മുസ്ലിം സമൂഹത്തിന് ബാധിച്ച നിന്ദ്യത എങ്ങനെ നീക്കാം?

മുസ്ലിം സമൂഹത്തിന് ബാധിച്ച നിന്ദ്യത എങ്ങനെ നീക്കാം?


നബി صلى الله عليه وسلم പറഞ്ഞു :


إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".


(അബൂ ദാവൂദ്).

പണ്ഡിതന്മാർ പറഞ്ഞു:

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യത നീക്കാനുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. 


പ്രഥമമായി ഏത് ജിഹാദാണ് ഉപേക്ഷിക്കാൻ പാടില്ലാത്തത്?

പ്രഥമമായി നിർവഹിക്കേണ്ട ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ്  ചെയ്യലാണ് .അത് വിജ്ഞാനം തേടൽ, വിശ്വാസം, തൗഹീദ് ശരിയാക്കുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ വെടിയുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്.ഇതാണ് സ്ഥായിയായ പരിഹാരം. അവർക്കാണ് വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊ, പ്രതിഷേധ സമരങ്ങളോ, ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണമോ അല്ല. ഇവയൊന്നും സ്ഥായിയായ പരിഹാരമല്ല . മാത്രമല്ല ഇവയിൽ മതത്തിൽ തെളിവില്ലാത്ത  ബിദ്അത്തുകളുണ്ട്, പ്രയോഗവൽകരിക്കുമ്പോൾ ഗുരുതരമായ ഭവിഷ്യത്തുകളും സംഭവിക്കുന്നുണ്ട്.

ദീനിലേക്കുള്ള ഒരു മടക്കം നമ്മിൽ അധിക പേരിലും ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് കൊണ്ട് നമുക്ക് നിന്ദ്യത ബാധിക്കുന്നു.


മറ്റൊന്ന് നമ്മെ ബാധിക്കുന്നത് വികാരമാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും മേലെ വികാരം. ഇത് ശരിയല്ല. വികാരം ഖുർആനോടും സുന്നത്തിനോടും യോജിച്ചായിരിക്കണം. അവയെ മാറ്റി നിർത്തി ആവരുത്. അടിസ്ഥാനം ഖുർആനും സുന്നത്തുമാണ്.വികാരമല്ല.


അത് കൊണ്ട് മതത്തിലേക്ക് പൂർണമായും മടങ്ങുകയും, പ്രഥമ ജിഹാദ് നിർവഹിച്ചാലും മാത്രമേ നിന്ദ്യത നീങ്ങുകയുള്ളു, മറ്റൊരു പരിഹാരമില്ല തന്നെ. കാരണം ഹദീസിൽ വന്നിരിക്കുന്ന പരിഹാരം അതാണ്.


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ .മുഹമ്മദ് സാജിദ്. 

സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

https://www.salaf.in/2024/02/blog-post.html?m=1


മാറേണ്ടത് ഭരണകൂടമോ നാമോ?തിന്മകളുടെ തിക്ത ഫലം.

https://www.salaf.in/2022/11/blog-post_95.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.