അവസാന ഭാഗം - സയണിസ്റ്റുകളും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.
അവസാന ഭാഗം - സയണിസ്റ്റുകളും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.
സഹോദരൻ വീണ്ടും മെസേജുകൾ അയച്ച് കൊണ്ടേയിരുന്നത് കൊണ്ട് മറുപടി പറയാൻ നിർബന്ധിതനായി.
സഹോദരൻ:
ചരിത്രത്തിലാദ്യമായി, ന്യൂയോർക്ക് നഗരം അതിന്റെ ആദ്യത്തെ മുസ്ലീം മേയറെ തിരഞ്ഞെടുക്കുന്നതിന് വളരെ അടുത്താണ്. ഗുജറാത്തി ഷിയാ മുസ്ലീം വംശജനായ സോറാൻ മംദാനിയെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നു. മുൻ മേയറും സയണിസ്റ്റ് പിന്തുണയുള്ള ആൻഡ്രൂ ക്യൂമോയെ പിന്നിലാക്കിയിട്ടാണ് ഈ വിജയം. താങ്ങാനാവുന്ന റെന്റ്, സൗജന്യ പൊതുഗതാഗതം, സർക്കാർ നടത്തുന്ന പലചരക്ക് കടകൾ തുടങ്ങിയ മേഖലകളിൽ ജനങ്ങൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പുരോഗമന പ്രചാരണത്തിന്റെ ഫലമാണ് ഈ വിജയം, അതേസമയം യുഎസിലെ മിക്ക രാഷ്ട്രീയക്കാരും സമ്പന്ന മുതലാളിമാരുടെയും സയണിസ്റ്റ് ലോബിയുടെയും കളിപ്പാവകളാണ്. പലസ്തിനിൽ നടക്കുന്നത് genocide ആണെന്നും നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ അറസ്റ്റ് ചെയ്യുമെന്നും ഒര് മടിയും കൂടാതെ പറഞ്ഞ നട്ടെല്ലുള്ള ചുണകുട്ടി. എന്നാലും ജൂതന്മാർ കുറെയുള്ള നഗരത്തിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, മറ്റേതു മതസ്ഥരെ പോലെ അവരുടെ അവകാശങ്ങളും കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് വരെ ഈ വിജയത്തിൽ പേടിച്ചു സോഹ്രാനെ “communist lunatic” എന്ന് വരെ വിളിച്ചാക്ഷേപിച്ചു.
ലണ്ടൻ മേയർ സാദിഖ് ഖാൻ മേയറായി ഇപ്പോഴും തുടരുന്നു, തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി എന്ന റെക്കോർഡ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന NYC മേയർ തിരഞ്ഞെടുപ്പിൽ സോറാൻ വിജയിച്ചാൽ, പാശ്ചാത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിൽ മുസ്ലീം മേയർമാരുള്ള ചരിത്രം സൃഷ്ടിക്കും.
എന്റെ മറുപടി:
അല്ലാഹു പറഞ്ഞു:
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ
(നബിയേ صلى الله عليه وسلم) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു.
(ആലു ഇംറാന്‍ - 3:26)
ഇത് അല്ലാഹു ഉദ്ദേശിച്ചാൽ പൊതുവായി എല്ലാവർക്കും നൽകുന്ന അധികാരം. ഫിർഔനും, നംറൂദിനും , ഹിറ്റ്ലർക്കും നൽകിയല്ലൊ.
എന്നാൽ അല്ലാഹു പ്രത്യേകമായി നൽകുന്ന ഇസ്‌ലാമിക ഭരണം ആർക്ക്?:
അല്ലാഹു പറഞ്ഞു:
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
" നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികൾ ".
(24:55).
അല്ലാഹു നൽകുന്ന വാഗ്ദാനങ്ങൾ മുകളിലത്തെ ആയത്തിൽ പറഞ്ഞത്:
1. ഭൂമിയില്‍ പ്രാതിനിധ്യം നല്‍കും.
2. മതത്തിന് സ്വാധീനം നല്‍കും.
3. ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കും.
ആയത്തിൽ ഇതിന് വെച്ച ഉപാധികൾ:
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക.
തൗഹീദ് ശരിയായവർക്കും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്കും, ശിർക്ക്, ബിദ്അത്തുകൾ, ഹറാമുകൾ ചെയ്യാത്തവർക്കുമാണ് ഈ വാഗ്ദാനങ്ങൾ.
സഹോദരൻ ഇറാൻ ഫലസ്തീനിൽ ഭക്ഷണം എത്തിക്കുന്ന വാർത്ത അയച്ചു തന്നു:
എന്റെ മറുപടി:
ഇറാനികൾ ഫലസ്തീനിൽ കയറി സഹായിക്കുന്നതിലൂടെ, അവരുമായി ബന്ധം സ്ഥാപിച്ച് സുന്നികളെ ശിയാക്കൾ ആക്കുകയാണ്. ഇതാണ് അവരുടെ ഒരു ലക്ഷൃം.
ലബനീസ് റാഫിദീ പുരോഹിതനും ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലുമായ ഹസൻ നസറുല്ല, ഇറാനിയൻ റാഫിദീ പുരോഹിതൻ മിർത്തജോഡിനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:
“ഫലസ്തീനിയൻ കാരണത്തിൻ്റെ തോളിൽ , അൽ-സഹീഫ അൽ-സജ്ജാദിയ്യ, ഇമാം ഹുസൈൻ, അഹ്‌ലുൽ ബൈത്ത്, ഇമാം ഖുമൈനി, ആയത്തുല്ല ഖമേനി എന്നിവരെ അഹ്‌ലുൽ സുന്നയുടെ വീടുകളിലേക്ക് പ്രവേശിപ്പിക്കാനും, കൊണ്ടുവരാനും ഞങ്ങൾക്ക് കഴിഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇവിടെ നിന്ന് അവർ ഞങ്ങളോട് അടുക്കാനും ഞങ്ങളെ അവരുടെ സഹോദരന്മാരായി കണക്കാക്കാനും തുടങ്ങി!".
സ്ത്രോതസ്:
https://web.archive.org/web/20090928034036/https://www.asriran.com/fa/pages/?cid=84623
ഇറാന്റെ മറ്റൊരു ലക്ഷ്യം സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കീഴടക്കുക.
ഇത് മനസ്സിലാക്കുക:
അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും, സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ സഹാബിമാർ (ഖുർആൻ 9:100) വിശ്വാസ വഞ്ചനക്കുള്ള സർട്ടിഫിക്കറ്റ് നൽകിയ ഷിയാ നേതൃത്വത്തെ വിശ്വസിക്കരുത്.
അത് കൊണ്ട് തന്നെ സഹാബികളുടെ കാല ശേഷവും ചരിത്രത്തിൽ ഇന്നേവരെ അവർ സുന്നി മുസ്‌ലിംകളെ വഞ്ചിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
സഹോദരൻ:
മത പ്രബോധനം എല്ലാവരും നടത്തുന്നതല്ലേ?
മുജാഹിദ്, സുന്നി, തബ്ലീഗ് ജമാഅത്ത് തുടങ്ങി എല്ലാവരും പരസ്പരം പ്രബോധനം നടത്തുന്നുണ്ട്.
അത് തെറ്റാണോ?
എന്റെ മറുപടി:
മത പ്രബോധനം നടത്തുന്നത് തെറ്റല്ല. എന്നാൽ ബിദ്അത്തിന്റെ ആളുകൾ, നന്മ ചെയ്യാനുള്ള അവരുടെ ലക്ഷ്യം പ്രബോധനമാണെന്ന്
ബോധ്യപ്പെട്ടാൽ ആ നന്മക്ക് പിൻതുണ നൽകരുത് . അത് അപകടകരമാണ്. എല്ലാ ബിദ്അത്തുകളും നരകത്തിലേക്കാണെന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. അവർ ചെയ്യുന്ന നന്മ വിശ്വാസികളെ നരകത്തിലാക്കുന്നു.
സഹോദരൻ:
ഇത് കേവലം വ്യാഖ്യാനങ്ങൾ മാത്രം.
എന്റെ മറുപടി:
വ്യാഖ്യാനങ്ങൾ അല്ല.
ഇബ്നു അബ്ബാസ് رضي الله عنه അൽ ഹുസൈൻ رضي الله عنه കൂഫയിലേക്ക് പോകുമ്പോൾ പറഞ്ഞു:
"കൂഫയിലെ ജനങ്ങൾ (ശിയാക്കൾ ) നിന്റെ പിതാവിനെയും സഹോദരനെയും വഞ്ചിച്ചതുപോലെ നിന്നെയും വഞ്ചിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അവർ നിന്നെ കൊന്നാലും അവർക്ക് ഒരിക്കലും കുറ്റബോധം തോന്നില്ല."
(താരീഖ് അൽ-തബാരി, വാല്യം 4, പേജ് 300).
താഴെ മെസേജ് ഞാൻ സഹോദരന് അയച്ചിരുന്നു, കാരണം സ്വഹീഹായ ഹദീസുകളെ അദ്ദേഹം പരിഹസിക്കാറുണ്ടായിരുന്നു.
സ്വഹീഹായ ഹദീസുകളെ, താടിയെ, നിഖാബിനെ, മഗ്‌രിബിന് ഹിലാൽ കാണുന്നതിനെ പരിഹസിച്ചാൽ, ഒരു ഒഴികഴിവും പറയേണ്ട. അവൻ അവിശ്വാസിയാകും.
ഷെയ്ഖ് അബ്ദുർ റസാഖ് അൽ ബദ്ർ
حفظه الله.
https://youtube.com/shorts/H21sjuhrpYs?feature=shared
സഹോദരൻ:
ഇതൊക്കെ പുരോഹിത മതം.
എന്റെ മറുപടി:
പുരോഹിത മതമല്ല.
അല്ലാഹു പറഞ്ഞു:
" അല്ലാഹുവിനെയും, അവന്‍റെ 'ആയത്തുകളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് ?നിങ്ങള്‍ ഒരു ഒഴികഴിവും പറയേണ്ട. നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു ".
(സൂറത്ത് തൗബ:65,66).
സഹോദരൻ:
ഇതൊക്കെ സുന്നത് ആണെന്നാണ് ചെറുപ്പത്തിൽ പഠിച്ചത്.
സുന്നത്ത് എടുത്താൽ പ്രതിഫലം ഉള്ളതും ഇല്ലെങ്കിൽ ശിക്ഷ ഉണ്ടാവില്ലെന്നുമാണ് നമ്മളെ പഠിപ്പിച്ചത്.
ഇപ്പോൾ പറയുന്നു ഇത് നിരാകരിച്ചാൽ ആവിശ്വാസി ആയി തീരുമെന്ന്..
എന്റെ മറുപടി:
ഖുർആനിന്റെ ആയത്ത് തെളിവ് അയച്ചു തന്നു.
സുന്നത്ത് നിർബന്ധമായതുണ്ട്, ഉദാഹരണം താടി, മഗ്‌രിബിന് ഹിലാൽ കാണൽ.
നിർബന്ധമല്ലാത്തതുമുണ്ട്, ചെയ്തിട്ടില്ലെങ്കിൽ കുറ്റമില്ല.
എന്നാൽ രണ്ടിനെയും പരിഹസിച്ചാൽ അവിശ്വാസിയാകും. സൂക്ഷിക്കുക.
ഇബ്നു അബ്ബാസ് رضي الله عنه ശിയാക്കൾ വഞ്ചന കാണിക്കുന്നവരാണ് എന്ന് അയച്ചു കൊടുത്ത തെളിവിനെ കുറിച്ച് സഹോദരൻ:
ഇതൊന്നും ഖുർആനും നബി വചനങ്ങളുമല്ല.
എന്റെ മറുപടി:
ഖുർആനിൽ അല്ലാഹു സഹാബികളെ പിൻപറ്റാൻ പറഞ്ഞിട്ടുണ്ട് (ഖുർആൻ 9:100). അതിൽ പെട്ട പ്രധാന സഹാബിയാണ് ഇബ്നു അബ്ബാസ് رضي الله عنه .
സഹോദരൻ:
സഹാബാക്കളുടെ ജീവിതം ഖുർആൻ അനുസരിച്ചാണ്.
ആ ഖുർആൻ ആണ് നമ്മുടെ മുന്നിൽ ഉള്ളത്.
അതാണ് നമ്മൾ പിൻപറ്റെണ്ടത്.
അല്ലാതെ ഇന്ന് സഹാബാക്കളുടെ ചരിത്രം തേടി നടക്കേണ്ടതുണ്ടോ?
എന്റെ മറുപടി:
അതെ സഹാബികളുടെ رضي الله عنهم ചരിത്രം അറിയണം, അവരെ പിൻപറ്റണം. ഖുർആനിൽ നിന്നുള്ള തെളിവുകൾ താഴെ:
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് ദീൻ സ്വീകരിച്ച സഹാബത്തിനെ
رضي الله عنهم
അല്ലാഹു ത്യപ്തിപ്പെട്ടിരിക്കുന്നു. ആരൊക്കെ അവരെ ക്യത്യമായി പിൻപറ്റിയോ അവർക്കാകുന്നു വമ്പിച്ച വിജയമാകുന്ന സ്വർഗം .
അല്ലാഹു പറയുന്നു :
وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി (ഇസ്ലാമിലേക്ക്) കടന്ന് വന്നവരും, ( സഹാബത്ത്)
സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകൾ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം".
(9:100).
അല്ലാഹു പറഞ്ഞു:
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം , റസൂലിനോട് ഭിന്നിച്ച് നിൽക്കുകയും, സത്യവിശ്വാസികളുടെ ( ഈ വചനം ഇറങ്ങുമ്പോളുള്ള സത്യവിശ്വാസികൾ
സഹാബികളാണ്) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍) അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുകളയുകയും, അവനെ 'ജഹന്നമി'ല്‍ [ നരകത്തിൽ ] ഇട്ട് കരിക്കുന്നതുമാണ് . അത് എത്രയോ മോശമായ പര്യവസാനമാകുന്നു " !
(4:115).
സഹോദരൻ:
ഖുർആൻ ആണ് നമ്മുടെ മാർഗ ദർശന ഗ്രന്ഥം.
സഹാബാക്കൾ ആ ഖുർആൻ അനുസരിച്ചു ജീവിച്ചു വിജയം കണ്ടെത്തിയവരാണ്. നമ്മളും ആ ഖുർആനും നബി ചര്യയും അനുസരിച് ജീവിക്കുകയാണ് വേണ്ടത്.
അല്ലാതെ സഹാബാക്കളുടെ ചരിത്രം തേടി അലയേണ്ട ആവശ്യം ഇന്നില്ല.
എന്റെ മറുപടി:
ഖുർആനിന്റെ വചനങ്ങൾ നിഷേധിക്കുകയോ? സൂക്ഷിക്കുക.
സഹോദരൻ:
ഖുർആൻ അനുസരിച് ജീവിക്കുന്ന ഒരാളെ താടി വെച്ചില്ല എന്ന കാരണത്താൽ പിടിച്ചു തീയിൽ ഇടുമോ?
എന്റെ മറുപടി:
താടിയുടെ ഹദീസുകൾ കൽപനകളാണ് . അത് കൊണ്ട് നിർബന്ധമാണ്.
തെളിവുകൾ താഴെ:
അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ خَالِفُوا الْمُشْركِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ
" ശിർക്ക് ചെയ്യുന്നവരിൽ നിന്ന് വ്യത്യസ്തരാകുക; നിങ്ങളുടെ താടിയെ വളരാൻ വിടുകയും,മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക ".
(സഹീഹ് ബുഖാരി).
അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
حَدَّثَنِي مُحَمَّدٌ، أَخْبَرَنَا عَبْدَةُ، أَخْبَرَنَا عُبَيْدُ اللَّهِ بْنُ عُمَرَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى
" മീശ ചെറുതാക്കി താടിയെ വെറുതെ വിടുക ".
(സഹീഹ് ബുഖാരി).
അപ്പോൾ താടിയെ വളരാൻ വിടുക, വെറുതെ വിടുക, എന്നാണ് നബി صل الله عليه وسلم കൽപിച്ചത്.
നബി
صلى الله عليه وسلم
യുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവർക്ക് അല്ലാഹു നരക ശിക്ഷ കൊണ്ട് താക്കീത് നൽകുന്നത് കാണുക.
അല്ലാഹു പറഞ്ഞു:
" فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ".
" ആകയാല്‍, അദ്ദേഹത്തിന്റെ (നബി صل الله عليه وسلم യുടെ ) കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവർ അവര്‍ക്ക് വല്ല പരീക്ഷണവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".
(24:63).
അത് കൊണ്ട് നബി صل الله عليه وسلم യുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർക്ക് വേദനയേറിയ നരക ശിക്ഷ ഉണ്ടാകും. താടി അതിലൊന്നാണ്.
സഹോദരൻ:
ആ കാലത്തു ജീവിച്ചിരുന്ന എല്ലാവർക്കും താടിയും മീശയും ഉണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ ഷേവ് ചെയ്യാൻ ആകുമായിരുന്നില്ല.
ശത്രുക്കളെയും മിത്രങ്ങളെയും എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണ് അവരോട് താടി വളർത്താനും മീശ മുറിക്കാനും ആവശ്യപെട്ടത്.
ഹദീസിൽ അവരെ തിരിച്ചറിയുന്നതിനു വേണ്ടി ആണെന്ന് പ്രത്യേകം പറയുന്നുണ്ട്.
എന്റെ മറുപടി:
തൗറാത്തിലും താടി വെക്കാൻ പറഞ്ഞിരുന്നു:
നിങ്ങളുടെ തലയുടെ വശങ്ങളിലെ രോമം മുറിക്കുകയോ താടിയുടെ അരികുകൾ മുറിക്കുകയോ ചെയ്യരുത്.” —ലേവ്യപുസ്തകം 19:27
പിന്നീട് ജൂതന്മാർ താടി ചെറുതാക്കി . അത് കൊണ്ട് അവരിൽ നിന്ന് വ്യത്യസ്തമായി നീട്ടി വളർത്താൻ പറഞ്ഞു.
ഹദീസിൽ നിങ്ങൾ എന്ന് പറഞ്ഞാൽ നമ്മളെല്ലാം പെട്ടു.
അന്നും ഷേവ് ചെയ്യാം. അത് കൊണ്ടാണ് മീശ വെട്ടുക, കക്ഷത്തിലെ മുടി വെട്ടുക, സ്വകാര്യ ഭാഗത്തുള്ള മുടി വെട്ടുക എന്ന് പറഞ്ഞത്. എന്നാൽ അതിൽ നിന്നെല്ലാം ഭിന്നമായി താടിയെ വളരാനും വെറുതെ വിടാനും കൽപിച്ചു.
മുമ്പുള്ള നബിമാർക്കും عليهم السلام താടിയുണ്ടായിരുന്നു.
പ്രവാചകൻ ഹാറൂൺ തന്റെ സഹോദരനായ മൂസാ عليهما السلام നോട് പറഞ്ഞ സംഭവം അല്ലാഹു പറയുന്നു:
قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي ۖ
അദ്ദേഹം (ഹാറൂൺ عليه السلام) പറഞ്ഞു: 'എന്റെ മാതൃപുത്രാ! എന്റെ *താടിയിലും* തലയിലും പിടിക്കരുത് ".
(20:94).
അത് കൊണ്ട് താടിയെ വളരാനും വെറുതെ വിടാനും അല്ലാഹു മുസ്ലികളോട് കൽപിച്ചതാണ്.
അത് കൊണ്ട് സഹാബികൾ رضي الله عنهم വെച്ചു, അവരിൽ നിന്ന് പഠിച്ച അടുത്ത തലമുറ താബിഈങ്ങൾ رحمهم الله വെച്ചു. അവരിൽ നിന്ന് പഠിച്ച അടുത്ത തലമുറ തബഉ താബിഈങ്ങൾ رحمهم الله വെച്ചു അങ്ങനെ ആ നിർബന്ധമായ സുന്നത്ത് ഇന്നും തുടരുന്നു.
സഹോദരൻ:
താടി വെക്കാത്തതിന്റെ പേരിലോ, പാന്റിന്റെ നീളം രണ്ട് ഇഞ്ച് കൂടി പോയത് കൊണ്ടോ, സ്ത്രീകളുടെ മുടി അൽപ്പം പുറത്തു കണ്ടതിന്റെ പേരിലോ പിടിച്ച് നരകത്തിൽ ഇടുന്ന ആളല്ല ദൈവം.
നമ്മുടെ ദൈവം കാരുണ്ണ്യ വാനും കരുണാ നിതിയുമാണ്.
പാട്ട് പാടിയതിന്റെ പേരിലോ, ചിത്രം വരച്ചതിന്റെ പേരിലോ.....
എന്റെ മറുപടി:
താടിയെ കുറിച്ച് തെളിവുകൾ അയച്ചു തന്നു. ഒന്നും നിഷേധിക്കാൻ പറ്റില്ല.
അല്ലാഹു കരുണാനിധി മാത്രമല്ല, കഠിനമായി ശിക്ഷിക്കുന്നവനുമാണെന്ന് താഴെ ഒരുമിച്ച് പറഞ്ഞത് വായിക്കാം:
അല്ലാഹു പറഞ്ഞു:
نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ
وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ
" (നബിയേ) എന്റെ അടിയാന്‍മാര്‍ക്കു വിവരം അറിയിക്കുക:
നിശ്ചയമായും, ഞാന്‍ തന്നെയാണു വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവനെന്നും.
എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയെന്നും ".
(ഹിജ്റ് - 15:49,50).
സംഗീതത്തെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്
സംഗീതത്തെ കുറിച്ചുള്ള നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു.
https://www.salaf.in/2022/10/blog-post_87.html?m=1
ചിത്രത്തെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്:
ആത്മാവുള്ള ചിത്രം - ഫോട്ടോ എടുത്താൽ ശിക്ഷ.
https://www.salaf.in/2022/10/blog-post_2.html?m=1
നിഖാബിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്.
നിഖാബ്
https://www.salaf.in/2022/10/blog-post_98.html?m=1.
സഹോദരൻ:
ഇത് പോലുള്ള നിരവധി മസാലകൾ കാണാൻ പറ്റും.
ഇസ്ലാം പ്രായോഗിക മതമാണ്.
എന്റെ മറുപടി:
ഖുർആനിനെയും സ്വഹീഹായ ഹദീസുകളെയുമാണൊ നിങ്ങൾ മസാലകൾ എന്ന് പറയുന്നത്?
അല്ലാഹു പറഞ്ഞു:
" അല്ലാഹുവിനെയും, അവന്‍റെ 'ആയത്തുകളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഒരു ഒഴികഴിവും പറയേണ്ട. നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു ".
(സൂറത്ത് തൗബ:65,66).
സഹോദരൻ:
എന്റെ വിമർശനങ്ങൾ ഖുർആനിനെയാണോ?
എന്റെ മറുപടി:
ഖുർആനിനെയും സ്വഹീഹായ ഹദീസുകളെയും. ഖുർആനിൽ തന്നെ നബി صلى الله عليه وسلم യെയും അദ്ദേഹത്തിന് നൽകിയ ഹദീസുകളെയും പിൻപറ്റാൻ പറഞ്ഞിട്ടുണ്ട്. അവയെയാണ് നിങ്ങൾ മസാലകൾ എന്ന് പറഞ്ഞത്.
സഹോദരൻ:
നിങ്ങൾക്കറിയാമോ?
1. ഖുർആൻ മറ്റു ഭാഷയിലേക്ക് തർജുമ ചെയ്യപ്പെടുന്നത് AD 1000 വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
2. നമസ്കാരത്തിൻ്റെ സമയം നിർണയിക്കാൻ വാച്ചുകളും ക്ലോക്കുകളും ഉപയോ ഗിക്കുന്നത് 300 വർഷം മുമ്പ് വരെ വിലക്കപ്പെട്ടിരുന്നു.
3. മുൻകൂട്ടി കണക്കാക്കിയ നമസ്‌കാര സമയ പട്ടിക 120 വർഷം മുമ്പ് അനുവദിച്ചിരുന്നില്ല.
4. നമസ്കാരത്തിനും മറ്റും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് 60 വർഷം മുമ്പ് വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
5. ഫോട്ടോ എടുക്കുന്നതു 50 വർഷം മുമ്പു വരെ ഹറാം ആയിരുന്നു. ഇപ്പോൾ മുസ്‌ലിങ്ങൾക്ക് ടെലിവിഷൻ ചാനലുകൾ പോലും അനുവദിക്കപ്പെട്ടു.
6. ഒരു മഹല്ലിൽ അല്ലെങ്കിൽ ഒരു പട്ടണത്തിൽ ഒരു ജുമുഅയിൽ കൂടുതൽ അനുവാദമില്ലായിരുന്നു ഇന്നോ? പട്ടണത്തിലെ മിക്ക പള്ളികളിലും ജുമുഅ നമസ്കരിക്കുന്നു.
7. അറബിയല്ലാത്ത മറ്റു ഭാഷകളിൽ ജുമുഅ പ്രസംഗം 20 വർഷം മുമ്പ് വരെ അനുവദിച്ചിരുന്നില്ല. ഇന്ന് ലോകമെമ്പാടും അവരവരുടെ പ്രാദേശിക ഭാഷകളിൽ ഖുതുബ നടത്തുന്നു.
അങ്ങനെ എത്രയെത്ര ഹറാമുകളാണ് ഇന്ന് ഹലാലാക്കപ്പെട്ടിരിക്കുന്നത്. ഇനിയും എത്ര കാണാൻ കിടക്കുന്നു.
എന്റെ മറുപടി:
നിങ്ങൾ എഴുതി:
നിങ്ങൾക്കറിയാമോ?
1. ഖുർആൻ മറ്റു ഭാഷയിലേക്ക് തർജുമ ചെയ്യപ്പെടുന്നത് AD 1000 വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ വിലക്കി?
നിങ്ങൾ എഴുതി:
2. നമസ്കാരത്തിൻ്റെ സമയം നിർണയിക്കാൻ വാച്ചുകളും ക്ലോക്കുകളും ഉപയോ ഗിക്കുന്നത് 300 വർഷം മുമ്പ് വരെ വിലക്കപ്പെട്ടിരുന്നു.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ വിലക്കി?
നിങ്ങൾ എഴുതി:
3. മുൻകൂട്ടി കണക്കാക്കിയ നമസ്‌കാര സമയ പട്ടിക 120 വർഷം മുമ്പ് അനുവദിച്ചിരുന്നില്ല.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ അനുവദിച്ചില്ല?
നിങ്ങൾ എഴുതി:
4. നമസ്കാരത്തിനും മറ്റും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് 60 വർഷം മുമ്പ് വരെ പണ്ഡിതന്മാർ വിലക്കിയിരുന്നു.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ വിലക്കി?
നിങ്ങൾ എഴുതി:
5. ഫോട്ടോ എടുക്കുന്നതു 50 വർഷം മുമ്പു വരെ ഹറാം ആയിരുന്നു. ഇപ്പോൾ മുസ്‌ലിങ്ങൾക്ക് ടെലിവിഷൻ ചാനലുകൾ പോലും അനുവദിക്കപ്പെട്ടു.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ ഫോട്ടോ അനുവദിച്ചു?
നിങ്ങൾ എഴുതി:
6. ഒരു മഹല്ലിൽ അല്ലെങ്കിൽ ഒരു പട്ടണത്തിൽ ഒരു ജുമുഅയിൽ കൂടുതൽ അനുവാദമില്ലായിരുന്നു ഇന്നോ? പട്ടണത്തിലെ മിക്ക പള്ളികളിലും ജുമുഅ നമസ്കരിക്കുന്നു.
എന്റെ മറുപടി:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ പണ്ട് മുതലേ വ്യക്തമാക്കിയിട്ടുണ്ട് ആവശ്യമുണ്ടെങ്കിൽ ഒന്നിൽ കുടുതൽ ജുമുഅ ആവാം.
നിങ്ങൾ എഴുതി:
7. അറബിയല്ലാത്ത മറ്റു ഭാഷകളിൽ ജുമുഅ പ്രസംഗം 20 വർഷം മുമ്പ് വരെ അനുവദിച്ചിരുന്നില്ല. ഇന്ന് ലോകമെമ്പാടും അവരവരുടെ പ്രാദേശിക ഭാഷകളിൽ ഖുതുബ നടത്തുന്നു.
എന്റെ ചോദ്യം:
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഏത് പണ്ഡിതന്മാർ അനുവദിച്ചില്ല?
നിങ്ങൾ എഴുതി:
അങ്ങനെ എത്രയെത്ര ഹറാമുകളാണ് ഇന്ന് ഹലാലാക്കപ്പെട്ടിരിക്കുന്നത്. ഇനിയും എത്ര കാണാൻ കിടക്കുന്നു.
എന്റെ മറുപടി:
ജനങ്ങൾ ഹലാലിനെ ഹറാമും, ഹറാമിനെ ഹലാലുമാക്കും, വ്യാജ പണ്ഡിതന്മാരും.
അല്ലാഹു ഇത് വ്യക്തമാക്കുന്നു:
وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌ وَهَٰذَا حَرَامٌ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ
"നിങ്ങളുടെ നാവുകൾ തികച്ചും കള്ളമായി അവകാശപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ‘ഇത് ഹലാൽ ആണ്, ഇത് ഹറാം ആണ്’ എന്ന് പറയരുത്, അതിലൂടെ നിങ്ങൾക്ക് അല്ലാഹുവിന് നേരെ കള്ളം ചുമത്താനാകേണ്ടതിന്ന്. ഉറപ്പായും, അല്ലാഹുവിന് മേൽ കള്ളം ചുമത്തുന്നവർ ഒരിക്കലും വിജയിക്കില്ല."
(16:116).
അത് കൊണ്ട് ജനങ്ങളൊ, വ്യാജ പണ്ഡിതന്മാരൊ ഹലാലിനെ ഹറാമും, ഹറാമിനെ ഹലാലുമാക്കുന്നത് ഇസ്ലാമിൽ തെളിവല്ല. അവർക്ക് ശിക്ഷയുണ്ട്.
ഇനി നമ്മൾ ചർച്ച ചെയ്ത വിഷയത്തിലേക്ക് വരിക. വിഷയം മാറ്റരുത്.
1. സഹാബികൾ رضي الله عنهم വിനെ പിൻപറ്റിയാൽ സ്വർഗം ഇല്ലെങ്കിൽ നരകം. തെളിവുകൾ നൽകി. അംഗീകരിക്കുന്നുണ്ടൊ ഇല്ലെ?
2 . താടി വടിക്കാൻ നിങ്ങൾക്കെന്താണ് തെളിവ്?
3. ഇന്നത്തെ റാഫിദീ ശിയാ ഭരണകൂടത്തെ പുകഴ്ത്താനും സ്നേഹിക്കാനും പാടുണ്ടോ?
സഹോദരൻ:
1. ഇല്ല.
2. താടിക്ക് ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല.
3. ഷിയാ ഭരണകൂടത്തെ പുകഴ്ത്തുന്നതിൽ യാതൊരു തെറ്റുമില്ല.
എന്റെ മറുപടി:
ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നും ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വ്യക്തമായ തെളിവുകളാണയച്ചു തന്നത്. പക്ഷേ നിങ്ങൾ നിഷേധിക്കുന്നു.
സുബ്ഹാനല്ലാഹ്.
അല്ലാഹുവിൽ അഭയം തേടുന്നു.
പരലോകവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ ഉണർത്തുന്നു.
നിങ്ങൾ ഖുർആനിനെയും സ്വഹീഹായ ഹദീസുകളെയും പരിഹസിക്കുകയും, അതിലെ സത്യങ്ങളെ നിഷേധിക്കുകയും ചെയ്തു .
അത് കൊണ്ട് തൗബ ചെയ്യേണ്ടത് നിർബന്ധമാണ്.
നിങ്ങളുടെ കൂട്ട് കെട്ടാണ് നിങ്ങളെ ഈ അവസ്ഥയിലേക്ക്, ഈ ദുരന്തത്തിലേക്ക് എത്തിച്ചത്.
അറബി ഭാഷയുടെ പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത അലി മണിക്ക്ഫാനും, പിഴച്ച മുഅ്തസലീ വിശ്വാസങ്ങളുള്ള മർകസ് ദഅവയും, ഖുർആൻ നിഷേധിയും , സർവ മത സത്യവാധിയായ C.H. മുസ്തഫ മൗലവിയുമൊക്കെയാണ് നിങ്ങളുടെ കൂട്ട് കെട്ട്. ഇത് വലിയ അപകടമാണ്. ഇവരുടെ പിഴവുകൾ പകൽ വെളിച്ചം പോലെ വ്യക്തമാണ്.
ഈ കൂട്ട് കെട്ട് ഒഴിവാക്കിയാലേ പരലോകത്ത് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ.
അക്ഷര വായനയിൽ നിന്ന് ആശയ വായനയിലേക്ക് വരണം എന്ന പ്രമാണങ്ങളെ നിഷേധിക്കാൻ വേണ്ടി ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിയിൽ നിന്നും വന്ന പ്രമാണങ്ങളിൽ ഒരു തെളിവുമില്ലാത്ത ഈ പ്രസ്താവന നിങ്ങളും അന്ധമായി പ്രചരിപ്പിക്കുന്നു.
ഇസ്ലാം പ്രായോഗിക മതമാണെന്ന് പറഞ്ഞും പ്രമാണങ്ങളെ നിഷേധിക്കുന്നു. ഇസ്ലാമിൽ പറഞ്ഞ ഒരു കാര്യവും ഒരിക്കലും അപ്രായോഗികമല്ല. കാരണം അത് അല്ലാഹുവിൻ്റെ മതമാണ്.
ഞാൻ നിറുത്തുന്നു. ഇനി നിങ്ങളോട് ചർച്ചക്കില്ല.
നിങ്ങളുടെ മെസേജുകൾക്ക് ഇനി മറുപടി പറയുന്നതല്ല. മെസേജുകൾ അങ്ങോട്ട് അയയ്ക്കുന്നതുമല്ല.
അല്ലാഹു ഹിദായത്ത് നൽകട്ടെ.
നിരന്തരം അല്ലാഹുവിനോട് ഹിദായത്തിന് വേണ്ടി ദുആ ചെയ്യുക.
ഡോ: കെ. മുഹമ്മദ് സാജിദ്.



Comments
Post a Comment