താടി വടിച്ചാൽ ശിക്ഷ.

താടി വടിച്ചാൽ ശിക്ഷ.

താടിയുടെ ഹദീസുകളല്ലാം കല്പന രൂപത്തിലാണ്. 

നബി 

صلى الله عليه وسلم

യുടെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവർക്ക് അല്ലാഹു താക്കീത് നൽകുന്നത് കാണുക.

അല്ലാഹു പറഞ്ഞു:


" فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ".

" ആകയാല്‍, അദ്ദേഹത്തിന്റെ (നബി صل الله عليه وسلم യുടെ ) കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവർ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".

(24:63).

അത് കൊണ്ട് നബി صل الله عليه وسلم യുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർക്ക് വേദനയേറിയ ശിക്ഷ ഉണ്ടാകും.

ശാപമുണ്ടാകും എന്ന പദം ഖുർആനിലൊ , ഹദീസിലൊ വന്നാൽ അത് നരക ശിക്ഷക്ക് കാരണമാകും എന്നാണ് സൂചിപ്പിക്കുന്നത്.

തെളിവ് താഴെ:

ഇബ്നു അബ്ബാസ് رضي الله عنه 

പറഞ്ഞു :

" لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ ".

"അല്ലാഹുവിന്റെ ദൂതൻ 

صلى الله عليه وسلم

" സ്ത്രീകളോട് സാദൃശ്യം പുലർത്തുന്ന പുരുഷന്മാരെയും, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീകളെയും അല്ലാഹുവിന്റെ റസൂൽ 

صلى الله عليه وسلم

ശപിച്ചിരിക്കുന്നു ".

(സഹീഹ് ബുഖാരി).

{ രോഗമൊന്നുമില്ലെങ്കിൽ , പുരുഷന്റെ പ്രകൃതി  താടിയും, സ്ത്രീയുടെ പ്രക്യതി താടിയില്ലാത്തതുമാണ്. മുകളിലത്തെ ഹദീസിലൂടെ മനസ്സിലാവുന്നത് , താടിയില്ലാത്ത പുരുഷൻ സ്ത്രീയോട് സാദൃശ്യപ്പെടുന്നു, അതിലൂടെ അവൻ ശാപത്തിനിരയാവുകയും ചെയ്യുന്നു. നരക ശിക്ഷക്ക് കാരണമായേക്കാം , അള്ളാഹു കാക്കട്ടെ }.

ഉദ്ധരിച്ച ആയത്തും ഹദീസും തെളിവാണ് താടി വടിച്ചാൽ ശിക്ഷയുണ്ട് എന്ന്.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

  1. Assalamualaikum,ithu arude fatwayanu

    ReplyDelete
    Replies
    1. و عليكم السلام ورحمة الله وبركاته

      ഫതാവ അൽ-ലജ്ന അൽ-ദാഇമ, 5/133

      Delete

Post a Comment

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.