അറഫ ദിവസത്തിലെ നോമ്പ് എന്ന ഹദീസിന് സലഫുകൾ മനസ്സിലാക്കാത്ത പുതിയ അർത്ഥവും വ്യാഖ്യാനവും നൽകാൻ പാടുണ്ടോ? ഇത് എന്റെ ലളിതമായ ഒരു ചോദ്യമാണ്..

അറഫ ദിവസത്തിലെ നോമ്പിന്റെ ഹദീസിന് സലഫുകൾ മനസ്സിലാക്കാത്ത പുതിയ അർത്ഥവും വ്യാഖ്യാനം നൽകാൻ പാടുണ്ടോ? ഇത് എന്റെ ഒരു ലളിതമായ ചോദ്യമാണ്.

അറഫ ദിവസത്തിലെ നോമ്പ് എന്ന ഹദീസിൻ്റെ അർത്ഥവും വ്യാഖ്യാനവും നബി صلى الله عليه وسلم സഹാബികൾ رضي الله عنهم വിനെ പഠിപ്പിച്ചത്, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടത് എന്നാണെങ്കിൽ, സഹാബികൾ رضي الله عنهم ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയപ്പോൾ, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെ നോമ്പ് നോക്കേണ്ടതുണ്ടല്ലൊ.

എന്നാൽ, സഹാബികൾ رضي الله عنهم ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയപ്പോൾ , ഹാജിമാർ അറഫയിൽ നിൽക്കുന്നതെന്നാണെന്ന് അറിയാൻ അന്നത്തെ കാലത്ത് ഒരു മാർഗവും ഇല്ലായിരുന്നല്ലൊ. അപ്പോൾ സ്വാഭാവികമായും അവർ നോമ്പ് നോറ്റത് അവർ ചെന്നെത്തിയ നാട്ടിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് എന്നതിൽ തർക്കമില്ല.

ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഇബ്ൻ മുഹമ്മദ് ആലു ഷെയ്ഖ് പറയുന്നത് കാണുക:


" ومنهم من يقول: .....كان السلف فيما مضى يصوم كل أناس على قدر رؤيتهم؛"


"അവരിൽ (പണ്ഡിതന്മാരിൽ) ചിലർ പറയുന്നു:..... മുമ്പ് കഴിഞ്ഞു പോയ സലഫുകൾ (സഹാബത്ത്, താബിഈങ്ങൾ) ഓരോ ജനസമൂഹവും അവരുടെ കാഴ്ചക്കനുസരിച്ചായിരുന്നു നോമ്പ് നോറ്റിരുന്നത്."

( فتاوى نور على الدرب

لسماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ

كتاب الصيام ، باب ما يفسد الصوم ويوجب الكفارة ، حكم الاعتماد على الحساب الفلكي )

അപ്പോൾ അറഫ ദിവസത്തിലെ നോമ്പിനെ സഹാബികൾ رضي الله عنهم മനസ്സിലാക്കിയത്, നബി صلى الله عليه وسلم പഠിപ്പിച്ചത് കൊണ്ട്, നാട്ടിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് എന്നതിൽ സംശയമില്ല. ആ ഹദീസിന്റെ അർത്ഥം അങ്ങനെയാണ് പഠിപ്പിച്ചത്.

ആധുനിക സാങ്കേതിക വിദ്യകൾ വരുന്നതോടെ ആരാധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹദീസിന്റെ അർത്ഥം മാറുകയില്ലല്ലൊ? അപ്പോൾ നോമ്പ് ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോക്കേണ്ടത് എന്ന പുതിയ അർത്ഥം പാടുണ്ടോ? ഞാൻ ആവർത്തിച്ച് ചോദിക്കുന്നു.

നബി صلى الله عليه وسلم , പഠിപ്പിച്ച്, സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ ആയിരിക്കണം, ആരാധനയുമായി ബന്ധപ്പെട്ട ഖുർആനിന്റെയും ഹദീസിന്റെയും അർത്ഥം. അതിന് പുതിയ അർത്ഥം കൊടുത്ത് , പുതിയ രീതിയിൽ അമൽ ചെയ്യാൻ പാടുണ്ടോ?. 

കാരണം ദീൻ പൂർത്തിയായി പൂർണ്ണമായി എന്ന് അല്ലാഹു ഖുർആനിൽ സുറത്ത് മാഇദ 3 ആം വചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോൾ ഇന്ന് നമുക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിയാൻ കഴിയും എന്ന് പറഞ്ഞ്, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടത് എന്ന പുതിയ അർത്ഥം കൊടുക്കാൻ പാടുണ്ടോ?. നബി صلى الله عليه وسلم അങ്ങനെ ഒരർത്ഥം കൊടുത്തു എന്നതിന് തെളിവെന്താണ്? 

കാരണം അങ്ങിനെ ഒരർത്ഥം കൊടുത്താൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയ സഹാബികൾ رضي الله عنهم എങ്ങനെ അമൽ ചെയ്യും? ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം എപ്പോഴാണ് എന്ന് അവർക്ക് അറിയാൻ സാധ്യമല്ലല്ലോ?

ഇനി, അന്നറിയാൻ സാധ്യമായിരുന്നില്ല, അത് കൊണ്ടാണ് അവർ പ്രാദേശിക അടിസ്ഥാനത്തിൽ നോറ്റത് എന്നാണ് വാദമെങ്കിൽ, ആ വാദം വലിയ അബദ്ധമല്ലെ? കാരണം, ഇന്ന് നമ്മൾ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടത് എന്നാണ് ഹദീസ് പഠിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ, നമുക്കാണ് ഹദീസ് മനസ്സിലായത്, സഹാബികൾ رضي الله عنهم തെറ്റായി മനസ്സിലാക്കി എന്ന് വരില്ലെ? അത് നബി صلى الله عليه وسلم തെറ്റ് പഠിപ്പിച്ചത് കൊണ്ടാണെന്നും വരില്ലെ? അഊദുബില്ല. അല്ലാഹുവിൽ അഭയം തേടുന്നു.

മറ്റൊന്ന്, നബി صلى الله عليه وسلم ഭാവി കാര്യങ്ങൾ പറയാറുണ്ടല്ലോ, അപ്പോൾ നാം എന്ത് ചെയ്യണം എന്ന് സഹാബികൾ ചോദിക്കാറുമുണ്ടല്ലൊ, എന്നാൽ എവിടെ നബി صلى الله عليه وسلم പറഞ്ഞു, ഭാവിയിൽ നിങ്ങൾക്ക് ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം അറിയാൻ സാധിക്കും, പക്ഷേ ഇന്ന് അതിന് സാധ്യമല്ലാത്തത് കൊണ്ട് നിങ്ങൾക്ക് ഒഴിവുണ്ട്, അത് കൊണ്ട് നിങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ നോറ്റാൽ മതി എന്ന്? ഇങ്ങനെ പറഞ്ഞതിന് തെളിവില്ലല്ലൊ.

യൗമു അറഫ അഥവ അറഫ ദിവസം എന്ന് ഹദീസിൽ വന്നതിനെ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം എന്ന് വ്യാഖ്യാനിച്ചത് കൊണ്ടാണ് ചിലർ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെ നോമ്പ് നോക്കണം എന്ന് പറയുന്നത് . 

എന്നാൽ ഹദീസിൽ അങ്ങനെ പറഞ്ഞിട്ടില്ല, നബി صلى الله عليه وسلم അങ്ങനെ പഠിപ്പിച്ചിട്ടില്ല, അത് കൊണ്ട് സഹാബികൾ رضي الله عنهم അങ്ങനെ അമൽ ചെയ്തിട്ടില്ല, അവർക്ക് സാധിക്കില്ല എന്നും വ്യക്തമാക്കിയല്ലൊ.

യൗമു അറഫ അഥവ അറഫ ദിവസം എന്നത് ദുൽ ഹിജ്ജ 9 ന്റെ പേരാണ്. വെള്ളിയാഴ്ചക്ക് യൗമുൽ ജുമുഅ എന്ന പോലെ. വെള്ളിയാഴ്ച മസ്ജിദിൽ ഒരുമിച്ച് കൂടുന്നത് കൊണ്ടാണ്, വെള്ളിയാഴ്ചക്ക് യൗമുൽ ജുമുഅ എന്ന് പറയുന്നത്.

എന്നാൽ കോവിഡ് കാലത്ത് മസ്ജിദുകൾ അടച്ചപ്പോൾ, നാം മസ്ജിദിൽ ഒരുമിച്ച് കൂടിയില്ലല്ലൊ. എന്നാലും ആ വെള്ളിയാഴ്ച ദിവസങ്ങൾക്ക് യൗമുൽ ജുമുഅ എന്ന് തന്നെയാണ് പേര്.

അതെ പോലെ നമ്മുടെ നാട്ടിൽ ഹാജിമാർ ഒരുമിച്ച് കൂടുന്നല്ലെങ്കിലും, നമ്മുടെ നാട്ടിലെ ദുൽ ഹിജ്ജ 9 ന് അറഫ ദിവസം എന്ന് തന്നെയാണ് പറയുക.

നാട്ടിൽ ദുൽ ഹജ്ജ് 9 ആകുമ്പോൾ സൗദിയിൽ പെരുന്നാൾ ആയാൽ, പെരുന്നാൾ ദിവസം നോമ്പ് അനുഷ്ഠിച്ച് ഹറാം ചെയ്തു എന്ന് വരില്ല , കാരണം നാട്ടിൽ ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസവും, സൗദിയിൽ ദുൽ ഹജ്ജ് 10 പെരുന്നാൾ

 ദിവസവുമാണ്. സഹാബികൾ رضي الله عنهم വിദൂര പ്രദേശങ്ങളിൽ പോയപ്പോഴും അങ്ങനെ തന്നെയാണല്ലോ.

ഇനി നിയ്യത്ത് കരുതേണ്ടത്  അറഫ ദിവസത്തിലെ നോമ്പ് അല്ലാഹുവിന് വേണ്ടി വെക്കുന്നു എന്നാണ്. നിയ്യത്തിന് ഹാജിമാർ അറഫയിൽ നിൽക്കുന്നതുമായി ഒരു ബന്ധവും ഇല്ല.

സഹാബികൾ رضي الله عنهم ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയപ്പോൾ, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം എപ്പോഴാണ് എന്ന് അവർക്ക് അറിയാൻ അന്നത്തെ കാലത്ത് ഒരു മാർഗവും ഉണ്ടായിരുന്നില്ല എന്ന് അറിയാമല്ലോ. അപ്പോൾ അവരും ഇങ്ങിനെ തന്നെയല്ലേ നിയ്യത്ത് വെക്കുക. അതെല്ലാത്ത ഒരു നിയ്യത്താണ് വെക്കേണ്ടതെങ്കിൽ തീർച്ചയായും നബി صلى الله عليه وسلم പഠിപ്പിക്കുമായിരുന്നു.

ഇനി ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം അറിയാൻ സഹാബികൾക്ക് സാധ്യതയുണ്ടായിട്ടും, നബി صلى الله عليه وسلم  , ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടത് എന്ന് സഹാബികളെ رضي الله عنهم പഠിപ്പിച്ചിട്ടില്ല എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം

إن شاء الله

അറഫ നോമ്പ്  സഹാബികൾ    മനസ്സിലാക്കിയത് رضي الله عنهم .

https://www.salaf.in/2023/06/blog-post_21.html?m=1

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.