ചിത്രമെടുക്കൽ വിഷയത്തിൽ ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله യുടെ അഭിപ്രായത്തിന്റെ പുനഃപ്രസ്താവന
ചിത്രമെടുക്കൽ വിഷയത്തിൽ ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله യുടെ അഭിപ്രായത്തിന്റെ പുനഃപ്രസ്താവന.
" പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തിൽ. മുഹമ്മദ് ഇബ്നു സാലിഹ് അൽ-ഉസൈമീനിൽ നിന്ന് അദ്ദേഹത്തിന്റെ ബഹുമാന്യനായ സഹോദരൻ ശൈഖിന്...അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ, ഭക്തന്മാരിലും, അവന്റെ ഭക്തരായ കൂട്ടാളികളിലും, അവന്റെ വിജയകരമായ സംഘത്തിലും അദ്ദേഹത്തെ ആക്കട്ടെ, ആമീൻ.
ഇനിപറയുന്നവയെ സംബന്ധിച്ചിടത്തോളം: ...നിങ്ങൾ സൂചിപ്പിച്ചതിൽ നിന്ന് , (അല്ലാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ), ക്യാമറയിൽ എടുത്ത ചിത്രങ്ങളുടെ അനുവദനീയതയെക്കുറിച്ചുള്ള എന്റെ ഉത്തരം ആവർത്തിക്കുന്നതിൽ നിന്ന് ,എന്റെ സഹോദരാ, ഞാൻ നിങ്ങളെ അറിയിക്കുന്നു, ഞാൻ ചിത്രങ്ങളെടുക്കാൻ അനുവദിച്ചിട്ടില്ല, (ചിത്രങ്ങളുടെ ഉദ്ദേശ്യം, മനുഷ്യരിൽ നിന്നും മറ്റുള്ളവയിൽ നിന്നും ആത്മാക്കൾ ഉള്ളത്), അനിവാര്യതക്കൊ , ആവശ്യത്തിനോ ഒഴികെയെല്ലാതെ: പൗരത്വം, ലൈസൻസുകൾ, അവകാശങ്ങൾ സ്ഥാപിക്കൽ, എന്നിവ പോലുള്ള.
ആദരിക്കാനൊ, ഓർമ്മയ്ക്കോ, അവയിൽ കാണുന്നതിൽ നിന്നുള്ള ആനന്ദത്തിനോ വേണ്ടിയുള്ള ചിത്രങ്ങൾ എടുക്കുമ്പോൾ, അത് കൈകൊണ്ടോ , യന്ത്രം കൊണ്ടോ നിർമ്മിച്ച , ചിത്രങ്ങളോ , പ്രതിമകളോ, ആകട്ടെ, നബി صلى الله عليه وسلم യുടെ പൊതുവായ പ്രസ്താവനയുടെ കാരണത്താൽ ഞാൻ അത് അനുവദിച്ചിട്ടില്ല:
"لا تدخل الملائكة بيتاً فيه صورة”
" ചിത്രമുള്ള വീട്ടിൽ മാലാഖമാർ പ്രവേശിക്കുകയില്ല ".
ഞാൻ ഇപ്പോഴും വിധി പറയുകയാണ്, ഓർമ്മയ്ക്കായി ചിത്രമെടുത്ത ഏതൊരാളോടും, അവ നശിപ്പിക്കാൻ ഞാൻ കൽപിക്കുന്നു. മരണപ്പെട്ട ഒരാളുടെ ചിത്രമാണെങ്കിൽ ഞാൻ (എന്റെ അഭിപ്രായം) പലപ്പോഴും കടുത്തതാണ്.
മനുഷ്യന്റെതും മറ്റ് ആത്മാവുള്ളവയുടെ ചിത്രങ്ങളെയും സംബന്ധിച്ചിടത്തോളം, അത് നിരോധിക്കണമെന്നതിൽ സംശയമില്ല, അത് ചെയ്യുന്നയാളെ ദൂതൻ صلى الله عليه وسلم യുടെ നാവ് കൊണ്ട് ശപിച്ചു എന്ന് സ്ഥിരപ്പെട്ടത് കാരണം , അത് വലിയ പാപങ്ങളിൽ പെട്ടതാണ്. ഇത് ഒരു പ്രതിമയാണോ - അതായത്, ഒരു ത്രിമാന രൂപമാണോ - അതോ കൈകൊണ്ടുണ്ടാക്കിയതാണോ എന്നത് പ്രത്യക്ഷമാണ് .
ഒരു ചിത്രമെടുക്കുന്ന ക്യാമറയെ സംബന്ധിച്ചിടത്തോളം, മുഖമോ , ശരീരത്തിന്റെ വിശദാംശങ്ങളോ ചിത്രമെടുക്കുന്നയാൾ വരയ്ക്കുന്ന പ്രവ്രിത്തി ഇവിടെ ഇല്ല, (ക്യാമറ കൊണ്ട് ) ചിത്രം എടുക്കുന്നത് ഓർമ്മക്കും അതുപോലുള്ള ആവശ്യങ്ങൾക്കും വേണ്ടിയാണെങ്കിൽ, ചിത്രം എടുക്കാൻ അനുവാദമില്ല. പിന്നെ മാർഗങ്ങൾ നിരോധിച്ചതിനാൽ , ക്യാമറ ഉപയോഗിച്ച് അത് എടുക്കുന്നത് നിരോധിച്ചിരിക്കുന്നു.
അനിവാര്യതക്കൊ ആവശ്യത്തിനോ ഒരു ചിത്രം എടുത്താൽ, ഒരു ദോഷവുമില്ല. ഈ വിഷയത്തിൽ എന്റെ അഭിപ്രായത്തിന്റെ ഉപസംഹാരമാണിത്. അത് ശരിയാണെങ്കിൽ, അത് അല്ലാഹുവിൽ നിന്നുള്ളതാണ്, അനുഗ്രഹത്തിന് സ്തുതിക്കപ്പെട്ടവൻ അവനാണ്. അത് തെറ്റാണെങ്കിൽ, അത് എന്റെ കുറവുകളിൽ നിന്നാണ്. അതിൽ നിന്ന് എന്നോട് മാപ്പ് നൽകുകയും, ശരിയായതിലേക്ക് എന്നെ നയിക്കുകയും ചെയ്യണമെന്ന് ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു. അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു”
[മജ്മൂഅൽ-ഫതാവാ വ റസായിൽ - ഷെയ്ഖ് ഉസൈമീൻ (2/287)]
بسم الله الرحمن الرحيم
مِن محمد الصالح العثيمين إلى أخيه المكرم الشيخ..... حفظه الله -تعالىٰ-، وجعله من عباده الصالحين، وأوليائه المؤمنين المتقين، وحزبه المفلحين، آمين.
وما أشرتم إليه -حفظكم الله- من تكرر جوابي على إباحة الصورة المأخوذة بالآلة : فإني أفيد أخي أنني لم أبح اتخاذ الصورة -والمراد صورة ما فيه روح من إنسان أو غيره- إلا ما دعت الضرورة أو الحاجة إليه، كالتابعية، والرخصة، وإثبات الحقائق ونحوها.
وأما اتخاذ الصورة للتعظيم، أو للذكرىٰ، أو للتمتع بالنظر إليها، أو التلذذ بها فإني لا أبيح ذٰلك، سواء كان تمثالاً أو رقمًا وسواء كان مرقومًا باليد أو بالآلة، لعموم قول النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-: «لا تدخل الملائكة بيتًا فيه صورة». وما زلت أفتي بذٰلك وآمر من عنده صور للذكرىٰ بإتلافها، وأشدد كثيرًا إذا كانت الصورة صورة ميت.
وأما تصوير ذوات الأرواح من إنسان أو غيره فلا ريب في تحريمه، وأنه من كبائر الذنوب، لثبوت لعن فاعله على لسان رسول الله -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وهٰذا ظاهر فيما إذا كان تمثالًا -أي مجسمًا- أو كان باليد. أما إذا كان بالآلة الفورية التي تلتقط الصورة ولا يكون فيها أي عمل من الملتقط من تخطيط الوجه وتفصيل الجسم ونحوه، فإن التقطت الصورة لأجل الذكرىٰ ونحوها من الأغراض التي لا تبيح اتخاذ الصورة فإن التقاطها بالآلة محرم تحريم الوسائل، وإن التقطت الصورة للضرورة أو الحاجة فلا بأس بذٰلك.
هٰذا خلاصة رأيي في هٰذه المسألة، فإن كان صوابًا فمِن الله وهو المانُّ به، وإن كان خطأ فمِن قصوري أو تقصيري، وأسأل الله أن يعفو عني منه، وأن يهديني إلى الصواب، والسلام عليكم ورحمة الله وبركاته" ( فتاوى مجموع ورسائل الشيخ عثيمين 2/ 287 و288)
താഴെ കാണുന്ന ലിങ്കും വായിക്കുക
إن شاء الله
ഫോട്ടോഗ്രാഫി - ചിത്രം ഉണ്ടാക്കൽ
https://www.salaf.in/2022/10/blog-post_2.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment