ഭാഗം മൂന്ന്. തബ്ലീഗ് ജമാഅത്ത്.
ഭാഗം മൂന്ന്. തബ്ലീഗ് ജമാഅത്ത്.
അവരെ കുറിച്ച് നിരവധി പണ്ടിതന്മാരുടെ വാക്കുകൾ.
വാക്കുകളിലും , കർമങ്ങളിലും, വിശ്വാസങ്ങളിലും , ഖുർആനിന്റെയും സുന്നത്തിന്റെയും മൻഹജിൽ (രീതി ശാസ്ത്രത്തിൽ ) മുറുകെപ്പിടിച്ച്, പുത്തൻ ആചാരങ്ങൾ ഉപേക്ഷിക്കുന്നതുവരെ , തബ്ലീഗി ജമാഅത്തിന്റെ കൂടെ പ്രബോധനത്തിൽ പങ്കെടുക്കുന്നത് വിലക്കുന്ന,
ഷെയ്ഖ് ഇബ്നു ബാസ്, ഫൗസാൻ, അബ്ദുൽ അസീസ് ആലു ഷെയ്ഖ്, അബ്ദുല്ല ഇബ്ൻ ഗുധ്യാൻ, ബക്ർ അബു സയിദ് حفظهم الله എന്നിവരുടെ ഫത്വ താഴെ :
العلم للخروج مع جماعة التبليغ، والحمد لله خرجنا معهم واستفدنا الكثير، ولكن يا شيخي الفاضل رأيت بعض الأعمال لم ترد في كتاب الله ولا سنة الرسول صلى الله عليه وسلم
الجواب
ما ذكرته من أعمال هذه الجماعة كله بدعة، فلا تجوز مشاركتهم حتى يلتزموا بمنهج الكتاب والسنة ويتركوا البدع في أقوالهم وأعمالهم واعتقاداتهم.
( الجزء رقم : 2، الصفحة رقم: 46)
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.
اللجنة الدائمة للبحوث العلمية والإفتاء
السؤال الثاني من الفتوى رقم (17776)
عضو
بكر أبو زيد
عضو
عبد العزيز آل الشيخ
عضو
صالح الفوزان
عضو
عبد الله بن غديان
الرئيس
عبد العزيز بن عبد الله بن باز
ഷെയ്ഖ് ഉസൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടു:
ചോദ്യം:
ما حكم الإعتكاف الأسبوعي كل خميس في مراكزهم بدليل قولهم : أنه ورد حديث " من اعتكف ليلة في بيت من بيوت الله باعد الله بينه وبين النار ثلاث خنادق , ما بين الخندق والخندق مثل ما بين السماء والأرض ؟؟.
എല്ലാ വ്യാഴാഴ്ച ദിവസവും മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുകയും അതിന് തെളിവായി "ആരെങ്കിലും അല്ലാഹുവിന്റെ ഭവനത്തിൽ ഒരു രാത്രി ഇഅ്തികാഫ് ഇരുന്നാൽ ആകാശ ഭൂമികളോളം വിശാലതയുള്ള മൂന്ന് കിടങ്ങിന്റെ അത്ര ദൂരം അല്ലാഹു അവനെ നരകത്തിൽ നിന്നും അകറ്റും " എന്ന ഹദീസ് ഉദ്ധരിക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ വിധിയെന്താണ്?
മറുപടി:
فأجاب رحمه الله : الإعتكاف كل خميس وليلة جمعة من البدعة لا شك في هذا , فإنه لم يرد عن النبي صلى الله عليه وسلم أنه كان يخصص يوم الخميس باعتكاف , بل ولا أنه اعتكف إلا في رمضان في العشر الأول ثم الأوسط , يبتغي ليلة القدر , ثم قيل له بل أعلم عليه الصلاة والسلام أنها في العشر الأواخر فصار يعتكف العشر الأواخر من رمضان حتى توفاه الله , ولم يعتكف في غير رمضان إلا سنة من السنين ترك الإعتكاف في العشر الأواخر من رمضان ثم قضاه في شوال , ورخص لعمر بن الخطاب أن يوفي نذر اعتكاف يوم في المسجد الحرام , وأما الحديث الذي ذكره السائل فلا أعلمه صحيحا عن النبي صلى الله عليه وسلم
എല്ലാ വ്യാഴാഴ്ചയും, വെള്ളിയാഴ്ച രാവിലും നടത്തുന്ന ഈ ഇഅ്തികാഫ് ബിദ്അത്താണെന്നതിൽ സംശയമില്ല. നബി صلى الله عليه وسلم വ്യാഴാഴ്ച ദിവസം പ്രത്യേകം ഇഅ്തികാഫ് ഇരുന്നതായി തെളിവില്ല എന്നു മാത്രമല്ല, നബി صلى الله عليه وسلم റമളാനിലല്ലാതെ ഇഅ്തികാഫ് ഇരുന്നിട്ടില്ല. ആദ്യം റമളാനിലെ ആദ്യത്തെ പത്തിലും പിന്നീട് രണ്ടാമത്തെ പത്തിലും അവിടുന്ന് ഇഅ്തികാഫ് ഇരുന്നു. ശേഷം റമളാനിന്റെ ഒടുവിലത്തെ പത്തിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാൻ നബി صلى الله عليه وسلم യുടെ മേൽ നിർദേശമുണ്ടായി. അങ്ങനെ അവിടുന്ന് റമളാനിന്റെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് അനുഷ്ഠിച്ചു. നബി صلى الله عليه وسلم ഇഹലോകവാസം വെടിയുന്നതുവരെ അത് തുടർന്നു. റമളാനിൽ ഇഅ്തികാഫ് ഇരിക്കാൻ സാധിക്കാതെ വന്ന ഒരു അവസരത്തിൽ മാത്രം അവിടുന്ന് ശവ്വാലിൽ ഇഅ്തികാഫ് ഇരുന്നു. ഒരിക്കൽ മസ്ജിദുൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കാൻ ഉമർ رضي الله عنه നേർച്ചയാക്കിയപ്പോൾ നബി صلى الله عليه وسلم അത് അനുഷ്ഠിക്കാൻ അദ്ദേഹത്തിന് ഇളവ് നൽകി. ചോദ്യകർത്താവ് തെളിവായി ഉദ്ധരിച്ച ഹദീസ് സ്വീകാര്യയോഗ്യമായി നബി صلى الله عليه وسلم യിൽ നിന്ന് വന്നതായി എനിക്ക് അറിയാൻ സാധിച്ചിട്ടില്ല.
{ كشف الستار" لمحمد العريني (ص79)}
ഷെയ്ഖ് അഹ്മദ് യഹ്യ അന്നജ്മി رحمه الله യുടെ ചില കുറിപ്പുകൾ :
أن قول مؤسس هذه الجماعة: ((فمقصد لا إله إلا الله إخراج اليقين الفاسد من القلب على الأشياء وإدخال اليقين الصحيح على ذات الله)) مفهومه الإيمان بوحدة الوجود وهو أن اليقين الفاسد عندهم ما يعتقده كل مسلم أن كل ما نراه ونسمعه ونلمسه ونحسه فهو مخلوق إلا كلام الله فهو صفة من صفاته غير مخلوق والله خالق هذا الكون والمالك له والمتصرف فيه وهو مستوٍ بذاته على عرشه بائن من خلقه وعلمه بكل مكان فهذه العقيدة باطلة عند أصحاب وحدة الوجود واعتقادها اعتقاد باطل وفاسد عندهم واليقين الصحيح على ذات الله: أنه ليس على العرش وأن الرب كل ما نراه من المخلوقات كما سبق أن بينته ودللت عليه من كلامهم وتصريحاتهم وأورادهم. وعلى هذا فمعنى لا إله إلا الله: ((أنه لا موجود إلا الله)) وذلك نفي لوجود كل موجود إلا الله تعالى، تعالى الله عن قولهم علواً كبيراً.
തബ്ലീഗ് ജമാഅത്തിന്റെ സ്ഥാപകന്റെ അഭിപ്രായപ്രകാരം 'ലാഇലാഹ ഇല്ലല്ലാഹ്' എന്നതിന് അദ്ദേഹം നൽകുന്ന വ്യാഖ്യാനം ഇപ്രകാരമാണ്. 'ദുഷിച്ച വിശ്വാസത്തെ (യഖീൻ) ഹൃദയത്തിൽ നിന്ന് നീക്കം ചെയ്ത് ആ സ്ഥാനത്ത് അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ യഖീനിനെ (ദൃഢമായ വിശ്വാസം) പ്രവേശിപ്പിക്കലാണത്. ഇത് അവരുടെ വഹ്ദത്തുൽ വുജൂദിലുള്ള വിശ്വാസത്തെ
(ഇത് അല്ലാഹു എല്ലാ വസ്തുക്കളിലും ഉണ്ട് എന്ന വിശ്യാസമാണ്. ഇത് അദ്വൈത വാദമാണ്)
അറിയിക്കുന്നു. അവർ പിഴച്ച വിശ്വാസമായി കാണുന്നതെന്തോ അത് മുസ്ലിംകളെ സംബന്ധിച്ചിടിത്തോളം അവർ ഉൾക്കൊള്ളുന്ന ശരിയായ വിശ്വാസവുമാണ്. അഥവാ നാം കാണുന്നതും, കേൾക്കുന്നതും, സ്പർശിക്കുന്നതും, അനുഭവിച്ചറിയുന്നതും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് സാധിക്കുന്നത് എല്ലാം തന്നെ, സൃഷ്ടികളുടെ വിശേഷണങ്ങളാണ്, അല്ലാഹുവിന്റെ കലാമൊഴികെ , അതാകട്ടെ, അവന്റെ വിശേഷണമാണ്, സൃഷ്ടി അല്ല . അല്ലാഹു ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, അതിന്റെ ഉടമസ്ഥനും, പരിപാലകനുമാകുന്നു. അവൻ അർശിന്മേൽ ആരോഹണം ചെയ്തിരിക്കുന്നു. അവന്റെ സൃഷ്ടിപ്പും, അവന്റെ അറിവും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഈ വിശ്വാസത്തെ, വഹ്ദത്തുൽ വുജൂദിന്റെ ആളുകൾ കാണുന്നത് നിരർത്ഥകവും, പിഴച്ചതുമായിട്ടാണ്.
എന്നാൽ ശരിയായ യഖീൻ അവരുടെ കാഴ്ചപ്പാടിൽ ഇപ്രകാരമാണ്. അല്ലാഹു സിംഹാസനത്തിൽ ഉപവിഷ്ടനായിട്ടില്ല. നാം കാണുതെല്ലാം അല്ലാഹു തന്നെ. സൃഷ്ടി, സ്രഷ്ടാവ് എന്ന ഒന്നില്ല. രണ്ടും ഒന്നു തന്നെ. അക്കാര്യം ഞാൻ മുമ്പ് കാണിക്കുകയും തെളിവ് നൽകുകയും ചെയ്തതുപോലെ അവരുടെ വാക്കുകളിൽ നിന്നും, പ്രസ്താവനകളിൽ നിന്നും, ദുആകളിൽ നിന്നും മനസ്സിലാക്കാം.
ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അർത്ഥം ലാ മൗജൂദ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഉള്ളവനില്ല അഥവാ, എല്ലാ ഉള്ളതും അല്ലാഹുവാകുന്നു) അല്ലാഹു ഒഴികെ മറ്റെല്ലാറ്റിന്റെയും അസ്തിത്വത്തിന്റെ നിഷേധമാണിത്. ഇങ്ങനെയാണ് അവർ ലാഇലാഹ ഇല്ലല്ലാഹ് എന്നതിന് അർത്ഥം നൽകുന്നത്. അവരുടെ വാക്കുകളിൽ നിന്ന് അല്ലാഹു എത്രയോ ഉന്നതനാണ്.
* * * * *
أنهم يجهلون توحيد الألوهية ولا يجعلون له قيمة ولا اهتماماً في حسابهم لما قد تقدم توضيحه في الملاحظات السابقة
തീർച്ചയായും അവർ 'തൗഹീദുൽ ഉലൂഹിയ്യത്തി'നെ സംബന്ധിച്ച് വിവരമില്ലാത്തവരും അഥവാ അതിന് പ്രാധാന്യം കൽപിക്കാത്തവരും അവരുടെ കണക്കിൽ അതിന് (തൗഹീദുൽ ഉലൂഹിയ്യത്തിന്) യാതൊരു വിലയും പരിഗണനയും ഇല്ലായെന്ന് വിശ്വസിക്കുന്നവരുമാകുന്നു.
* * * * *
وهم في توحيد السماء والصفات أشعرية ماتريدية وإن كانوا يقرأون الحديث للبركة
അവർ, തൗഹീദുൽ അസ്മാ വ സ്വിഫാത്തിൽ അശ്അരിയ്യ, മാതുരീദിയ എന്നീ വിഭാഗക്കാരുടെ മാർഗത്തിലാണുള്ളത്. അവർ ബറകത്തിനുവേണ്ടി ഹദീസ് പാരായണം ചെയ്യുന്നുവെങ്കിലും.
* * * * *
أن عباراتهم تدور حول توحيد الربوبية وهذا التوحيد لا يدخل أحداً في الإسلام كما لم يدخل مشركي العرب فيه.
അവരുടെ ഉദ്ധരണികളിൽ, അവർ തൗഹീദു റുബൂബിയ്യത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. എന്നാൽ ഈ തൗഹീദ് മനസ്സിലാക്കിയതിന്റെ പേരിൽ ഒരാളും തന്നെ ഇസ്ലാമിൽ പ്രവേശിച്ചിട്ടില്ല. അറേബ്യയിലുണ്ടായിരുന്ന (മക്കാ) മുശ്രിക്കുകൾ അതിൽ പ്രവേശിക്കാത്തതുപോലെ. (തൗഹീദു റുബൂബിയ്യത്തിൽ വിശ്വസിക്കുന്നവരായിരുന്നിട്ടും, മക്കാ മുശ്രിക്കുകൾ, അവിശ്യാസികളാണ്. നബി صلى الله عليه وسلم അവർക്ക് എതിരെ യുദ്ധം ചെയ്തിരുന്നു).
* * * * *
أن المؤسس لهذه الجماعة قد نصب نفسه مشرعاً، فشرع لأتباعه هذه الأركان الستة أو الصفات الست، وشرع لهم الخروج ثلاثة أيام أو عشرة أيام أو أربعين يوماً أو أربعة أشهر...الخ. وهذا يعد تشريعاً لأتباعه وإذا وقف أتباعه على ما رسمه لهم ولم يتجاوزوه فقد جعلوه مشرعاً لهم
ഈ ജമാഅത്തിന്റെ സ്ഥാപകൻ സ്വന്തമായി മതനിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിലൊന്നാണ്, 'തബ്ലീഗിന്റെ 6 കാര്യങ്ങൾ അല്ലെങ്കിൽ സ്വിഫാതുസ്സിത്ത' എന്നറിയപ്പെടുന്നത്. 3 ദിവസം, അല്ലെങ്കിൽ 10 ദിവസം, 40 ദിവസം, 4 മാസം എന്നിങ്ങനെ തബ്ലീഗിന് പോകുന്നതിന് കൃത്യമായ ദിവസങ്ങൾക്ക് എണ്ണം നിശ്ചയിച്ച് അവർക്ക് മതമായി നൽകി. ഇദ്ദേഹം മതമായി നിശ്ചയിച്ചുകൊടുത്തതെന്തോ അതാണ് അവർ സ്വീകരിച്ചിരിക്കുന്നത്.
* * * * *
أنهم لا ينهون عن منكر ولا يصرحون لأحد بإنكار أي منكر ؛ بل يعدون التنصيص على بعض المنكرات ينافي الحكمة كما زعموا، والله سبحانه وتعالى قد ذم بني إسرائيل ولعنهم بسبب عدم تناهيهم عن المنكر فقال {لعن الذين كفروا من بني إسرائيل على لسان داوود وعيسى بن مريم ذلك بما عصوا وكانوا يعتدون. كانوا لا يتناهون عن منكر فعلوه لبئس ما كانوا يفعلون}(٥:٧٨٫٧٩). فهل ترى أنهم هم أعلم أم الله؟!
തീർച്ചയായും അവർ, തിന്മയെതൊട്ട് വിരോധിക്കാത്തവരുമാകുന്നു. ഒരാൾ ഏതുതരം തിന്മ ചെയ്താലും അതിനെക്കുറിച്ച് അവർ വ്യക്തമായി ഒന്നും പറയുകയുമില്ല. കാരണം, തിന്മകളെതൊട്ട് തടയൽ അത് ഹിക്മത്തിന് എതിരാവുമെന്ന് അവർ കരുതുന്നു. എന്നാൽ അല്ലാഹു ഖുർആനിലൂടെ അറിയിക്കുന്നത്, ബനൂ ഇസ്റാഈൽ സമുദായത്തിലെ ആളുകൾ തിന്മകൾ പരസ്പരം വിരോധിക്കാത്തതു കാരണം അല്ലാഹുവിന്റെ ശാപത്തിന് പാത്രമായിത്തീർന്നുവെന്നാണ്.
''ഇസ്രയേൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മറിയമിന്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈകൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ ".
(5: 78, 79).
അപ്പോൾ, അല്ലാഹുവിനേക്കാൾ കൂടുതൽ അറിവുള്ളവർ അവരാണോ?
* * * * *
{ من كتاب ( المورد العذب الزلال ) الماتع للعلامة أحمد بن يحيى النجمي رحمه الله تقريض فضيلة الشيخ د. صالح الفوزان حفظه الله الباب العاشر | فيما انتقد على جماعة التبليغ }
ഭാഗം ഒന്ന്
http://www.salaf.in/2023/05/blog-post.html?m=1
ഭാഗം രണ്ട്
http://www.salaf.in/2023/05/blog-post_3.html?m=1
ഭാഗം നാല്
https://www.salaf.in/2024/08/blog-post_25.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment