അറഫ ദിവസത്തിലെ നോമ്പിന് നിയ്യത്ത് എങ്ങനെ വെക്കും ,നമ്മുടെ നാട്ടിൽ ഹാജിമാർ ഒരുമിച്ച് കൂടുന്നില്ലല്ലൊ?
അറഫ ദിവസത്തിലെ നോമ്പിന് നിയ്യത്ത് എങ്ങനെ വെക്കും ,നമ്മുടെ നാട്ടിൽ ഹാജിമാർ ഒരുമിച്ച് കൂടുന്നില്ലല്ലൊ?
ഒരു സഹോദരി ചോദിച്ച ചോദ്യമാണ്:
" അറഫ ദിവസത്തിലെ നോമ്പിന് നിയ്യത്ത് എങ്ങനെ വെക്കും, നമ്മുടെ നാട്ടിൽ ഹാജിമാർ ഒരുമിച്ച് കൂടുന്നില്ലല്ലൊ? ".
അറഫ ദിവസത്തിലെ നോമ്പിന് ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസവുമായി ഒരു ബന്ധവുമില്ല. താഴെ കാണുന്ന രണ്ട് ലിങ്കുകളും വായിക്കുക إن شاء الله .
അറഫ ദിവസത്തിലെ നോമ്പ് എന്ന ഹദീസിന് പുതിയ അർത്ഥം കൊടുക്കാൻ പാടുണ്ടോ?.
https://www.salaf.in/2025/05/blog-post_30.html?m=1
അറഫ നോമ്പ് സഹാബികൾ മനസ്സിലാക്കിയത് رضي الله عنهم
https://www.salaf.in/2023/06/blog-post_21.html?m=1
യൗമു അറഫ അഥവ അറഫ ദിവസം എന്നത് ദുൽ ഹിജ്ജ 9 ന്റെ പേരാണ്. വെള്ളിയാഴ്ചക്ക് യൗമുൽ ജുമുഅ എന്ന പോലെ. വെള്ളിയാഴ്ച മസ്ജിദിൽ ഒരുമിച്ച് കൂടുന്നത് കൊണ്ടാണ്, വെള്ളിയാഴ്ചക്ക് യൗമുൽ ജുമുഅ എന്ന് പറയുന്നത്.
എന്നാൽ കോവിഡ് കാലത്ത് മസ്ജിദുകൾ അടച്ചപ്പോൾ, നാം മസ്ജിദിൽ ഒരുമിച്ച് കൂടിയില്ലല്ലൊ. എന്നാലും ആ വെള്ളിയാഴ്ച ദിവസങ്ങൾക്ക് യൗമുൽ ജുമുഅ എന്ന് തന്നെയാണ് പേര്.
അതെ പോലെ നമ്മുടെ നാട്ടിൽ ഹാജിമാർ ഒരുമിച്ച് കൂടുന്നല്ലെങ്കിലും, നമ്മുടെ നാട്ടിലെ ദുൽ ഹിജ്ജ 9 ന് അറഫ ദിവസം എന്ന് തന്നെയാണ് പറയുക.
അത് കൊണ്ട് നിയ്യത്ത് കരുതേണ്ടത് അറഫ ദിവസത്തിലെ നോമ്പ് അല്ലാഹുവിന് വേണ്ടി വെക്കുന്നു എന്നാണ്.
സഹാബികൾ رضي الله عنهم ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയപ്പോൾ, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം എപ്പോഴാണ് എന്ന് അവർക്ക് അറിയാൻ അന്നത്തെ കാലത്ത് ഒരു മാർഗവും ഇല്ലായിരുന്നല്ലൊ. അപ്പോൾ അവരും ഇങ്ങിനെ തന്നെയല്ലേ നിയ്യത്ത് വെക്കുക. അതെല്ലാത്ത ഒരു നിയ്യത്താണ് വെക്കേണ്ടതെങ്കിൽ തീർച്ചയായും അല്ലാഹു പഠിപ്പിക്കുമായിരുന്നു.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment