി, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ, സലഫുകളുടെ വിശ്വാസം പഠിപ്പിച്ചില്ലെങ്കിൽ നാളെ പരലോകത്ത് നഷ്ടമായിരിക്കാം സംഭവിക്കുക.

സഹാബികൾ رضي الله عنهم ആരും അശ്അരികളായിരുന്നില്ല. കാരണം അശ്അരിയത്ത് പിന്നീട് വന്നതാണല്ലൊ.

ഇമാം അശ്അരി, അത് പോലെ പിഴച്ച വിശ്വാസങ്ങളുണ്ടായിരുന്ന ഇമാം റാസി, ഗസ്സാലി എന്നിവരെല്ലാം رحمهم الله തൗബ ചെയ്തിരുന്നു,  പക്ഷേ ഖേദകരമായ കാര്യം , അവരുടെ പിൻഗാമികൾ ഇപ്പോഴും പിഴച്ച വിശ്വാസങ്ങളിൽ തന്നെയാണ്. 

സന്തോഷകരമായ കാര്യം, സലഫി പണ്ഡിതന്മാരുടെ പ്രബോധനം കാരണം, ഈ പിഴച്ച കക്ഷികളിലെ ചിലർക്ക് സത്യം മനസ്സിലാകാൻ തുടങ്ങിയിട്ടുണ്ട്. الحمد لله.

അത്ഭുതകരമായ കാര്യം, തൗഹീദുള്ള, ശിർക്കിനെതിരെ സംസാരിക്കുന്ന കേരളത്തിലെ ചില മുജാഹിദുകൾക്ക് പോലും അല്ലാഹുവിന്റെ പേരുകളും ഗുണ വിശേഷങ്ങളെയും കുറിച്ച് ശരിയായ ധാരണ ഇല്ല. അവരുടെ വിജ്ഞാനം തൗഹീദുൽ ഉലൂഹിയ്യത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.


മുസ്ലിംകൾ വിശദമായി ആഴത്തിൽ വിജ്ഞാനമുണ്ടാക്കേണ്ട വിഷയങ്ങൾ:

അല്ലാഹു ഏകനാണ്. അവന് പങ്ക്കാരില്ല, സമന്മാരില്ല. മരണപ്പെട്ടവരോട് ആവലാതി പറയരുത്. അത് പൊറുക്കപ്പെടാത്ത ശിർക്കാണ്.

അല്ലാഹുവിന്റെ പേരുകളിലും ഗുണവിശേഷങ്ങളിലും അവൻ ഏകനാണ്, സമന്മാരില്ല. അവ നിഷേധിക്കരുത്, അവയുടെ പദങ്ങൾക്ക് അതിന്റെ അർഥമുണ്ട്, ഉദാഹരണം കൈ, മുഖം, എന്നാൽ വ്യാഖ്യാനർത്ഥങ്ങൾ പാടില്ല. ഉദാഹരണം കൈ എന്നാൽ ശക്തി.

അല്ലാഹു അവന്റെ സത്തയോടെ ആകാശത്തിന്റെ മുകളിൽ, അർഷിന്റെ മുകളിലാണ്. അവന്റെ അറിവ് എല്ലായിടത്തും ഉണ്ട്.

ഖുർആൻ  സൃഷ്ടി അല്ല. അല്ലാഹുവിന്റെ കലാമാണ്. അല്ലാഹു സംസാരിക്കും. അല്ലാഹു മൂസ നബി عليه السلام നോട് സംസാരിച്ചിട്ടുണ്ട്.

അല്ലാഹു ഇറങ്ങും.

അല്ലാഹുവിന്റെ ഇറക്കം, സംസാരം, കേൾവി, കൈ, മുഖം  എന്നതൊക്കെ വിശ്വസിക്കണം. അത് എങ്ങനെ എന്ന് നമുക്കറിയില്ല, അതെങ്ങനെ എന്ന്  ചോദിക്കുകയും ചെയ്യരുത്. അത് സൃഷ്ടികളെ പോലെ അല്ല. അവന് തുല്യമായി ആരുമില്ല. അവന് സമന്മാരില്ല.

സത്യവിശ്വാസികൾ പരലോകത്ത് അല്ലാഹുവിനെ കാണും. സ്വർഗത്തേക്കാൾ സന്തോഷകരം അല്ലാഹുവിന്റെ മുഖം കാണുക എന്നതാണ്.

ഈമാൻ കാര്യങ്ങൾ ആറാണ്, ഇസ്ലാം കാര്യങ്ങൾ അഞ്ചാണ്.

ഈമാൻ എന്നാൽ ഹൃദയം കൊണ്ട് സത്യപ്പെടുത്തുക, നാവ് കൊണ്ട് പറയുക, അവയവങ്ങൾ കൊണ്ട് പ്രവർത്തിക്കുക. അത് അല്ലാഹുവിനെ അനുസരിക്കുകയും, ധിക്കരിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യും.

സഹാബികളിൽ ഒരാളെയും ചീത്ത പറയരുത്, ആക്ഷേപിക്കരുത് رضي الله عنهم 

പ്രമാണം ബുദ്ധിക്ക് മുമ്പ്.

സിഹ്റ് യാഥാർത്ഥ്യമാണ്.

ഖബ്റ് ശിക്ഷ യാഥാർത്ഥ്യമാണ്.

നാട്ടിൽ കലാപവും, സംഘർഷവുമുണ്ടാക്കുന്ന രീതിയിൽ ഭരണാധികാരികൾക്കെതിരെ പരസ്യമായി തിരിയരുത്.

മുസ്ലിംകളെ കാഫിറും, മുശ്രിക്കുമാക്കരുത്. ഒരു മുസ്‌ലിം കുഫ്‌റിൽ ( അവിശ്യാസത്തിൽ) വീണത് കാരണം അവിശ്വാസി ആവില്ലെന്ന് സൂചിപ്പിക്കുന്ന  പ്രമാണങ്ങളുണ്ട്.

മാസപ്പിറവി കാണൽ നിർബന്ധമാണ്.


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

താഴെ ലിങ്കുകളും വായിക്കുക
إن شاء الله

മരിച്ചവരോട് ഇസ്തിഗാസ  (സഹായം തേടൽ)  ഇസ്ലാമികമല്ല . കാരണം മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല، അത് ശിർക്കാണ്

https://www.salaf.in/2022/10/blog-post_70.html?m=1

തൗഹീദുൽ  അസ്മാഇ വസ്സിഫാതി. അല്ലാഹുവിന്റെ നാമങ്ങളിലും (الأسماء) ഗുണവിശേഷങ്ങളിലും (والصفات). അല്ലാഹുവിനെ ഏകനാക്കൽ.

https://www.salaf.in/2022/11/blog-post_14.html?m=1

അല്ലാഹു എവിടെയാണ്?

https://www.salaf.in/2022/10/blog-post_21.html?m=1

സഹാബത്ത്

رضي الله عنهم أجمعين

https://www.salaf.in/2022/10/blog-post_94.html?m=1

ഭൂരിപക്ഷം മുസ്‌ലിംകളും അശ്അരികളൊ?

https://www.salaf.in/2024/06/blog-post_30.html?m=1

സമസ്തക്കാരും , ശിർക്ക് ചെയ്യുന്നവരും, കാഫിറുകളും , മുശ്രിക്കുകളുമൊ?

https://www.salaf.in/2024/08/blog-post_10.html?m=1

സിഹ്റിന്റെ യാഥാർത്ഥ്യം ഖുർആനിലും ഹദീസിലും.

https://www.salaf.in/2023/02/blog-post_28.html?m=1

സിഹ്റ് നിഷേധികളുടെ അബദ്ധങ്ങൾ

https://www.salaf.in/2023/04/blog-post_28.html?m=1

സിഹ്റ് തഫ്സീറുകളിൽ

https://www.salaf.in/2023/04/blog-post_98.html?m=1

ഖബ്ർ ശിക്ഷ ഇല്ലന്നൊ? 

https://www.salaf.in/2023/01/blog-post.html?m=1

മാസപ്പിറവി കാണൽ നിർബന്ധം.

https://www.salaf.in/2023/03/blog-post_21.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.