താടി വടിച്ചാൽ ശിക്ഷ.
താടി വടിച്ചാൽ ശിക്ഷ.
താടിയുടെ ഹദീസുകളല്ലാം കല്പന രൂപത്തിലാണ്.
നബി
صلى الله عليه وسلم
യുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവർക്ക് അല്ലാഹു താക്കീത് നൽകുന്നത് കാണുക.
അല്ലാഹു പറഞ്ഞു:
" فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ".
" ആകയാല്‍, അദ്ദേഹത്തിന്റെ (നബി صل الله عليه وسلم യുടെ ) കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവർ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".
(24:63).
അത് കൊണ്ട് നബി صل الله عليه وسلم യുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർക്ക് വേദനയേറിയ ശിക്ഷ ഉണ്ടാകും.
ശാപമുണ്ടാകും എന്ന പദം ഖുർആനിലൊ , ഹദീസിലൊ വന്നാൽ അത് നരക ശിക്ഷക്ക് കാരണമാകും എന്നാണ് സൂചിപ്പിക്കുന്നത്.
തെളിവ് താഴെ:
ഇബ്നു അബ്ബാസ് رضي الله عنه
പറഞ്ഞു :
" لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ ".
"അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
" സ്ത്രീകളോട് സാദൃശ്യം പുലർത്തുന്ന പുരുഷന്മാരെയും, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീകളെയും അല്ലാഹുവിന്റെ റസൂൽ
صلى الله عليه وسلم
ശപിച്ചിരിക്കുന്നു ".
(സഹീഹ് ബുഖാരി).
{ രോഗമൊന്നുമില്ലെങ്കിൽ , പുരുഷന്റെ പ്രകൃതി താടിയും, സ്ത്രീയുടെ പ്രക്യതി താടിയില്ലാത്തതുമാണ്. മുകളിലത്തെ ഹദീസിലൂടെ മനസ്സിലാവുന്നത് , താടിയില്ലാത്ത പുരുഷൻ സ്ത്രീയോട് സാദൃശ്യപ്പെടുന്നു, അതിലൂടെ അവൻ ശാപത്തിനിരയാവുകയും ചെയ്യുന്നു. നരക ശിക്ഷക്ക് കാരണമായേക്കാം , അള്ളാഹു കാക്കട്ടെ }.
ഉദ്ധരിച്ച ആയത്തും ഹദീസും തെളിവാണ് താടി വടിച്ചാൽ ശിക്ഷയുണ്ട് എന്ന്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment