ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്റെ സംശയങ്ങൾ.
ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്റെ സംശയങ്ങൾ.
ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്റെ സന്ദേശം, ഒരു സഹോദരൻ എനിക്ക് അയച്ചു തന്നു.
അത് താഴെ.
അതിന് ശേഷം അദ്ദേഹവുമായിയുള്ള പ്രബോധനം വായിക്കാം.
പ്രബോധനം 25-09-2025 ആരംഭിച്ച് 30-09-2025 അവസാനിച്ചു :
യാസർ അറഫാത് ഓസ്ലൊ കരാർ ഒപ്പിട്ടത് മുതൽ സമാധാനം പുലരും എന്ന് ലോകം പ്രതീക്ഷിച്ചു. എന്നാൽ അത് ഇസ്രായേലും അമേരിക്കയും ചേർന്ന്ഉള്ള ഒരു ചതി യായിരുന്നു എന്ന് പിന്നീട് മനസ്സിലായി വെസ്റ്റ് ബേങ്കിൽ നിരന്തരം പലസ്തീനികൾ കുടിയിറക്കാ പെടുന്നത് ആണ് പിന്നീട് കാണുന്നത്.
അമേരിക്കൻ പാവയായ മഹമൂദ് അബ്ബാസ് ആക്യരാഷ്ട്ര സഭയിലെ വിഡിയോ കോൺഫ്രൻസിലുള്ള ചർച്ചയിൽ പോലും വെസ്റ്റ് ബേങ്കിൽ ഇസ്രായേൽ നടത്തുന്ന നരനായിട്ടിനെ പറ്റി ഒരക്ഷരം പറഞ്ഞുല്ല.
ലോകം കാണുന്നു ഇസ്രായേൽ ഗ്യാസ്സയിൽ മാത്രമല്ല പലസ്‌തീൻ അതൊരറ്റിയുടെ കീയുലുള്ള വെസ്റ്റ് ബെങ്കിലെ ജനങ്ങൾ കഷ്ടം പെടുമ്പോൾ അരുത് എന്ന് പറയാൻ ഹബ്ബാസിന് നാവ് പൊങ്ങുന്നില്ല.
ഇവരാണ് മൊത്തം പലസ്തീനികളെയും രക്ഷിക്കാൻ പോകുന്നത്. 23ഒക്ടോബർ 7ന് ഏതാനും ദിവസങ്ങൾ മുൻപ് ആണ് എബ്രഹാം എകോർ അമേരിക്കയും ഇസ്രായേൽ പ്രധിനിധികളും സൗദിയിൽ വെച്ച് മറ്റു അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്തു ഏകദേശം ഒരു തീരുമാനത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ, uae മുതലായ രാജ്യങ്ങൾ ഒപ്പ് വെക്കുകയും.
നേതാന്യാഹു UN ൽ പോയി സപ്റ്റംബർ രണ്ടാവാരത്തിൽ ഇനി അറബികളും ഇസ്രായേലും തമ്മിൽ പലസ്‌തീൻ പ്രശ്നം കഴിഞ്ഞു ഞങ്ങൾ പുതിയ കരാറിൽ ഏതായിരിക്കുന്നു. എന്ന് പ്രഖ്യാപിച്ചു. ഈ അവസരത്തിൽ ആണ് ഹമാസ് ഒക്ടോബർ 7th നടത്തിയത്.
അത് വരെ ലോകം മനസ്സിലാക്കിയത് ലോകത്തിലെ നാലാമത്തെ ഹേപ്പിനസ് രാജ്യമായ ഇസ്രായേലിനെ ഈ പാൽസ്തീന്റെ പേര് പറഞ്ഞു മുസ്ലിംങ്ങൾ കല്ല് എറിഞ്ഞു അവരുടെ സ്വയര്യം കെടുത്തുക യാണ് എന്ന്.
നിങ്ങൾക്ക് അറിയുമോ മുർസി ഇജപ്തു ഭരിച്ചപ്പോൾ പലസ്തീനികൾക്ക് വളരെ സഹായം കിട്ടിയിരുന്നു. മാത്രം മെല്ല ആക്കാലത്തു ഇസ്രായേലുമായി യുദ്ധം ഉണ്ടായപ്പോൾ റഫാ അതിർത്തി തുറന്നുഇട്ടിരുന്നു. അതുകൊണ്ട് തന്നെ ഇസ്രായേൽ പെട്ടന്ന് യുദ്ധം അവസാനിപ്പിച്ചു.
പിന്നെ അമേരിക്കയും ഇസ്രായേലും മുർഷിനെ പുറത്താക്കാനുള്ള പണിയിൽ ആയിരുന്നു. അങ്ങനെ ഇജിപ്തിലെ പട്ടാള മേതാവിനെ (അസീസിനെ ) സൗധിയിലേക്ക് ക്ഷണിക്കുകയും സൗദി, കുവൈറ്റ്, UAE എന്നീയ് രാജ്യങ്ങൾ വലിയ സാമ്പത്തിക സഹായവും അമേരിക്ക ഇസ്രായേൽ പിന്തുണയും അസിസിക്ക് കിട്ടി.
അവിടെ നടന്ന ഒരു സമരത്തിന്റെ പേര് പറഞ്ഞു മുർസിയെ തടവിലാക്കി അസിസീ ഭരണം പിടിച്ചു എടുത്തു. ജനാതിപത്യത്തിന്റെ ഇറ്റില്ലമായ അമേരിക്ക അസിസീ ഭരണത്തെ അംഗീകരിച്ചു. പിന്നാലെ അറബി രാജാക്കന്മാരും. അസിസീ ആദ്യം ചെയ്ത പ്രവർത്തി റഫാ അതിർത്തി അടച്ചു.
ചുറ്റമുള്ള പലസ്തീനിലേക്കുള്ള എല്ലാടാനലുകളും അടിപ്പിച്ചു. ഈ അസിസീ യാണ് ഇപ്പോൾ മാധ്യസ്ഥനായി രംഗത്തുള്ളത്. ഇപ്പോൾ ഈജിപ്തു അതിർത്തിയിലേക്ക് പഠനയിച്ചു എന്ന് കേൾക്കുമ്പോൾ ഇതൊന്നും അറിയാത്ത മുസ്ലിം ങ്ങൾ വിചാരിക്കും ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ ഒരുങ്ങി ഇരിക്കുകയാണ് എന്ന്.
യഥാർത്ഥത്തിൽ പലസ്തീനികൾ പീഡനം സഹിക്കാൻ വയ്യാതെ ഇജിപ്തിലേക്ക് കടന്ന് വരാതിരിക്കാൻ വേണ്ടി യിട്ടാണ് സൈന്യത്തെ അയച്ചത്. ഇപ്പോൾ തന്നെ യൂറോപ്പിന്റെ നേതൃത്വത്തിൽ palasthenn, ഇസ്രായേൽ രണ്ടു രാഷ്ട്രങ്ങളായി സമാധാനം പുലരണം എന്ന് വാദിക്കുമ്പോൾ ഇസ്രായേലിന് വേണ്ടി വിറ്റോ ചെയ്ത അമേരിക്കയുമായി സൗദിയുടെ നേതൃത്വത്തിൽ ഗസ്സ വിഷയത്തിലേക്ക് ഒതുക്കി ചർച്ച നടത്തുകയാണ്.
ഇതിന്റെ അർത്ഥം യൂറോപ്പിനോട് അമേരിക്ക പറയുന്നത് അറബികൾ എന്റെ കൂടേ യാണ്. നിങ്ങളുടെ പലസ്തീനിന്റെ പിന്തുണക്ക് ഒരു കാര്യം ഇല്ല എന്നാണ്. കൂടാതെ സൗദിനെ പേടിപ്പിച്ചു ഞ്ഞങ്ങൾ ഇല്ലെങ്കിൽ ഒരാഴ്ച രാജഭരണം അവിടെ നിലനിൽക്കില്ല അതുകൊണ്ട് അമേരിക്കൻ പട്ടാളത്തിന് ചിലവ് കൊടുക്കണം.
സൗദിക്ക് അറിയാം അഫ്ഗാനിൽ പോയ മുജാഹിദുകൾ കൂടുതൽ സൗദി യിൽ ആണ് എന്ന്. അതുകൊണ്ട് ആണ് ഞ്ങ്ങൾ പലസ്തീനിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നുണ്ട്. സാധാരണ അറബികളെ ഞങ്ങൾ പലസ്‌തീൻ പക്ഷത്താണ് എന്ന് പറയുകയും പ്രവർത്തിയിൽ ഇസ്രായേലിന് വേണ്ടി നിരന്തരം വിറ്റോ ചെയ്യുന്ന അമേരിക്കയുടെ കൂടെ നിൽക്കുകയും ചെയ്യും.
ഇനി ഇസ്രായേലിന് വേണ്ടത് അമേരിക്കൻ സോദിനത്തിൽ അറബികളെ കൊണ്ട്, അറബികളുടെ പിന്തുണയോടെ ഇറനെ തകർക്കുക അതോടെ മിഡിലീസ്റ്റിൽ ഇസ്രായേലിന് മേധാവിത്തം ഉറപ്പിക്കാം. അതിന്റെ ഇടയിൽ ഗസ്സയിൽ നിന്ന് ഇസ്രായേലിന് ഊരിപോരാൻ ഹമാസ് സമ്മതിക്കുന്നില്ല (കീയടങ്ങുന്നില്ല )അതിനാണ് അമേരിക്ക അറബിസേന അവിടെ ഇറങ്ങണം എന്ന് പറയുന്നത്.
അങ്ങനെ മുസ്ലിംങ്ങളെ തമ്മിൽ അടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുന്നത്. കാത്തിരുന്നു കാണാം. ഏതായാലും ലോകവും അറബികളും പലസ്‌തീൻ വിഷയം മറന്ന്രിക്കുമൊപ്പോള്ആണ് ഒക്ടോബർ 7ലൂടെ ലോകം മുഴുവൻ പലസ്‌തീൻ വിഷയം പഠിക്കുകയും ലോകത്തിലെ യുവജനങ്ങൾ പലസ്തീന് വേണ്ടി തെരുവിൽ ഇറങ്ങി അവരുടെ ഭരണാധികാരികളുടെ കാഴ്ച പാടിനെ മാറ്റി സ്വതന്ത്ര പാൽസ്‌തീൻ രാഷ്ട്രം നിലവിൽ വരണം un ഇൽ പ്രമേയം പാസ്സാക്കി.
ഇതു ഹാമസിന്റെ വിജയം ആണ് രക്ത ശാക്ഷികളുടെ ത്യാഗത്തിന്റെയുംവില അല്ലാഹുവിനെ മാത്രം മുന്നിൽ കണ്ടു ഇറങ്ങിയ മുജാഹിദ്കളുടെ വിജയം ഇന്ഷാ അല്ലഹ്. സമാധാനം പുലരും ഒരു നാൾ.
ആരാണ് ഇത്ര ഭംഗിയായി കള്ളം പറയുന്നത്? ഇസ്രായേലിനെതിരെ മിണ്ടാൻ അറബ് നാടുകൾ, പ്രത്ത്യേകിച് സൗദി തെയ്യാറാകത്തത', തേനും പാലും നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ്. അല്ലാഹുവിനെ പേടിച്ചാൽ പോരെ? സ്വന്തം സഹോദരങ്ങൾ കഷ്ട പെടുമ്പോൾ വീണ വായിക്കുന്ന ഒറ്റുകാർ.
എന്റെ മറുപടി:
നിങ്ങളുടെ മെസേജിലധികവും വാർത്തകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ്. എല്ലാം സത്യമാകണമെന്നില്ല.
മുർസിയെ ഈ മെസേജിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ ഇസ്ലാമിക ഭരണമാണ് ലക്ഷ്യം, ഇസ്ലാമാണ് പരിഹാരം എന്ന് മുറ വിളി കൂട്ടുന്ന മുർസിക്ക് അധികാരം ലഭിച്ചപ്പോൾ, മറ്റു ഇഖ്‌വാനികളേയും കേൾക്കാം, അവർ നടപ്പിലാക്കുക ജനാധിപത്യമാണ്. ഇസ്ലാമല്ല എന്ന് ഉറപ്പിച്ചു പറയുന്നു. ഇതൊരു നിഗമനമല്ല. യാഥാർത്ഥ്യമാണ്.
ഇവർ സത്യസന്ധരല്ല. അധികാരം കിട്ടാൻ കളവ് പറയുന്നവർ. മതത്തോട് വഞ്ചന ചെയ്യുന്നവർ.
അപ്പോൾ ഇവരെയും ഇവരെ അനുകൂലിക്കുന്നവരേയും എങ്ങനെ വിശ്വസിക്കും?
താഴെ ലിങ്കിൽ കേൾക്കാം
إن شاء الله
ജമാഅത്തെ ഇസ്ലാമിക്കാരൻ:
മുർസിയെ അട്ടിമറിച്ചു അഭിപ്രായസ്വതന്ത്രത്തെ തടയുന്ന എഗാതിപത്യ പട്ടാള വിപ്ലവം വന്നതിനെതിരെ ഈ പണ്ഡിതൻ മാർ സംസാരിക്കുന്നത് നിങ്ങൾ എവിടയെങ്കിലും കണ്ടിട്ടുണ്ടൊ. അറബി രാജ്യങ്ങൾ ഇസ്രായേലിനോട് കൂട്ട് കൂടുന്നതിനെതിരെ ഏതിർത്തു സംസാരിക്കുന്നത് എവിടെ യെങ്കിലും കണ്ടിട്ടുണ്ടൊ.
പിന്നെ മുർസി ജനാതിപത്യമാണ് കൊണ്ട് വരുന്നത് എന്ന ആക്ഷേപം ഉണ്ടല്ലോ. അതിനുള്ള മറുപടി ലോകം കൈസറും കിസറും, രാജാക്കന്മാർ ഭരിച്ച കാലഘട്ടത്തിൽ ആണ് ഇസ്ലാം കടന്നുവരുന്നത്. ഒന്നാം ഗലിഫ നെ തെരഞ്ഞെടുത്തത് ജനങളുടെ ബൈയത് (ഇന്നത്തെ വോട്ടിങ്ന് പകരം )അനുസരണ പ്രതിങ്ക്ഞവാങ്ങിയിട്ട് ആയിരുന്നു. രണ്ടാമത്തെ ഗലീഫ യെയും അങ്ങനെ തന്നെ അതിൽ തന്നെ അലി (റ ഹ )ബൈയത് ചെയ്തില്ല ആറു മാസം കഴിഞ്ഞുആണ് ബൈഅത്ത് ചെയ്തത്. വിട്ട് നിൽക്കാൻ അവകാശം ഉണ്ട് എന്ന് ഇതിലൂടെ തെളിഞ്ഞു. ഇസ്ലാമിൽ ജനാതിപത്യമുണ്ട്. പരമാധികാരം അല്ലഹു വിനു ആകുന്നു. അതായത് അല്ലാഹു വിലക്കിയത് ഭൂരിപക്ഷഅഭിപ്രായം അതിന് ഏതിരാണെങ്കിലും അത് പാസ്സാകില്ല ഉദാഹരണം ഉമർ (റ ഹ)സ്ത്രീ കളുടെ മഹർ പരിധി നിജപ്പെടുത്താൻ തുനീഞപ്പോൾ ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ഖുർആൻ ഉയർത്തി പിടിച്ചു ചോദ്യം ചെയ്തു അത് തിരുത്തിച്ചു.
എന്റെ മറുപടി:
മുർസിയെ സൗദി എതിർത്തത് ഇഖ്‌വാനിയായത് കൊണ്ടാണ്. അവരുടെ ലക്ഷ്യം മുസ്ലിം രാജ്യങ്ങളെ നശിപ്പിക്കലാണ്.
അത് കൊണ്ടാണല്ലൊ റാഫിദീ ശിയാക്കൾ , ലബനാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ, സയണിസ്റ്റുകൾ കൊന്നതിനേക്കാൾ എത്രയോ ഇരട്ടി മുസ്ലിംകളെ, ചിലടത്ത് ഫലസ്തീൻ അഭയാർത്ഥികളെ അടക്കം കൊന്നിട്ടും ഇഖ്‌വാനികൾ പൂർണമായും മൗനം പാലിച്ചത്.
ഫലസ്തീനിനെ കുറിച്ചും സയണിസ്റ്റുകളെ കുറിച്ചും തൗഹീദിന്റെ നാടായ സൗദി അറേബ്യയുടെ മുൻ കാലം മുതലേയുള്ള ധീരമായ സമാധാനപരമായ നിലപാട് താഴെ ലിങ്കിൽ കേൾക്കാം إن شاء الله.
1 മിനിറ്റ് 28 സെക്കൻഡ്.
https://youtube.com/shorts/SHx5LtIRIEk?feature=shared
ജനാധിപത്യത്തെ കുറിച്ച്
താഴെ ലിങ്കിൽ വായിക്കാം
إن شاء الله.
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?
https://www.salaf.in/2022/11/blog-post_49.html?m=1
ഉമർ رضي الله عنه വിന്റെ വിഷയം താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്
https://www.salaf.in/2022/11/blog-post.html?m=1
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ഫൈസൽ രാജാവിന്റെ ധീരമായ നടപടികൾ പൂർണമായി ശരിയായിരുന്നു. അദ്ദേഹത്തെ രാജകുടുബങ്ങാം തന്നെ വെടി വെച്ചു കൊല്ലുകയായിരുന്നു. അമേരിക്കൻ എണ്ണകമ്പനിയായ aramco നിർത്തൽ ചെയ്തു. ഫൈസൽ രാജാവ്.
അങ്ങനെയുള്ള സൗധിയാണോ ഇന്നുള്ളത്. അദ്ദേഹത്തിന്റെ മകൻ പറഞ്ഞു ഇസ്രായേൽ ആണ് ഭീകര രാജ്യം എന്ന് ഈ അടുത്ത് പറഞ്ഞു. ഞാൻ അമേരിക്കയിൽ പോകില്ല എന്ന് പറഞ്ഞു. ഈ അഭിപ്രായം ആണോ സൗദി ഭരണാധികാരികൾക്ക് ഉള്ളത്.
ഇസ്ലാമിസ്റ്റുകൾ ശരിയെ അനുകൂലിക്കുകയും തെറ്റിനെ ഏതിർ ക്കുകയും ചെയ്യും. കൊട്ടാര പണ്ഡിതന്മാരുടെ ഭരണകൂടം ചെയ്യുന്ന തെറ്റിനെ കണ്ടില്ലന്ന് നടിക്കുന്നു. ആക്രമിയായ രാജാവിന്റെ മുൻപിൽ സത്യം തുറന്നു പറയൽ ആണ് പണ്ഡിതന്മാരുടെ ജിഹാദ്. അങ്ങനെ മൗനം പാലിച്ചാൽ ആ സമൂഹം ജീരണകളിലൂടെ ജീവിക്കും.
ഇതിൽ ഉമർ (റ ഹ )ന്റെ വിഷയം അല്ല. ഇതിൽ ഉസ്മാൻ (റ ഹ ) ന് ശേഷം മുള്ള ജമാൽ യുദ്ധവും സഫീൻ യുദ്ധം വും ആണ് പരാമർശം. ഭരണാധികാരികൾക്ക് ഏതെരെ ആയിരുന്നില്ല എന്ന് സമർത്തിക്കാൻ നോക്കുക യാണ്.
എന്റെ മറുപടി:
ഫൈസൽ രാജാവിൻ്റെ സാഹചര്യമല്ല ഇപ്പോഴുള്ളത്.
നെതന്യാഹു, ട്രംപ് ന് അന്താരാഷ്ട്ര നിയമങ്ങൾ ബാധകമല്ല.
അത് കൊണ്ട് ഇന്ന് ഫൈസൽ രാജാവ് എടുത്ത പോലത്തെ തീരുമാനങ്ങൾ എടുത്താൽ, ഫലസ്തീനിൽ സംഭവിച്ചതിനേക്കാൾ ഒരിക്കലും ഊഹിക്കാൻ പോലും പറ്റാത്ത വൻ ദുരന്തമായിരിക്കും സംഭവിക്കുക. പ്രത്യേകിച്ച് മുസ്‌ലിംകളുടെ സുപ്രധാന ആരാധന കേന്ദ്രങ്ങളായ രണ്ട് ഹറമുകളും സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.
ആയുധങ്ങളേക്കാൾ പ്രഹര ശേഷിയുള്ള നയതന്ത്ര നേതാക്കൾ നമുക്കിന്നുണ്ട്.
ഫിലസ്തീൻ രാഷ്ട്രം, ഈ നിലയിലേക്ക് ലോകത്തെ കൊണ്ട് വരാൻ സാധിച്ചെങ്കിൽ അത് നേടിയെടുക്കാനും, പൂർത്തിയാക്കാനും
അവർക്കറിയാം ഇൻ ഷാ അല്ലാഹ്.
റബ്ബ് സഹായിക്കട്ടെ.
ഫിലസ്തീന് വേണ്ടി സൗദി അറേബ്യ ചെയ്‌ത സഹായങ്ങളുടെ ഏടുകളിൽ ചേർത്ത് വെക്കാനുള്ള പേരുകളാണ് 'അമീർ മുഹമ്മദ് ബിൻ സൽമാൻ & അമീർ ഫർഹാൻ'.
حفظهم الله وسدد خطاهم
നിങ്ങൾ പറഞ്ഞു:
" കൊട്ടാര പണ്ഡിതന്മാരുടെ തെറ്റിനെ കണ്ടില്ലെന്നു നടിക്കുന്നു "
അതിന് തെളിവ് ഹാജരാക്കുക.
നിങ്ങൾ പറഞ്ഞു:
" ആക്രമിയായ രാജാവിന്റെ മുൻപിൽ സത്യം തുറന്നു പറയൽ ആണ് പണ്ഡിതന്മാരുടെ ജിഹാദ് ".
അതൊരു ഹദീസിൻ്റെ ആശയമാണ്. നിങ്ങൾ ആ ഹദീസിനെ തെറ്റായി മനസ്സിലാക്കി .
അതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം إن شاء الله
https://www.salaf.in/2024/04/blog-post_23.html?m=1
ശേഷം നിങ്ങൾ പറഞ്ഞു:
" അങ്ങനെ മൗനം പാലിച്ചാൽ ആ സമൂഹം ജീരണകളിലൂടെ ജീവിക്കും ".
ഇതിനും തെളിവ് ഹാജരാക്കുക.
എവിടെ ജീർണത?
തൗഹീദിൻ്റെ നാടാണ് സൗദി. അവിടെ ബിദ്അത്തുകളില്ല. അൽ ഹംദുലില്ലാഹ്. ഇതല്ലെ പ്രധാനം. ഹജ്ജിനും, ഉംറക്കുമെല്ലാം അവർ ഏർപ്പെടുത്തുന്ന സുരക്ഷയും സൗകര്യവും വിവരണാതീതമാണ്.
ഇനി ആർക്കും പൂർണത അവകാശപ്പെടാൻ സാധ്യമല്ല. ന്യൂനതകളുണ്ട്. എന്നാൽ അവർ ചെയ്യുന്ന നന്മകൾ വളരെ വലുതാണ്. അത് കൊണ്ട് തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ സത്യസന്ധമായി ചൂണ്ടിക്കാട്ടണം إن شاء الله .
ഉമർ رضي الله عنه വിന്റേത് വിഷയം തന്നെ. കാരണം നിങ്ങളെ പോലെയുള്ളവർ ആ ദുർബലമായ റിപ്പോർട്ടിനെ ശരിക്കും പഠിക്കാതെ സമൂഹത്തിലേക്ക് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത് ഗുരുതരമായ തെറ്റാണ്. തൗബ ചെയ്തില്ലെങ്കിൽ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.
ജമൽ , സിഫ്ഫീൻ യുദ്ധങ്ങൾ സമർത്തിക്കാൻ ശ്രമിച്ചിട്ടില്ല. വ്യക്തമായ തെളിവുകൾ നൽകിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ഇവർ എന്താണ് ഉദ്ദേശിക്കുന്നത്. ഇന്ന് നിലവിൽ ഒരു പ്രദേശത്തു ഒരു ഭരണം സ്വഭാവികമായി ഏങ്ങനെ യുണ്ടാകും. സലഫികൾ പിന്തുണക്കുന്ന സൗദി ഭരണം ഏങ്ങനെ യുണ്ടായി. മറ്റൊരു ഭരണാധികാരിയെ കീയുപെടുത്തി ഉണ്ടായതാണ്. 1565 ൽ അറബിയ ഒന്നായി തുർക്കി സുൽത്താനെറ്റിന്റെ കീഴിൽ വരികയും സുലൈമാൻ രണ്ടാമൻ രണ്ടു ഹാരമുകളുടെയും കസ്റ്റഡിയ നാകുകയും ചെയ്തു.
എന്നാൽ 1734 ൽ നജദ് ഭരണാധികാരികൾ ഖലീഫയേ തള്ളിപ്പറഞഉ സ്വയം നാട്ടു രാജ്യം ആയി. പിന്നീട് 19നൂറ്റാണ്ടിന്റെ ആദ്യത്തിൽ തുർക്കി സുൽത്താൻ സുലൈമാൻ രണ്ടാമന്റെ കാലത്തു റഷ്യ യുമായുള്ള യുദ്ധത്തിൽ പരാജയ പെട്ടപ്പോൾ. യൂറോപ്പിലെ ഹങ്കറി, റുമെനിയ, പോളണ്ട്, ബോസ്നിയ, ആർമിനിയ, തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്ര്യ മായി.
ആ സമയത്ത് നജ്ദ് (ഇന്നത്തെ റിയാദ് ) വീണ്ടും സ്വാതന്ത്ര്യം നേടി. അപ്പോൾ അവിടെ യുള്ള രാജാവിനെ പുറത്താക്കി അബ്‌ദുൾ അസീസ് ഇന്നത്ത സൗദി രാജ്യത്തിനു അടിത്തറ യുട്ട്. അത് ഹിജാസും യമണിന്റെ കുറച്ചു ഭാഗങ്ങളും കൂടിച്ചേർന്നു സൗദി ഭരണം നിലവിൽ വരുന്നത്.
നിലവിൽ മുസ്ലിംങൾ ഇന്നത്തെ ഒരു ഭരണവും നിലവിൽ വരാനുള്ള അർഹത യില്ലേ. പ്രവാചകനെ ഭരണം ഏറ്റെടുത്തതും വഹ് യ് വരുന്ന കാലഘട്ടത്തിൽ ആണ്. അതിനു ശേഷം വഹ് യ് നിലച്ച സമയത്താണ് ഭരണാധികാരി ആയതും അതിന് ശേഷം അഭിപ്രായം വിത്യാസം ഉണ്ടാകുക യും പിന്നീട് പിന്തുടർച്ചയിലൂടെ രാജ ഭരണത്തിൽ എത്തുകയും ചെയ്തു.
ഈ രാജ ഭരണം അവസാനിപ്പിച്ചു ഖുലഫാഹ് റാഷിദങ്ങളുടെ മാതൃ കായിലേക്ക് തിരിച്ചു കൊണ്ട് പോകാൻ എന്ത് ചെയ്യണം. അത് തെറ്റ് ഇതു തെറ്റ് എന്ന് പറയുകയും കൈസർ, കിസർ മാതിരിയുള്ള കൊട്ടാരങ്ങൾ ഉണ്ടാക്കി രാജഭരണ ത്തെ പിന്തങ്ങി ഇസ്ലാമിക ഭരണത്തെ പ്രബോധനം ചെയ്യുന്നവരെ തീവ്രവാദികൾ ആക്കി സമൂഹത്തെ ഭയപ്പെടുത്തി ഇസ്ലാമിൽ ഭരണം ഇല്ല എന്ന് സ്ഥാപിക്കുന്നത്. നിലവിലുള്ള രാജഭരണ ത്തിന്റെ ഓഹരി പറ്റാനുള്ള ഒരടവ് മാത്രം ആണ്.
എന്റെ മറുപടി:
നിങ്ങൾ എഴുതിയതെല്ലാം ശരിയല്ല. ആധികാരിക തെളിവുകൾ ഹാജരാക്കുക.
അക്ഷര തെറ്റുകളുള്ളത് കൊണ്ട് മുഴുവൻ മനസ്സിലായില്ല.
ഇസ്ലാമിൽ ഭരണമില്ല എന്ന് സലഫികൾ പറഞ്ഞിട്ടില്ല.
താഴെ ലിങ്ക് വായിക്കുക إن شاء الله.
https://www.salaf.in/2022/10/blog-post_1.html?m=1
ജമാഅത്തെ ഇസ്ലാമിക്കാരൻ:
മുസ്ലിം രാജ്യങ്ങൾ ഒറ്റ കെട്ടായി തിരിച്ചു അടിച്ചുകൂടെ എന്ന് ആരും പറഞ്ഞുട്ടില്ല. മുസ്ലിം രാജ്യങ്ങൾ ഇസ്രായേലുമായിഉള്ള സഹകരണം അവസാനിപ്പിക്കണം. നിസ്സഹകരണം നടപ്പിലാക്കുക.
ഇതു എന്തുകൊണ്ട് സാധ്യമാകുന്നില്ല. ഇതു ഇപ്പോൾ ചെയ്യുന്നത് പലസ്തീന് വേണ്ടി അമുസ്ലിം രാഷ്ട്രങ്ങൾ ആണ്. ലോകവും മുസ്ലിം രാഷ്ടങ്ങളും പലസ്തീനെ ഇസ്രായേലിന് വിട്ട് കൊടുത്തു നിൽക്കുമ്പോൾ ആണ് ഒക്ടോബർ 7 ന് ഹമാസ് തുടക്കം മിട്ടത്. അതിന്റെ വിജയം ആണ് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും പലസ്‌തീൻ രാഷ്ട്രം നിലവിൽ വരണം എന്ന് പറയുകയും അതിനു അനുകൂലമായി UN പൊതുസഭയിൽ വോട്ട് ചെയ്യുകയും ചെയ്തു.
ഗസ്സയിൽ വംശഹീതയാണ് ചെയ്യുന്നത് UN സമ്മതിക്കുകയും ചൈതു. എന്നാൽ അതിന് എതിരെ വീറ്റോ ചെയ്യുന്ന അമേരിക്കയുടെ പിന്നിൽ മുസ്ലിം രാഷ്ടങ്ങൾ നിൽക്കുന്നു. എന്നാൽ ഇന്നലെ ചൈന പറഞ്ഞു ട്രമ്പിനെ കാണാൻ താൽപ്പര്യം ഇല്ല അതുകൊണ്ട് ഞാൻ ന്യൂയോർക്കിലേക്ക് ഇല്ല എന്ന് ജീപ്പിങ്.
എനാൽ ട്രെമ്പ് ആറിബി രാജാക്കന്മാരെ വിളിച്ചു സംഭാഷണം നടത്തുകയും ഇസ്രായേൽ സൈന്യത്തെ പിന്മാറ്റി ഹമ്സിനെ നേരിടാൻ അറബ് സൈന്യത്തെ വെക്കാം എന്ന നിർദ്ദേശം വെച്ചു. നമ്മൾ നോക്കേണ്ടത് ട്രമ്പ് പറഞ്ഞുട്ടുണ്ട് പലസ്‌തീൻ രാഷ്ട്രം അനുവദിക്കില്ല എന്ന്.
അത് പോരാതെ എന്റെ പിന്തുണ ഇല്ലെങ്കിൽ രാജഭരണം ഒരാഴ്ച കൊണ്ട് അവസാനിപ്പിക്കും എന്ന് ഇതു കെട്ട് പഞ്ച പുച്ഛം അടക്കി നിൽക്കുന്ന ഈ ഭരണാധികാരികളുടെ നയതന്ത്ര ബന്ധം കൊണ്ടാണ് ഇങ്ങനെ എല്ലാം ആയത് എന്ന് ഒരു ഉളുപ്പും ഇല്ലാതെ ഏങ്ങനെ പറയാൻ കഴിയും.
ഈ നയതന്ത്ര ബന്ധത്തിന് ഒക്ടോബർ 7ത് വരെയും നടക്കാത്തത് എന്ത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഹമസിനുള്ളതാണ്. ഇവിടെത്തെ ചുയലി അബദ്ല്ല മോ ലവിയും, മജീദ് സലാഹിയും. ഹമാസിന് എതിരെ ഇസ്രായേലിന് സപ്പോർട് ചെയ്തു. പ്രസംഗങ്ങൾ നടത്തി മുസ്ലിം മനസ്സ് കളുടെ വേദനയിൽ ഏരിവ് കൂട്ടി.
ഇപ്പോൾ നിവർത്തി യില്ലാതെ ഗസ്സയുടെ കൂടെ നിന്ന് ട്ടില്ലെങ്കിൽ ഭരണകൂടങ്ങൾക്ക് നിലനിൽക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചു യൂറോപ്പ്. അവർ ഗസാക്ക് വേണ്ടി ശബ്ദം ഉയർത്തി.
UN ഇൽ ഒരു പ്രസംഗം വിറ്റോ ചെയ്യുന്ന അമേരിക്കക്ക് എതിരെ പറഞ്ഞത് ഒന്ന് കാണിച്ചു തരാൻ പറ്റുമോ.
അറബ് രാഷ്ട്രങ്ങൾ അമേരിക്കക്ക് എതിരെ പ്രശഗിച്ചുട്ടുണ്ടോ. എന്നാണ് ചോദിച്ചത്.
എന്റെ മറുപടി:
ഈ വീഡിയോയിൽ (താഴെ ലിങ്കിൽ) സൗദിയുടെ പണ്ട് മുതലേയുള്ള ഉറച്ച നിലപാട് വ്യക്തമാക്കുകയാണ്.
സൗദിയുടെ തീരുമാനങ്ങൾക്കെതിരാണ് അമേരിക്കയുടെയും സയണിസ്റ്റുകളുടെതുമെങ്കിൽ , സൗദി അതൊരിക്കലും അതംഗീകരിക്കില്ല എന്നത് അവർ രണ്ടുപേർക്കുമെതിരെയുള്ള ശക്തമായ പ്രസംഗങ്ങളാണ്.
നിരന്തരമുള്ള വർഷങ്ങളായി തുടരുന്ന ശക്തമായ നയതന്ത്രമാണ് ലോകത്തെ മാറ്റി ചിന്തിപ്പിക്കുന്നത്. അല്ലാതെ ഹമാസല്ല.
യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളിലധികവും ലംഘിച്ചത് കൊണ്ട്, ക്രൂരതയാണ് അവരുടെ പ്രവർത്തനങ്ങൾ കാരണം സംഭവിച്ചത്. വൻ ദുരന്തങ്ങൾ.
അത് കൊണ്ട് ഒരിക്കലും ഹമാസിനെ മനുഷ്യത്വമുള്ളവർ അനുകൂലിക്കുകയില്ല, അംഗീകരിക്കില്ല.
ഫലസ്തീനിനെ കുറിച്ചും സയണിസ്റ്റുകളെ കുറിച്ചും തൗഹീദിന്റെ നാടായ സൗദി അറേബ്യയുടെ മുൻ കാലം മുതലേയുള്ള ധീരമായ സമാധാനപരമായ നിലപാട് താഴെ ലിങ്കിൽ കേൾക്കാം إن شاء الله.
1 മിനിറ്റ് 28 സെക്കൻഡ്.
https://youtube.com/shorts/SHx5LtIRIEk?feature=shared
ജമാഅത്തെ ഇസ്ലാമിക്കാരൻ:
അറബ് രാഷ്ട്രങ്ങളിൽ മദ്യപാനം, വ്യഭിചാരം, മയക്കുമരുന്ന്, എന്നിവയുടെ സാന്നിധ്യം വർധിച്ചുവരുന്നുണ്ട്.
അതുപോലെ പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മമില്ലാതെ ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവകാശം നിയമമാക്കി, ഈ അവകാശം ഉപയോഗപ്പെടുത്തിയാണ് ഒരു നാലു വർഷം മുൻപ് കാസർഗോഡ് വന്നു istrigamile പയ്യനെ കല്യാണം കഴിച്ചത്.
അതുപോലെ ഡിഷ് ആന്റിനയിൽ സെക്സ് സുലഭമായി കാണാം. ഇന്ത്യയിൽ പോലും വീടുകളിൽ വെക്കുന്ന ആന്റിനയിൽ വിലക്കാണ്. അതുപോലെ ജനിക്കുന്ന കുട്ടികളിൽ അമീർ മാർക്ക് ജനിച്ച കുട്ടികളിൽ 10,000 റിയാലും സാധപൗരൻ മാർക്ക് സാമൂഹ്യ ഷേമ വകുപ്പിൽ നിന്ന് 500റിയാലിന് തായേ യുള്ള വരുമാനം ഇതു 2010ലേ കണക്ക് ആണ്.
ശരിഅത്തിൽ നാലു ഭാര്യമാർ വരെ കേട്ടാം എന്നതിനെ ഇഷ്ടം പോലെ കെട്ടാം എന്നാക്കി നാലാകുന്പോൾ ആദ്യത്തേതിനെ മൊഴിചൊല്ലും വീണ്ടും കെട്ടും കിങ് അബ്ദുൽ അസീസ് മരിക്കുമ്പോൾ മൊയിച്ചെല്ലിയ നാലു ഭാര്യമാർക്ക് ഗർഭം ഉണ്ടായിരുന്നു മരിക്കുമ്പോൾ 7ഭാര്യമാർക്ക് ഗർഭം ഉണ്ടായിരുന്നു എന്നാണ് കണക്ക്.
64 (48)ഓ ആൺ കുട്ടികളും 19പെൺ മക്കളും ഉണ്ടായിരുന്നു. ഇതൊന്നും ഭിത് അത്ത് എല്ലേ. സൗദിയിലെ 48പ്രവഷ്യാ ഗവർണർ മാരും kig അബ്ദുൽ അസിസിന്റെ മക്കൾ ആയിരുന്നു.2005വരെ.
ഇതൊന്നും ഭിത് അത്ത് എല്ലേ. ഒരു കാരണവും ഇല്ലാതെ വേറെ കെട്ടാൻ വേണ്ടി മൊഴിചെല്ലാൻ പാടുണ്ടോ. അങ്ങനെ ഇപ്പോഴും ഭരണവർഗ്ഗത്തിൽ നടക്കുന്നു. ഇതു പാടില്ല എന്ന് ഏതെങ്കിലും കൊട്ടാരപണ്ഡിതൻ മാർ ഫാത്തുവാ ഇറക്കിയിട്ടുണ്ടോ. ഇതൊന്നും ഭിത് അത്ത് അല്ലെ.
അതക്കെ പോകട്ടെ സലഫികൾ എന്തിനാണ് രാജഭരണ ത്തിനെ ഇത്ര യധികം സപ്പോർട് ചെയ്യുന്നത്. എന്നിട്ട് ഇസ്ലാമിൽ ഭരണഇല്ല എന്ന് പറയുകയും അകൊള ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനത്തെ ഏതിർക്കുകയും ചെയ്യും. ഭൂരിപക്ഷജനങൾടെ വോട്ടിംഗ് ലൂടെ അധികാരത്തിൽ വന്ന ഇസ്ലാമിക കായ്ച്ച പാടുള്ള ഭരണാധികാരികളെ ആട്ടിമറിച്ചു വരുന്ന ഏകതിപാതികളെ മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുകയും ചെയ്യുക ഉദാഹരണം ഈജിപ്തു, മേറോക്കോ.
എന്റെ മറുപടി:
നിങ്ങൾക്ക് ബിദ്അത്തും, ഹറാമും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് അറിയില്ല.
ഒന്നാമതായി നിങ്ങളുടെ മെസേജിൽ പറഞ്ഞതൊക്കെ ഹറാമുകളാണ്.
രണ്ടാമതായി തെളിവുകൾ ഹാജരാക്കുക. കേട്ടതൊക്കെ പ്രചരിപ്പിക്കുന്നത് പരലോകത്ത് വൻ നഷ്ടമായിരിക്കാം. സൂക്ഷിക്കുക.
മൂന്നാമതായി, പ്രവാചകൻ صلى الله عليه وسلم യുടെയും, സഹാബികൾ رضي الله عنهم യുടെയും കാലത്തും, മദ്യപാനം, വ്യഭിചാരം അടക്കം തിന്മകൾ ഉണ്ടായിരുന്നു. ആർക്കും പൂർണത അവകാശപ്പെടാൻ കഴിയില്ല.
അവസാനമായി, ഭരണാധികാരികളെ എങ്ങനെ ഉപദേശിക്കണം, ജനാധിപത്യം, വോട്ട്, ഇഖ്‌വാനികളെ എന്ത് കൊണ്ട് വിമർശിക്കുന്നു, എന്നതിനെ കുറിച്ചെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു. അത് കൊണ്ട് ആവർത്തിക്കില്ല. സമയം വിലപ്പെട്ടതാണ്, അല്ലാഹു ചോദ്യം ചെയ്യും. സൂക്ഷിക്കുക.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ഈ വിഷയം കൂടുതൽ അറിയാൻ മൗദൂദിയുടെ. ഇസ്ലാമും രാജാവാഴ്ചയും എന്ന പുസ്തകം വായിച്ചാൽ സഹാബാക്കളുടെ കാലത്തു പരസ്പരം നടന്ന യുദ്ധം എന്തിന് വേണ്ടി യാണ് എന്ന് വ്യക്തമാകും.
വിവാഹം മോചനം വളരെ ലാകാവത്തോടെ ഒരു കാരണവും മില്ലാതെ ഭരണാധികാരികൾ വിവാഹം മോചനം നടത്തുക.
10,15,ഉം വിവാഹങ്ങൾ കഴിക്കുക. ഇതിന്റെ ദീനിന്റെ വശം വിവരിച്ചില്ല. ഇങ്ങനെ വിവാഹം കഴിക്കുന്നത് തെറ്റോ ശരിയോ.
എന്റെ മറുപടി:
ജമലും, സിഫ്ഫീനെയും കുറിച്ചുള്ള മൗദൂദിയുടെ അവതരണം ഷിയാ, ഖവാരിജ് വിവരണങ്ങളിൽ നിന്ന് എടുത്തതാണ്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൽ നിന്നല്ല. ഇവിടെയാണ് ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ വിഷയത്തിൽ ഗുരുതരമായ തെറ്റു പറ്റിയത്.
സഹാബികളെ رضي الله عنهم വിമർശിക്കുന്നതിൽ മൗദൂദി അതിര് കവിഞ്ഞു. അത് കാരണം വെള്ളിയാഴ്ച മിമ്പറിൽ മുആവിയ رضي الله عنه വിനെ കാഫിർ എന്ന് വിളിക്കുന്നു.
അല്ലാഹുവിൽ അഭയം തേടുന്നു.
എന്തിന്, മൗദൂദി, പ്രവാചകൻ യൂസുഫ് നബി عليه السلام നെ പോലും വെറുതെ വിട്ടിട്ടില്ല.
"എന്നെ ഈ രാജ്യത്തിന്റെ ട്രഷററായി നിയമിക്കൂ", 12:55 ന്റെ വിശദീകരണത്തിൽ , മൗദൂദി പറയുന്നു:
"ചിലർ കരുതുന്നത് പോലെ ട്രഷറി സ്ഥാനത്തേക്കുള്ള അപേക്ഷ മാത്രമായിരുന്നില്ല ഇത്, വാസ്തവത്തിൽ, അത് സ്വേച്ഛാധിപത്യത്തിനായുള്ള ആഗ്രഹമായിരുന്നു. ഇതിന്റെ ഫലമായി, യൂസുഫ് (അലൈഹിസ് സലാം) നേടിയ നിലപാട് ഇറ്റലിയിൽ മുസ്സോളിനി വഹിച്ച സ്ഥാനത്തിന് സമാനമായിരുന്നു."
സ്ത്രോതസ്:
തഫ്ഹീമാത്ത്, വാല്യം 2, പേജ് 115.
താഴെ ലിങ്കിൽ വായിക്കാം إن شاء الله
https://pdf9.com/pdf-tafheemat-2-id-172225.html
അല്ലാഹുവിൽ അഭയം തേടുന്നു.
യൂസുഫ് നബി عليه السلام നെ കാഫിർ ഫാസിസ്റ്റുമായി താരതമ്യം ചെയ്യുന്നു.
അത് കൊണ്ട് ജമാഅത്തെ ഇസ്ലാമി പിഴച്ച കക്ഷിയാണ്.
ഏത് ഭരണാധികാരികളെ കുറിച്ചാണ് പറയുന്നത്?
പേരുകൾ പറയുക.
വ്യക്തമായ ആധികാരിക തെളിവുകൾ ഹാജരാക്കുക
إن شاء الله.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
പിഴച്ച മൗദൂദിയെ റാബിതതുൽ ആലമീൻ നിലകൊള്ളുന്ന സൗദിയിൽ ലോക ഇസ്ലാമിക സേവനത്തിനുള്ള പ്രഥമ king ഫൈസൽ അവാർഡിന് തിരിഞ്ഞെടുത്തത് സലഫി മലയാള പണ്ഡിതൻമാർ ആ കമ്മറ്റിയിൽ ഇല്ലാത്തത് കൊണ്ടായിരിക്കും.
ഹറമിൽ ആദ്യമായി മറഞ്ഞ മയ്യത്ത് നിസ്കാരം നിർവഹിച്ചത് മൗലാന മൗദൂതിയുടെതായത് ലോക പണ്ഡിതൻമാർക്ക് മൗദൂദിയുടെ കിതാബുകൾ അറിയാത്തത് കൊണ്ടായിരിക്കും.
ഇതൊന്നും അറിയാത്ത സാധാരണക്കാരെ പറ്റിക്കുന്ന പരിപാടി നിർത്താൻ സമയമായില്ലെ?
എന്റെ മറുപടി:
മൗദൂദിയുടെ വിഷയം പണ്ഡിതന്മാർ ആഴത്തിൽ പഠിച്ചത് 1989 - 90 , ആദ്യത്തെ ഗൾഫ് യുദ്ധത്തിന് ശേഷമാണ്.
അതിന് മുമ്പ് പണ്ഡിതന്മാർ അവരിൽ പ്രത്യക്ഷത്തിൽ നന്മകൾ കണ്ടു. ആഴത്തിൽ പഠിച്ചിട്ടില്ല.
സയ്യിദ് ഖുതുബിനെ 1966 ൽ ഈജിപ്തിൽ തൂക്കിലേറ്റി.
സയ്യിദ് ഖുതുബിന്റെ ഇളയ സഹോദരൻ , മുഹമ്മദ് ഖുതുബ് അടക്കം ഇഖ്‌വാനികൾ ഈജിപ്തിൽ പീഡനങ്ങൾ കാരണം, സൗദിയിൽ അഭയം ലഭിച്ചു.
പക്ഷേ സൗദിയിൽ അവർ പല മേഖലകളിലും ജോലി ചെയ്യുന്ന സമയത്ത്, അവർ മൗദൂദിയുടെയും ഖുതുബിന്റെയും ആശയം ചെറുപ്പക്കാർക്ക് പഠിപ്പിക്കുകയായിരുന്നു. ചിലർ പ്രബോധകരും, അദ്ധ്യാപകരുമായിരുന്നു.
ഗൾഫ് യുദ്ധ സമയത്ത്, സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങൾക്കെതിരെ ഇവർ പരസ്യമായി നിലപാടെടുക്കാൻ തുടങ്ങിയപ്പോഴാണ് പണ്ഡിതന്മാർക്ക് സംശയം വരാൻ തുടങ്ങിയത്. ഇവർ പണ്ഡിതന്മാർക്കെതിരേയും സംസാരിക്കാൻ തുടങ്ങി.
അപ്പോഴൊണ് പണ്ഡിതന്മാർ ആഴത്തിൽ സൂക്ഷ്മമായ പുസ്തക / തഫ്‌സീർ പരിശോധന ആരംഭിച്ചത്. കാരണം എന്ത് കൊണ്ട് സൗദിയിലെ ചില മത വിദ്യാർത്ഥികൾ ഈ രീതിയിൽ സംസാരിക്കാൻ തുടങ്ങി?
ഷെയ്ഖ് റബീഅ്, ബിൻ ബാസ്, അമാൻ അൽ ജാമി, മുഖ്ബിൽ, അൽ അൽബാനി رحمهم الله, ഫൗസാൻ حفظه الله പോലത്തെ നിരവധി പണ്ഡിതന്മാർ, മൗദൂദി , ഖുതുബിനെ കുറിച്ച് ആദ്യം നല്ലത് പറഞ്ഞത്, 90 കളിൽ, ഇവരുടെ പുസ്തകങ്ങൾ / തഫ്‌സീറുകൾ ആഴത്തിൽ സൂക്ഷ്മമായി പഠിച്ചശേഷം, നിലപാട് മാറ്റുകയും ചെയ്തു.
അങ്ങനെയാണ് പണ്ഡിതന്മാർക്ക് മൗദൂദിയുടെയും, സയ്യിദ് ഖുതുബിന്റെയും, മുഹമ്മദ് ഖുതുബിന്റെയും, പുസ്തകങ്ങൾ പഠിച്ചത് കാരണമാണ് , സൗദിയിലെ ചില മത വിദ്യാർത്ഥികൾക്ക് ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ വരാൻ കാരണം എന്ന് ബോധ്യപ്പെട്ടത്.
അങ്ങനെ , അതിന് ശേഷമാണ് പണ്ഡിതന്മാർ ഇഖ്‌വാനികളെ കുറിച്ചും മൗദൂദികളെ കുറിച്ചും അവർ പിഴച്ച കക്ഷികളാണെന്ന് ഫത്‌വകൾ ഇറക്കാൻ തുടങ്ങിയത്.
അത് കൊണ്ട് ഗൾഫ് യുദ്ധത്തിന് മുമ്പ് ഇവരെ കുറിച്ച് പണ്ഡിതന്മാർ നല്ലത് പറഞ്ഞ ഫത്‌വകൾ കാണാം. അത് കൊണ്ട് മൗദൂദിക്കും, സയ്യിദ് ഖുതുബിനും സ്വീകാര്യത ലഭിച്ചു.
എന്നാൽ 90 കൾക്ക് ശേഷം ഇതേ പണ്ഡിതന്മാർ ഇവരുടെ സംഘടനകളെ ബിദ്ഈ സംഘടനകൾ എന്ന് ഫത്‌വകൾ നൽകുകയും ചെയ്തു.
ഇതാണ് വസ്തുത.
അല്ലാതെ സാധാരണക്കാരെ പറ്റിക്കുന്ന പരിപാടി നമുക്കില്ല.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ഒരാളുടെ പാണ്ഡിത്യം തീരുമാനിക്കുന്നത് അവരുടെ മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം അവരുടെ അനുയായികൾ യുദ്ധത്തിൽ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മലയാളകരയിലെ അല്ലെങ്കിൽ കൊട്ടാരപണ്ഡിതൻ മാർ ഭരണകൂടത്തിന് വേണ്ടി വക്കാലത് എടുക്കുന്നത് ലോകത്തിലെ ഏതെങ്കിലും ജനത വിശ്വസിക്കുമോ.
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ എന്റെ ഓർമ്മ ശരിയാണെങ്കിൽ 1906ൽ തുർക്കി ഗലീഫ യുടെ കീഴിൽ നാട്ടു രാജ്യങ്ങൾ ആയ നജത് (ഇന്നത്തെ റിയാദ് ) ഭരണാധി കാരിയായ അബ്‌ദുൾ അസീസ് ന്റെ കീഴിൽ ഉള്ള വഹാബി പണ്ഡിതൻമാർ ഒരു ഫാത്തുവാ ഇറക്കിയിരുന്നു. ഗലീഫ ആയ അബ്‌ദുൾ ഹമീദ് രണ്ടാമൻ ഗലീഫ യായി രിക്കാൻ യോഗ്യനല്ല എന്ന്. മുസ്തഫ കമൽ പാഷ യുടെ നേതൃത്വത്തിൽ അവിടെ ഗലീഫക്ക് എതിരെ ഉപജാപം നടക്കുന്ന സമയത്തു ആയിരുന്നു.
ഇപ്പോൾ തുർക്കി ഗിലഫാതും വഹാബികളും ഒന്ന് പഠനം നടത്തി 18ആം നൂറ്റാണ്ടിൽ മരിച്ചു പോയ അബ്ദുൽ വഹാബ് പിഴച്ചതാണ് എന്ന് പറഞ്ഞുആൽ ഏങ്ങനെ ഉണ്ടാകും. ഉസ്മാനിയ ഗിലാഫത് എന്ന പുസ്തകം വായിച്ചാൽ മനസ്സിലാകും.
എന്റെ മറുപടി:
പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം, ഏതൊരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളവും, മറ്റൊരു മുസ്ലിമിനെ കുറിച്ച് നല്ലത് ചിന്തിക്കുക എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇതിന് ഹുസ്നു ള്ളന്ന് എന്ന് പറയും. പക്ഷേ പീന്നീട് ആ വ്യക്തിയെ കുറിച്ച് നല്ലതെല്ലാത്തതുണ്ടെന്ന് അറിയുമ്പോൾ മാത്രമേ നിലപാട് മാറ്റുകള്ളു. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കുക.
മൗദൂദിയുടെയും, സയ്യിദ് ഖുതുബിന്റെയും ആളുകളിൽ അത് കൊണ്ട് തന്നെ പ്രത്യക്ഷമായ നന്മകൾ കണ്ടു. അത് കൊണ്ട് നല്ലത് പറഞ്ഞു.
എന്നാൽ പിന്നീട് ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സൗദി തന്നെ അഭയം നൽകി സഹായിച്ച മുഹമ്മദ് ഖുതുബിന്റെയും, ഇഖ്‌വാനികളുടെയും, ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങൾക്കെതിരായ രീതിയിലുള്ള രചനകൾ കണ്ടപ്പോഴാണ് സ്വഭാവികമായും ഈ ആശയങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിനെ കുറിച്ച് പണ്ഡിതന്മാർ ആഴത്തിൽ സൂക്ഷ്മമായ പുസ്തക/ തഫ്‌സീർ പരിശോധന ആരംഭിച്ചത്. കാരണം യുദ്ധത്തിന് മുമ്പ് സൗദി മത വിദ്യാർത്ഥികൾ സൗദിയിൽ ഇസ്ലാമിക വിരുദ്ധ രചനകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നില്ല.
സൗദി പണ്ഡിതന്മാരുടെ ജോലി മൗദൂദിയുടെയും ഖുതുബിന്റെയും പുസ്തകങ്ങൾ വായിക്കലല്ല. അവർക്ക് അതിൻ്റെ ആവശ്യവുമില്ല. അവർക്ക് പൂർവികരായ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ തഫ്‌സീറുകളും, ഗ്രന്ഥങ്ങളും മാത്രം മതി. അൽ ഹംദുലില്ലാഹ്.
അവർ അവരുടെ സമയം മുഴുവൻ ഈ ഗ്രന്ഥങ്ങൾ ലോകം മുഴുവൻ പ്രബോധനം ചെയ്യാനാണ് ശ്രമിക്കുന്നത്. അത് തന്നെയാണ് മുസ്ലിംകളുടെ പ്രഥമമായ ദൗത്യവും.
എന്നാൽ പ്രശ്നങ്ങൾ വരുമ്പോൾ അവർ പ്രശ്നത്തിന്റെ കാരണം പഠിക്കും, പരിഹാരം പറഞ്ഞു തരും.
അത് കൊണ്ട് തന്നെ, പ്രശ്നം വന്നപ്പോൾ അവർ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഗ്രന്ഥങ്ങൾ പരിശോധിച്ചു. അൽ ഹംദുലില്ലാഹ് പ്രശ്നത്തിന്റെ ഉറവിടം കണ്ടു പിടിച്ചു.
അത് കൊണ്ട് തന്നെയാണ് ആദ്യം നല്ലത് പറഞ്ഞവരെ കുറിച്ച് തന്നെ പിന്നീട് നിലപാട് മാറ്റിയത്.
പറഞ്ഞല്ലോ, മൗദൂദി രാഷ്ട്രീയം, ഷിയാ, ഖവാരിജ് വിവരണങ്ങളിൽ നിന്ന് എടുത്തതാണ്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൽ നിന്നല്ല. ഇത് ആർക്കും പരിശോധന നടത്തിയാൽ മനസ്സിലാക്കാൻ സാധിക്കും.
വീണ്ടും ആവർത്തിക്കുന്നു, അത് കൊണ്ട് തന്നെ സഹാബികളെ رضي الله عنهم വിമർശിക്കുന്നതിൽ മൗദൂദി അതിര് കവിഞ്ഞു. അത് കാരണം വെള്ളിയാഴ്ച മിമ്പറിൽ മുആവിയ رضي الله عنه വിനെ കാഫിർ എന്ന് വിളിക്കുന്നു.
അല്ലാഹുവിൽ അഭയം തേടുന്നു.
എന്തിന്, മൗദൂദി, പ്രവാചകൻ യൂസുഫ് നബി عليه السلام നെ പോലും വെറുതെ വിട്ടിട്ടില്ല.
"എന്നെ ഈ രാജ്യത്തിന്റെ ട്രഷററായി നിയമിക്കൂ", 12:55 ന്റെ വിശദീകരണത്തിൽ , മൗദൂദി പറയുന്നു:
"ചിലർ കരുതുന്നത് പോലെ ട്രഷറി സ്ഥാനത്തേക്കുള്ള അപേക്ഷ മാത്രമായിരുന്നില്ല ഇത്, വാസ്തവത്തിൽ, അത് സ്വേച്ഛാധിപത്യത്തിനായുള്ള ആഗ്രഹമായിരുന്നു. ഇതിന്റെ ഫലമായി, യൂസുഫ് (അലൈഹിസ് സലാം) നേടിയ നിലപാട് ഇറ്റലിയിൽ മുസ്സോളിനി വഹിച്ച സ്ഥാനത്തിന് സമാനമായിരുന്നു."
സ്ത്രോതസ്:
തഫ്ഹീമാത്ത്, വാല്യം 2, പേജ് 115.
താഴെ ലിങ്കിൽ വായിക്കാം إن شاء الله
https://pdf9.com/pdf-tafheemat-2-id-172225.html
അല്ലാഹുവിൽ അഭയം തേടുന്നു. യൂസുഫ് നബി عليه السلام നെ ഫാസിസ്റ്റുമായി താരതമ്യം ചെയ്യുന്നു.
അത് കൊണ്ട് ജമാഅത്തെ ഇസ്ലാമി പിഴച്ച കക്ഷിയാണ്.
ഇത്തരം വിഷയങ്ങൾ ആഴത്തിൽ സൂക്ഷ്മമായ പുസ്തക/തഫ്‌സീർ പരിശോധന നടത്തിയാലെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരം , ഇനിയും നിരവധി ഗുരുതരമായ പിഴവുകൾ മൗദൂദിയുടെയും, സയ്യിദ് ഖുതുബിന്റെയും ഗ്രന്ഥങ്ങളിൽ കണ്ടത് കൊണ്ടാണ് പണ്ഡിതന്മാർ നിലപാട് മാറ്റിയത്.
അത് കൊണ്ട് ഗൾഫ് യുദ്ധത്തിന് മുമ്പ് ഇവരെ കുറിച്ച് പണ്ഡിതന്മാർ നല്ലത് പറഞ്ഞ ഫത്‌വകൾ കാണാം. അത് കൊണ്ട് മൗദൂദിക്കും, സയ്യിദ് ഖുതുബിനും സ്വീകാര്യത ലഭിച്ചു.
എന്നാൽ 90 കൾക്ക് ശേഷം ഇതേ പണ്ഡിതന്മാർ ഇവരുടെ സംഘടനകളെ ബിദ്ഈ സംഘടനകൾ എന്ന് ഫത്‌വകൾ നൽകുകയും ചെയ്തു.
ഇതാണ് വസ്തുത.
അത് കൊണ്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പിഴച്ച കക്ഷി എന്ന് പറയുന്നത്.
ഒരു മുസ്ലിമിന് ഇത് വിശ്വസിക്കാൻ ഒരു പ്രയാസവും ഇല്ല തന്നെ.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ഞാൻ വെല്ലു വിളിക്കുന്നു മൗദൂതിയുടെ ഏതെങ്കിലും രജനയിലോ അദ്ദേഹത്തിന്റെ ഏതെങ്കിലും കുത്തുബെയിലോ കാഫിർ എന്ന് പ്രയോഗം കാണിക്കാൻ പറ്റുമോ. ലോകം അംഗീകരിച്ച പണ്ഡിതൻ മാരെ പറ്റി അഞ്ചോ പത്തോ കിതാബ് അറബിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്ത അറിവും വെച്ച് അവഹേളിക്കുന്നത് നന്നേ ചുരുങ്ങിയത് ഫാസിസ്റ്റു കൾക്ക് സാമാന്മാർ ആകാൻ ശ്രമിക്കുക യാണ്. കേരളത്തിൽ എത്രയോ jamayath പള്ളികൾ ഉണ്ട് മുആവിയ കാഫിർ ആണുന്നു പ്രസംഗിച്ചത് കാണിക്കാൻ പറ്റുമോ ജയിക്കാൻ അല്ലാഹുവിന്റെ പേരിൽ കളവ് പറയുന്നവർ അതിനുള്ള ശിക്ഷ പടച്ചവൻ കൊടുത്തു കൊള്ളും അത് അരക്കാണെങ്കിലും. ചിലപ്പോൾ പ്രസ്ഥാനങ്ങൾ ഇങ്ങനെ തുണ്ടം തുണ്ടം ആയത് അത് കൊണ്ടായിരിക്കും. അല്ലാഹു അയ്ലം. ഏതായാലും പൂർവികരെ ഇങ്ങനെ അവഹേളിക്കുന്നത് നല്ല തല്ല. അവർക്ക് അവാർഡ് കൊടുത്തത് അവരുടെ രജനയുടെ പേരിൽ എല്ലെങ്കിൽ എന്തിന്റെ പേരിൽ ആയിരുന്നു എന്നും കൂടെ കേൾക്കാൻ ആഗ്രഹം ഉണ്ട്. എല്ലാവർക്കും മനസ്സിൽ ആകുമല്ലോ.
എന്റെ മറുപടി:
മൗദൂദി ആരെയെങ്കിലും കാഫിർ വിളിച്ചു എന്ന് പറഞ്ഞില്ലല്ലൊ?
എന്നാൽ , യൂസുഫ് നബി عليه السلام കാഫിറും , ഫാസിസ്റ്റുമായ മുസോളിനിക്ക് സമാനമാണെന്നും, സഹാബികൾ رضي الله عنهم വിനെ അതിര് കവിഞ്ഞു വിമർശിക്കുന്നതും, റാഫിദീ ശിയാക്കളോട് ആത്മബന്ധം പുലർത്തുന്നതും, ജമാഅത്ത് പ്രവർത്തകർക്ക് മുആവിയ رضي الله عنه വിനെയൊക്കെ കാഫിർ വിളിക്കാൻ പ്രചോദനം നൽകുന്നു.
ഫൈസൽ അവാർഡ് ലഭിച്ചത് മൗദൂദി ഇസ്ലാമിനെ മുഴു ജീവിത പദ്ധതിയായി അവതരിപ്പിച്ചതും, പാശ്ചാത്യ, മതേതര, നിരീശ്വര പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശക്തമായി സംസാരിച്ചതും, ചെറുപ്പക്കാർ നിസ്കാരവും മറ്റു പല സൽകർമ്മങ്ങളും ചെയ്യാൻ ആരംഭിച്ചതും കൊണ്ടാണ്. മൗദൂദി ജയിൽ ശിക്ഷ അനുഭവിച്ചതും മതിപ്പുണ്ടാക്കി. ഇതെല്ലാം പ്രത്യക്ഷമായ നന്മകളാണ്.
അപ്പോഴൊന്നും പണ്ഡിതന്മാർ ആഴത്തിൽ സൂക്ഷ്മമായ പുസ്തക/തഫ്‌സീർ പരിശോധനകൾ നടത്തിയിട്ടില്ല.
അല്ലാതെ മഹാനായ പ്രവാചകൻ യുസുഫ് നബി عليه السلام നെ കാഫിർ, ഫാസിസ്റ്റുമായി താരതമ്യം ചെയ്യുന്ന, സഹാബികൾ رضي الله عنهم വിനെ അതിര് കവിഞ്ഞു വിമർശിക്കുന്ന, മറ്റു നിരവധി പിഴവുകളുളവർക്ക് അവാർഡൊ?
ജമാഅത്തെ ഇസ്ലാമിക്കാരൻ:
അനുമാനിച്ച് ഒരു പണ്ഡിതന്റെ മേലേ ഇല്ലാത്ത ആരോപണം ആൺ പറഞ്ഞത് എന്ന് സമ്മതിച്ചതിൽ നന്നി.
എന്റെ മറുപടി:
പണ്ഡിതന്റെ മേൽ ഇല്ലാത്ത ആരോപണം പറഞ്ഞിട്ടില്ല.
ജമാഅത്തെ ഇസ്ലാമിക്കാരൻ:
ആദ്യം പലസ്തീനിന്റെ ദുരിതതിന് കാരണം ഹമാസ് ആണ് എന്ന് പറഞ്ഞു. ഇപ്പോൾ ലോകം പലസ്‌തീൻ രാഷ്ട്രം വേണം എന്ന് ഉറക്കെ ശബ്ധിച്ചപ്പോൾ. സൗധിയുടെ നയതന്ത്രം ആണ് വിജയം കണ്ടത്. എന്ന്. തിരുത്തി പറഞ്ഞു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അക്രമം ഹമാസിനെ കൊണ്ടാണോ. ലോകം ഹാമസിന്റെ ചെറുത് നിൽപ്പ് നെകൊണ്ട് പലസ്‌തീൻ വിഷയം പിടിക്കാൻ തെയ്യാറായി. യൂറോപ്പിൽ ഇതു കാരണം ഇസ്ലാമിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചു. എന്നാലും എടക്ക് എടക്ക് ഇസ്രായേലിന് വംശഹത്യക്ക് എല്ലാം നിലക്കും പിന്തുണ കൊടുക്കുന്ന അമേരിക്ക യുമായി. സംഭാഷണത്തിൽ ആണ്. ആത്മ ബന്ദ്ത്തിലും ആണ്. അമേരിക്ക വളരേ സാമ്പത്തിക പ്രയാസത്തിൽ അകപ്പെട്ടപ്പോൾ അറബ് ഭരണാധികാരകൾ 8ട്രില്യൺ ഡോളർ സഹായം അമേരിക്കക്ക് കൊടുത്തു പല പേരിലും അതിന്റെ ബലത്തിൽ ആണ് അമേരിക്ക ഇസ്രായേലിന് വൻ ആയുധ കയറ്റുമതി ചെയ്യുന്നത് ഇസ്രായേൽ ഈ ആയുധം എന്താണ് ചെയ്യുന്നത് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്റെ മറുപടി:
ഒന്നും തിരുത്തിയിട്ടില്ല.
സൗദിയുടെ നയ തന്ത്ര മാർഗങ്ങളും , ഹമാസ് വരുത്തിവെച്ച വൻ ദുരന്തങ്ങളെ കുറിച്ചും മറുപടി പറഞ്ഞു കഴിഞ്ഞു.
നിങ്ങൾ പറഞ്ഞു:
" അമേരിക്ക വളരേ സാമ്പത്തിക പ്രയാസത്തിൽ അകപ്പെട്ടപ്പോൾ അറബ് ഭരണാധികാരകൾ 8ട്രില്യൺ ഡോളർ സഹായം അമേരിക്കക്ക് കൊടുത്തു "
ആധികാരിക തെളിവുകൾ ഹാജരാക്കുക.
ഇതിന് മുമ്പും ചില വിഷയങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് വരെ കിട്ടിയിട്ടില്ല.
സഹോദരൻ :
ഇസ്ലാമിൽ ഭരണം ഇല്ല എന്ന് പറയുന്നത് നേരും. എന്ത് ചെയ്യാനാ ട്രമ്പ് ന്റെ പിന്മുറക്കാർ ആയ രാജാക്കന്മാരുടെ അനുയായികളല്ലെ.
എന്റെ മറുപടി:
ഇസ്ലാമിൽ ഭരണമില്ല എന്ന് സലഫികൾ പറഞ്ഞിട്ടില്ല.
എന്നാൽ ഈജിപ്തിൽ ഭരണാധികാരിയായിരുന്ന മുർസി അധികാരം ലഭിച്ചപ്പോഴും, മറ്റു ഇഖ്‌വാനികളും പറഞ്ഞതെന്താണെന്ന് തെളിവുകൾ അയച്ചു തന്നു. ഇസ്ലാമിക ഭരണമല്ല, മറിച്ച് ജനാധിപത്യമാണ് നടപ്പിലാക്കുക. അത് കൊണ്ട് ഇഖ്‌വാനികൾ കളവ് പറയുന്നവരും മതത്തോട് വഞ്ചന ചെയ്തവരുമാണ്.
പ്രവാചകനും രാജാവുമായ ദാവൂദ് നബി عليه السلام ന് ശേഷം മകൻ പ്രവാചകനും രാജാവുമായ സുലൈമാൻ നബി عليه السلام ഭരിച്ചു.
അത് കൊണ്ട് രാജ ഭരണം തെറ്റാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.
നിരവധി തെളിവുകൾ നിങ്ങൾ ഹാജരാക്കാനുണ്ട്.
തെളിവുകളില്ലെങ്കിൽ കളവാണ്.
എന്ത് ചെയ്യാനാ, ഇഖ്‌വാനികളുടെ പിൻമുറക്കാറായ ജമാഅത്തെ ഇസ്ലാമിയുടെ അനുയായികളല്ലെ.
സഹോദരൻ പിന്നെ പ്രതികരിച്ചിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.


Comments
Post a Comment