ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന് ഇഹ്യ ഉലൂമുദ്ദീനിലും , മറ്റു ഇമാമുകളുടെ ഗ്രന്ഥങ്ങളിലും തെളിവുണ്ടെന്നൊ?
ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന് ഇഹ്യ ഉലൂമുദ്ദീനിലും , മറ്റു ഇമാമുകളുടെ ഗ്രന്ഥങ്ങളിലും തെളിവുണ്ടെന്നൊ?
കേരള സമസ്തക്കാർ പറയുന്നു ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന് ഇഹ്യ ഉലൂമുദ്ദീനിലും മറ്റു ഇമാമുകളുടെ ഗ്രന്ഥങ്ങളിലും തെളിവുള്ളത് കൊണ്ട്, ചില പണ്ഡിതന്മാർ ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ ദുർബലമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ഇത് അഭിപ്രായവ്യത്യാസമുള്ള വിഷയമായത് കൊണ്ട്, ഹദീസുകൾ ദുർബലമാണ് എന്ന് പറഞ്ഞ പണ്ഡിതന്മാരെ പരിഗണിക്കേണ്ടതില്ല എന്ന്.
എന്നാൽ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർക്ക് ഈ വിഷയത്തിൽ സമസ്തക്കാരുടെ വാദം ഇല്ല. സമസ്തക്കാർ നെഞ്ചോട് ചേർത്ത് പിടിക്കുന്ന, രണ്ടാം ഷാഫിഈ എന്ന് അറിയപ്പെടുന്ന ലോക മുസ്ലിംകൾ അംഗീകരിക്കുന്ന മഹാനായ ഇമാം നവവി رحمه الله ഈ വിഷയത്തെ കുറിച്ച് പറയുന്നത് താഴെ:
" الصلاة المعروفة بصلاة الرغائب وهي: ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب، وصلاة ليلة النصف من شعبان مائة ركعة، وهاتان الصلاتان بدعتان، ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب وإحياء علوم الدين ولا بالحديث المذكور فيهما، فإن كل ذلك باطل، ولا يغتر ببعض من اشتبه عليه حكمهما من الأئمة، فصنف ورقات في استحبابهما، فإنه غالط في ذلك، وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما، فأحسن فيه وأجاد رحمه الله ".
( المجموع ٣/٥٤٨ )
" റജബിലെ ആദ്യ ജുമുഅയുടെ മഗ്രിബിനും ഇഷായ്ക്കും ഇടയിൽ നിസ്കരിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്തായ "സലാഹ് അർ റഗാഇബും", ശഅബാൻ മാസത്തിൻ്റെ മധ്യത്തിൽ നൂറ് റക്കാത്തുകൾ അടങ്ങുന്നതുമായ
നിസ്കാരവും , രണ്ട് നിസ്കാരങ്ങളാണ്, അപലപനീയവും വെറുപ്പുളവാക്കുന്നതുമായ ബിദ്അത്തുകൾ.
ഖൂതുൽ ഖുലൂബ്, ഇഹ്യാ ഉലൂം അദ്ദീൻ എന്നീ ഗ്രന്ഥങ്ങളിൽ ഈ രണ്ട് നിസ്കാരങ്ങളെക്കുറിച്ചും അവയെ ചുറ്റിപ്പറ്റിയുള്ള ഹദീസുകളെക്കുറിച്ചും പറഞ്ഞതിൽ വഞ്ചിതരാകരുത്, കാരണം അതെല്ലാം അസത്യമാണ്.
ഈ രണ്ട് നിസ്കാരങ്ങളുടെയും അനുവദനീയത വിശദീകരിച്ച് 'വറഖാത്ത്' എഴുതിയവനെപ്പോലെ, കുറച്ച് ഇമാമുമാർ ആശയക്കുഴപ്പത്തിലായതിനാൽ, ഇത് അനുവദനീയമാണെന്ന് നിങ്ങളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചിതരാകരുത്, കാരണം തീർച്ചയായും അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടുണ്ട്.
തീർച്ചയായും ഷെയ്ഖ് അൽ ഇമാം മുഹമ്മദ് അബ്ദുറഹ്മാൻ അൽ ഇസ്മാഈൽ അൽ മഖ്ദസി ഈ രണ്ട് നിസ്കാരങ്ങളുടെയും അസാധുത വിശദീകരിക്കുന്ന വളരെ പ്രയോജനപ്രദമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട് ".
( المجموع ٣/٥٤٨ )
ഇഹ്യ ഉലൂമുദ്ദീനിലും, മറ്റു ഇമാമുകളുടെ ഗ്രന്ഥങ്ങളിലും, ഈ വിഷയത്തെ കുറിച്ചുള്ള ഹദീസുകൾ കണ്ടിട്ട് വഞ്ചിതരാകരുത്, അവർക്ക് ആശയക്കുഴപ്പം സംഭവിച്ചതാണ്, മുഴുവൻ ബാതിലാണ്, അസത്യമാണ്, ബിദ്അത്താണ് എന്നാണ് ഇമാം നവവി رحمه الله പറഞ്ഞ്.
الحمد لله
അത് തന്നെയാണ് സത്യം.
അത് കൊണ്ട് ഇഹ്യ ഉലൂമുദ്ദീനിൽ മാത്രമല്ല, മറ്റേത് ഗ്രന്ഥങ്ങളിലും, ഏത് പണ്ഡിതന്മാർ പറഞ്ഞാലും, ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന അഭിപ്രായം, അത് ബാതിലാണ്, അസത്യമാണ്, ബിദ്അത്താണ്.
ശഅ്ബാനിലെയും റജബിലെയും പ്രത്യേക നിസ്കാരവും നോമ്പും അഭിപ്രായവ്യത്യാസമുള്ള ശാഖാപരമായ കാര്യമായിരുന്നെങ്കിൽ ഇമാം നവവി رحمه الله, ബിദ്അത്താണ് അസത്യമാണ് എന്ന കടുത്ത പ്രയോഗങ്ങൾ ഉപയോഗിക്കില്ല. എതിരഭിപ്രായത്തോട് ബഹുമാനത്തൊടെ വിയോജിക്കുകയേയുള്ളു.
ആരാധന കർമങ്ങളുടെ മഹത്വങ്ങൾ പറയുന്ന ദുർബലമായ ഹദീസുകൾ ചില പണ്ഡിതന്മാർക്ക് സ്വീകാര്യമാണെങ്കിലും , അവർ ഒരു ഉപാധി വെച്ചിട്ടുണ്ട്. ഈ ദുർബലമായ ഹദീസിന് പിൻബലമായി സ്വഹീഹായ ഹദീസ് വേണം.
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറയുന്നത് കാണുക:
" أن يكون العمل الوارد في ذلك الحديث الضعيف، مما ثبت بالشرع حُكْمُهُ ".
" ദുർബല ഹദീസിൽ പറഞ്ഞിരിക്കുന്ന കർമം ശരീഅത്ത് നിയമം കൊണ്ട് സ്ഥിരപ്പെട്ട ഒന്നായിരിക്കണം ".
( الحافظ في تبيين العجب ).
അത് കൊണ്ട് ദുർബല ഹദീസിന് പിൻബലമായി സ്വഹീഹായ ഹദീസ് ഇല്ലെങ്കിൽ അമൽ ചെയ്യരുത്.ബിദ്അത്താണ്.
ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന് പറയുന്ന സ്വഹീഹായ ഒരു ഹദീസും ഇല്ല, എന്ന് ഇമാം നവവി رحمه الله പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.
ഇബ്നു ഹജർ رحمه الله പറഞ്ഞു.
قال الحافظ ابن حجر : لم يرد في فضل شهر رجب ولا في صيامه ولا في صيام شيء منه معيّن ولا في قيام ليلة مخصوصة فيه
تبين العجب بما ورد في فضل رجب
" റജബ് മാസത്തിൻ്റെ ശ്രേഷ്ഠതയെക്കുറിച്ചോ, അതിൽ നോമ്പെടുക്കുന്നതിനെക്കുറിച്ചോ, അതിൻ്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ നോമ്പിനെക്കുറിച്ചോ
അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക രാത്രി പ്രാർത്ഥനയിൽ ചെലവഴിക്കുന്നതിനെക്കുറിച്ചോ പറയുന്ന തെളിവായി കണക്കാക്കാവുന്ന സ്വഹീഹായ ഹദീസുകളൊന്നുമില്ല ".
( ഇബ്നു ഹജർ തബ്യീൻ അൽ-അജബിൽ - പേജ് 11 ).
അത് കൊണ്ട് ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങൾ ചെയ്യുന്നത് ബിദ്അത്താണ്.
സാധാരണയായി 13, 14, 15 നും , തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് നോക്കുന്നവരാണെങ്കിൽ,
ശഅ്ബാനിലും റജബിലും ഇതേ ദിവസങ്ങളിൽ നോമ്പ് നോക്കുന്നതിന് കുഴപ്പമില്ല, കാരണം ഇവിടെ ഈ ദിവസങ്ങളെ പ്രത്യേകമാക്കുന്നില്ലല്ലൊ. മറ്റൊന്ന് നബി صلى الله عليه وسلم , റമദാനിൽ തയ്യാറാകാൻ വേണ്ടി ശഅ്ബാനിൽ നോമ്പ് നോക്കാറുണ്ടായിരുന്നു. ഇവിടെ ഈ നോമ്പുകൾ ഏതെങ്കിലും പ്രത്യേക ദിവസം എടുത്താൽ, പ്രത്യേക പ്രതിഫലം ലഭിക്കും എന്ന് പറഞ്ഞിട്ടില്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
താഴെ കാണുന്ന ലിങ്കും വായിക്കുക
إن شاء الله :
റജബ് നോമ്പ്
Comments
Post a Comment