മാസപ്പിറവി കാണൽ നിർബന്ധം

മാസപ്പിറവി കാണൽ നിർബന്ധം.

ഗോളശാസ്ത്ര കണക്കു പ്രകാരം നോമ്പ് അനുഷ്‌ഠിക്കുന്നവർ പറയും ഹിലാൽ കണ്ണുകൊണ്ട് കാണേണ്ടതില്ല

ഹിലാൽ ആകാശത്തുണ്ട് എന്ന് ഗോളശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അറിഞ്ഞാൽ മതിയെന്ന്.

മാസപ്പിറവിയുടെ ഹദീസുകളിലൊക്കെ, അതിലെ റആ എന്ന  ക്രിയക്ക് അറിഞ്ഞാൽ എന്ന് അവർ അർത്ഥം കൊടുക്കും. വലിയ അബദ്ധമാണിത്.

നമ്മൾ മനസ്സിലാക്കേണ്ടത് റആ എന്ന ക്രിയയെ കുറച്ച് അറബി വ്യാകരണം മനസ്സിലാക്കണം. ഞാൻ ലളിതമായിട്ട് ഇവിടെ പറഞ്ഞു മനസ്സിലാക്കി തരാം.

കതല മുഹമ്മദുൻ  സൈദൻ എന്ന് പറഞ്ഞാൽ മുഹമ്മദ് സൈദിനെ കൊന്നു എന്നാണ്. കതല എന്ന് പറഞ്ഞാൽ കൊന്നു . കതല മുഹമ്മദ്,

 മുഹമ്മദ് കൊന്നു , ആരെ സൈദൻ, സൈദിനെ . അപ്പോൾ കതലയാണ് ഇവിടെ ക്രിയ. മുഹമ്മദ്  ആ ക്രിയ നടത്തുന്ന കർത്താവ്. മുഹമ്മദാണ് കൊല്ലുന്നത് , ആരെയാണ് കൊന്നത് സൈദിനെ. അപ്പോൾ സൈദൻ എന്നാണ് പറയുക. സൈദിന്  ഫത്തഹ് ഉണ്ടാകും, സൈദൻ, ദാലിന്റെ മുകളിൽ ഫത്തഹാണ് . അപ്പോൾ ആരെയാണ് കൊന്നത് സൈദിനെ. ആ സൈദ് മഫൂലും ബിഹിയ എന്നാണ് പറയുക.

അപ്പോൾ ഇവിടെ കണ്ടോ ഒരു ക്രിയക്ക് മഫൂലും ബിഹി ഉണ്ട്.

ഇനി റഅ എന്ന ക്രിയ ,അതിന് കാണുക എന്നും അർഥമുണ്ട് അറിയുക എന്നും അർത്ഥമുണ്ട്.

ഇനി എപ്പോഴാണ് കാണുക എന്ന അർത്ഥം വരിക. കാണുക എന്ന അർത്ഥം വരുക ഈ ക്രിയക്ക് ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോഴാണ്. 

ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോൾ, ആരെ കണ്ടു എന്ന് ചോദിച്ചാൽ മുഹമ്മദ് സൈദിനെ കണ്ടു എന്ന് പറയുമ്പോൾ ആ സൈദാണ് മഫൂലും ബിഹി. ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോൾ റഅക്ക്  അർത്ഥം കാണുക.

ഇനി ഇതേ റഅ എന്ന ക്രിയക്ക് തന്നെ രണ്ട് മഫൂലും ബിഹി വന്നാലാണ് അറിഞ്ഞു എന്ന അർത്ഥം വരിക.

ഒരു മഫൂലും ബിഹി വന്നാൽ ഒരിക്കലും അറിഞ്ഞു അല്ലെങ്കിൽ മനസ്സിലായി എന്ന അർത്ഥം വരില്ല.

അതുകൊണ്ടുതന്നെ റഅക്ക് പേരുണ്ട് , റഅ ബസരിയ എന്ന് പറഞ്ഞാൽ കാഴ്ചയുടെ റഅ , കണ്ണുകൊണ്ട് കാണുന്ന റഅ എന്ന് പറഞ്ഞാൽ ഒറ്റ മഫൂലും ബിഹിയെ ഉണ്ടാവുള്ളൂ.

റഅ കൽബിയ എന്ന് പറഞ്ഞാൽ ഹൃദയത്തിന്റെ, കൽബ് എന്ന് പറഞ്ഞാൽ ഹൃദയം , അപ്പോൾ അതിന് രണ്ടു മഫൂല ഉണ്ടാവും. അപ്പോഴേ റഅ എന്ന് പറഞ്ഞാൽ അറിഞ്ഞു, മനസ്സിലായി എന്ന് അർത്ഥം വരികയുള്ളൂ .ഇത് അടിസ്ഥാനപരമായി മനസ്സിലാക്കണം.

ഈ കണക്കിന്റെ ആളുകളിൽ പണ്ഡിതന്മാരൊക്കെ ഉണ്ട് എന്നാണ് പറയുന്നത്. അവരുടെ ഈ ഹിജ്റ കലണ്ടർ കൊണ്ടു വന്ന  അലി മണിക്ഫാൻ വലിയ പണ്ഡിതൻ എന്നാണ് പറയുക.

പക്ഷേ അദ്ദേഹത്തിന് ഈ പ്രാഥമിക വിജ്ഞാനം പോലുമില്ല. അങ്ങനെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് . ഐക്യമല്ല.

പിന്നെ ഇവർ ഖുർആൻ ആയത്തും തെളിവായി എടുക്കും. 

ആനസംഭവം . ഇവിടെ  ഈ ആയത്തിൽ അറിഞ്ഞു എന്നല്ലെ അർത്ഥമുള്ള എന്ന് അവർ പറയും. കാരണം നബി صلى الله عليه وسلم ആനസംഭവം അറിഞ്ഞിട്ടല്ലേ ഉള്ളൂ. കണ്ടിട്ടില്ലല്ലോ.

അങ്ങനെ ഈ ആയത്തിൽ , അലംതറ , ആ റഅക്ക് അറിഞ്ഞു എന്നുള്ള അർത്ഥം ഉള്ളത് കൊണ്ട് ഇവർ എന്ത് ചെയ്യും , മാസപ്പറവി ഹദീസുകൾക്ക് അറിഞ്ഞു

എന്നുള്ള അർത്ഥം കൊടുക്കും.

ഈ ആയത്ത് നമ്മൾ മനസ്സിലാക്കണം,  അലംതറകൈഫ എന്നുള്ള ആയത്ത് ആന സംഭവം നബി صلى الله عليه وسلم അറിഞ്ഞതാണ് കണ്ടതല്ല.

എന്തുകൊണ്ട് ഇവിടെ അറിഞ്ഞു എന്ന് അർത്ഥം വന്നു ? റഅയുടെ മറ്റൊരു നിയമമാണ് റഅക്ക് ശേഷം ഒരു ജുംല വന്നാൽ , ഒരു വാക്യം വന്നാൽ , റഅക്ക് ഈ ആയത്തിൽ , അതിന് ശേഷം ഒരു വാക്യം വരുകയാണ് , ഒരു സെന്റൻസ് വരുകയാണ് , അപോൾ നിയമം , ഒരു വാക്യം, അത് രണ്ട് മഫൂലിന്റെ സ്ഥാനത്താണ്.

രണ്ട് മഫൂലിന്റെ സ്ഥാനത്തായതുകൊണ്ട്, റഅക്ക് അർത്ഥം അറിഞ്ഞു എന്ന് വരുന്നു.

അബൂഹുറൈറ رضي الله عنه പറഞ്ഞു: "അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم  കാണുന്നതിന് ഒരു ദിവസം മുമ്പ് നോമ്പെടുക്കാൻ തിടുക്കം കൂട്ടുന്നത് വിലക്കിയിട്ടുണ്ട് ".

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا حَفْصُ بْنُ غِيَاثٍ، عَنْعَبْدِ اللَّهِ بْنِ سَعِيدٍ، عَنْ جَدِّهِ، عَنْ أَبِي هُرَيْرَةَ، قَالَ نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَنْ تَعْجِيلِ صَوْمِ يَوْمٍ قَبْلَ الرُّؤْيَة


[ സുനൻ ഇബ്നു മാജ.

ഷെയ്ഖ് അൽ അൽബാനി - സഹീഹ്. ].

മാസപ്പിറവിയുടെ ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു (ചന്ദ്രക്കല). അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 

റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. വ്യക്തമാക്കിയല്ലൊ.

മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് ഗോള ശാസ്ത്രം വഴി അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര, കണ്ണ് കൊണ്ട് കാണുക തന്നെ വേണം. മേഘം മൂടിയാൽ 30 പൂർത്തിയാക്കണം എന്ന കൽപ്പന സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.

ഹദീസുകൾ  രണ്ടെണ്ണം താഴെ കൊടുക്കുന്നു:


"‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ


നബി صلى الله عليه وسلم പറഞ്ഞു :


"ഹിലാൽ കാണുന്നത് വരെ (റമദാനിന്റെ) നോമ്പ് എടുക്കരുത് , ഹിലാൽ കാണുന്നത് വരെ നോമ്പ് (ശവ്വാലിന്റെ) തുറക്കുകയും ചെയ്യരുത്".


(സഹീഹ് മുസ്ലിം).

ഹിലാൽ കാണേണ്ടത് മഗ്‌രിബിന് .

താഴെ കുറൈബിന്റെ ഹദീസ്:

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ، - يَعْنِي ابْنَ جَعْفَرٍ - أَخْبَرَنِي مُحَمَّدُ بْنُ أَبِي حَرْمَلَةَ، أَخْبَرَنِي كُرَيْبٌ، أَنَّ أُمَّ الْفَضْلِ ابْنَةَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا فَاسْتُهِلَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْنَا الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي ابْنُ عَبَّاسٍ ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ ‏.‏ قَالَ أَنْتَ رَأَيْتَهُ قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ ‏.‏ قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ ‏.‏ فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏


കുറൈബ് ശാമിൽ നിന്നും മദീനയിൽ എത്തി ഇബ്നു അബ്ബാസിനെ കണ്ടു.


قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ


കുറൈബ് പറഞ്ഞു: മദീനയിൽ ഞാൻ മാസത്തിന്റെ അവസാനത്തിൽ എത്തി.


فَقَالَ مَتَى رَأَيْتُمُ الْهِلاَلَ 


ഇബ്നു അബ്ബാസ് ചോദിച്ചു: എപ്പോഴാണ് നിങ്ങൾ ഹിലാൽ കണ്ടത്?


قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ 


കുറൈബ് പറഞ്ഞു: വെള്ളിയാഴ്ച രാത്രി.


قَالَ أَنْتَ رَأَيْتَهُ


ഇബ്നു അബ്ബാസ് ചോദിച്ചു:

നീ കണ്ടിവോ?


قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ


കുറൈബ് പറഞ്ഞു: അതെ, ജനങ്ങളു കണ്ടു, അവർ നോമ്പ് നോറ്റു, മുആവിയയും നോമ്പ് നോറ്റു.


قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ


അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഞങ്ങൾ അത് കണ്ടത് ശനിയാഴ്ച രാത്രിയാണ്. അത് കൊണ്ട്, ഞങ്ങൾ അത് കാണുന്നത് വരെ നോമ്പ് നോക്കും, അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും.


فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ


കുറൈബ് പറഞ്ഞു: മുആവിയയും അദ്ദേഹത്തിന്റെ കാഴ്ചയും പോരെ?


قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏


ഇബ്നു അബ്ബാസ് പറഞ്ഞു: പോര, അപ്രകാരമാണ് നമ്മോട് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കൽപ്പിച്ചത്.

(സഹീഹ് മുസ്ലിം)


عن ربعي بن حراس عن رجل من اصحاب رسول الله صلعم اختلف الناس في آخر يوم من رمضان . فقدم اعرابيان . فشهدا عند رسول الله صلعم بالله لأهل الهلال ورأياه أمس عشية فأمر رسول الله صلعم الناس ان يفطروا وفي رواية ان يغدوا الى مصلاهم "ابو داود" جامع الاصول في احاديث الرسول لابن الاثير ٢٧٥/٦


“റുബഇബ്നു‌ ഹറാസ് നബി صلى الله عليه وسلم യുടെ സഹാബിമാരിൽ ഒരാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. റമദാനിലെ അവസാനദിവസം ജനങ്ങൾ അഭി പ്രായവ്യത്യാസത്തിലായി. അപ്പോൾ രണ്ട് ഗ്രാമീണ അറബികൾ വന്നു. അല്ലാഹുവിന്റെ പേരിൽ സത്യംചെയ്‌തുകൊണ്ട്  ഇന്നലെ  സന്ധ്യയ്ക്ക് ഹിലാൽ കണ്ടു എന്ന് സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ജനങ്ങളോട് നോമ്പ് മുറിക്കാൻ കൽപിച്ചു. മറ്റൊരു റിപ്പോർട്ടിൽ നാളെ രാവിലെ ഈദ് ഗാഹിലേക്ക് പോകാനും കൽപിച്ചു. 

(അബൂദാവൂദ്-ജാമിഉൽ ഉസ്വൂൽ ഫീ അഹാദീസിർറസൂൽ, ഇബ്‌നുൽ അസീർ 6:275).


നിസ്കാര സമയങ്ങളെ കുറിച്ച് തീരുമാനിക്കാൻ ഏത് മാർഗം ഉപയോഗിക്കണം എന്ന് ഖുർആനിലൊ ഹദീസിലൊ പറഞ്ഞിട്ടില്ല. ആരംഭിക്കുന്ന സമയത്തെ കുറിച്ചും, അവസാനിക്കുന്ന സമയത്തെ കുറിച്ചും സൂചന നൽകുകയും ചില അടയാളങ്ങൾ വിശദീകരിക്കുകയുമാണ് ചെയ്തത്. ഉദാഹരണത്തിന്, ളുഹ്റിന്റെ സമയത്തെ കുറിച്ച് പറയുമ്പോൾ , ഒരു മനുഷ്യന്റെ നിഴലിന്റെ നീളം അവന്റെ ഉയരത്തിന് തുല്യമായാൽ എന്ന് പറഞ്ഞപ്പോൾ,  അത് കണ്ടു പിടിക്കേണ്ട മാർഗം ഏതാണെന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് നിസ്കാരത്തിന്റെ സമയം അറിയാൻ ഗോള ശാസ്ത്ര കണക്കാകാം എന്ന് പണ്ടിതന്മാർ പറഞ്ഞത്. എന്നാൽ മാസപ്പിറവിക്ക് കാഴ്ചയുടെ മാർഗം നിർബന്ധമാണ് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മുകളിൽ വ്യക്തമാക്കിയല്ലൊ. നിസ്കാര സമയം കണക്ക് കൂട്ടുന്നത് നിരോധിച്ചിട്ടില്ല എന്നാൽ മാസപ്പിറവിക്ക് ഗോള ശാസ്ത്ര കണക്ക് നിരോധിച്ചിട്ടുണ്ട്.

കൂടുതൽ താഴെ ലിങ്കിൽ വായിക്കാം إن شاء الله 

ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.

https://www.salaf.in/2022/10/blog-post_86.html?m=1


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments