ഡോ: സാക്കിർ നായിക്കിൽ നിന്നും ഇസ്ലാമിക വിജ്ഞാനങ്ങൾ പഠിക്കാമൊ?

ഡോ: സാക്കിർ നായിക്കിൽ നിന്നും ഇസ്ലാമിക വിജ്ഞാനങ്ങൾ പഠിക്കാമൊ?

താഴെ വീഡിയോയിൽ ഡോ: സാക്കിർ നായിക്കിന്റെ വാദങ്ങൾ, സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നില്ല (Geocentric model)  മഹാ വിസ്ഫോടന സിദ്ധാന്തം (Big bang theory) ഖുർആനിലുണ്ട് എന്നത് തെറ്റാണ്:



സാക്കിർ നായിക്ക് പറഞ്ഞത് സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ച്വരിക്കുന്നില്ല എന്നാണ്.

സൂര്യൻ സഞ്ചരിക്കുന്നു.

ഖുർആൻ:

അല്ലാഹു പറയുന്നു:

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا

“സൂര്യൻ അതിൻ്റെതായ താവളത്തിത്തിലേക്ക് സഞ്ചരിക്കുന്നു.”

📖 (യാസീൻ 36:38)

تجري (തജ്രീ)

എന്ന വാക്കിന്റെ അർത്ഥം: ➡ സഞ്ചരിക്കുന്നു / ഓടുന്നു.

ഇനിയും ആയത്തുകളുണ്ട്.

➡ ഖുർആൻ വ്യക്തമായി സൂര്യൻ സഞ്ച്വരിക്കുന്നുണ്ടെന്ന് പറയുന്നു.

ഇതെല്ലാം സൂര്യന്റെ ചലനത്തെ സൂചിപ്പിക്കുന്നു.

✔ ഖുർആൻ സൂര്യൻ സഞ്ചരിക്കുന്നു എന്ന് പറയുന്നു.

അല്ലാഹു പറഞ്ഞു:

إِنَّ فِى ٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَتَّقُونَ

നിശ്ചയമായും, രാത്രിയും, പകലും മാറി മാറി വരുന്നതും, ആകാശങ്ങളിലും, ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചവയിലും, സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്‌ടാന്തങ്ങളുമുണ്ട്.

( 10:6).

സൂര്യന്റെ ചലനവും അതിന്റെ ഫലമായുണ്ടാകുന്ന രാത്രിയും പകലും ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് .

രാവും പകലും മാറി മാറി വരുന്നത് സൂര്യൻ , ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനാലാണ്.

ഈ വ്യക്തമായ വചനങ്ങൾ സൂര്യന്റെ ചലനത്തെയും അതിന്റെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരത്തെയും സൂചിപ്പിക്കുന്നു.

സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുമ്പോഴാണ് രാത്രിയും പകലും മാറി മാറി വരിക.

സൂര്യൻ ഉദയവും അസ്തമയവുമുണ്ട്.

അല്ലാഹു (عز وجل) പറയുന്നു:

وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ

“നീ സൂര്യനെ കാണും: അത് ഉദിക്കുമ്പോൾ അവരുടെ ഗുഹയുടെ വലത് വശത്തേക്ക് ചെരിയുകയും, അസ്തമിക്കുമ്പോൾ അവരുടെ ഇടത് വശത്തേക്ക് മാറിപ്പോകുകയും ചെയ്യുന്നതായി; അവർ അതിന്റെ നടുവിലുള്ള വിശാല ഭാഗത്തായിരുന്നു. ഇതെല്ലാം അല്ലാഹുവിന്റെ അടയാളങ്ങളിൽ ഒന്നാണ്.”

(ഖുർആൻ 18:17)

ഈ ആയത്തിൽ, അല്ലാഹ് “നീ കാണും” (وَتَرَى) എന്ന് പറഞ്ഞത് , നിരീക്ഷിക്കാൻ കഴിയും എന്നാണ്, ശേഷം, സൂര്യനോട് നാല് പ്രവർത്തനങ്ങൾ ബന്ധിപ്പിക്കുന്നു:

പ്രത്യക്ഷപ്പെടുക / ഉദിക്കുക

ഒരു വശത്തേക്ക് ചെരിയുക

പടിഞ്ഞാറോട്ട് മാറിപ്പോകുക (അസ്തമിക്കുക)

കടന്നുപോകുക / അകലിപ്പോകുക

അതിനാൽ ഇവിടെ നമുക്ക് രണ്ട് കാര്യങ്ങൾ വ്യക്തമാണ്:

ഒന്നാമത്: ഈ ആയത്തിന്റെ തുടക്കം “നീ കാണും” (وترى) എന്നാണ്. അതായത് സൂര്യന്റെ ഈ ചലനം കാണപ്പെടുന്നതാണ്, നേരിട്ട് നിരീക്ഷിക്കാവുന്നതാണ്.

രണ്ടാമത്: അറബി ഭാഷയിൽ, ഒരു പ്രവർത്തനം (فعل) അത് ചെയ്യുന്നവനോട് (فاعل) തന്നെ ബന്ധിപ്പിക്കപ്പെടുന്നു. ഇവിടെ ചലനം സൂര്യനോടാണ് വ്യക്തമായി ചേർക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഇത് നിഷേധിക്കുന്നത്, അല്ലാഹുവിനെയും അവന്റെ ഗ്രന്ഥത്തെയും അസത്യമെന്ന് ആരോപിക്കുന്നതിനു തുല്യമാണ് (തക്‌ദീബ്), കൂടാതെ മനുഷ്യന്റെ ഇന്ദ്രിയങ്ങൾ കാണുന്ന സത്യത്തെ നിഷേധിക്കുന്നതുമാണ്.

❌ സാക്കിർ സൂര്യന്റെ ഈ സഞ്ചാരം ഭൂമിക്ക് ചുറ്റും നിഷേധിക്കുന്നു.

➡ അതിനാൽ സാക്കിർ നായിക്ക് 

 ഖുർആന്റെ വചനങ്ങളോട് വിരുദ്ധമായി സംസാരിക്കുന്നു.

ഇനി ഹദീസിൽ:

നബി صلى الله عليه وسلم പറഞ്ഞു:

لا تقوم الساعة حتى تطلع الشمس من مغربها

“സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുവോളം

ഖിയാമത്ത് സംഭവിക്കുകയില്ല.”

📖 സഹീഹ് ബുഖാരി (6506).

📖 സഹീഹ് മുസ്ലിം (157).

ഇവിടെയും വ്യക്തമാണ്  പടിഞ്ഞാറിൽ അസ്തമിക്കുന്ന സൂര്യൻ , ഖിയാമത്ത് നാൾ  പടിഞ്ഞാറിൽ നിന്ന് ഉദിക്കും.

✔ സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു എന്ന്  ഹദീസും പറയുന്നു. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്.

അനുഭവവും ഇത് തെളിയിക്കുന്നു:

മുസ്ലിംകളും, അമുസ്‌ലിംകളും , ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത് പോലെ തന്നെയാണ് സൂര്യനും ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്.

അത് കൊണ്ടും സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത് നിഷേധിക്കാൻ പറ്റില്ല.


❌ സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്.

➡ സാക്കിർ നായിക്കിന്റെ വാദം പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.

ശാസ്ത്ര ലോകത്ത് രണ്ട് അഭിപ്രായമുണ്ട്. സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു എന്നും (Geocentric model),  ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കുന്നു (Heliocentric model) എന്നും.

ലോക പ്രശസ്തരായ അറിയപ്പെടുന്ന അമുസ്‌ലിം ശാസ്ത്രജ്ഞർ പറയുന്നു, ഈ രണ്ട് അഭിപ്രായക്കാരും വാദ പ്രതിവാദം നടത്തിയാൽ രണ്ട് പേരും തോൽക്കില്ല എന്ന്.

എന്നാൽ ഇസ്ലാമിക പ്രമാണങ്ങളുടെ തെളിവുകൾ, സൂര്യന് ഉദയവും അസ്തമയവുമുണ്ട് എന്നത് തെളിയിക്കുന്നത് സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു എന്നതാണ് സത്യം. അതിനെതിരെ പറയുന്നത് അവിശ്വാസമാണെന്ന് പണ്വ്യഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

അത് കൊണ്ട് Geocentric  model ആണ് ശരി. ഖുർആൻ ശാസ്ത്രത്തിന് എതിരുമല്ല.

ഈ വിഡിയോയിൽ തന്നെ മഹാ വിസ്ഫോടന സിദ്ധാന്തം (Big bang theory) ഖുർആനിലുണ്ട് എന്ന് സാക്കിർ നായിക്ക് പറയുന്നു.

ശാസ്ത്രം ഇപ്പോഴും ഒരു സിദ്ധാന്തമായിട്ടേ ഇത് പറയുന്നുള്ളു. ശാസ്ത്രം തെളിയിക്കാത്ത ഒരു കാര്യം ഖുർആനിൽ ഉണ്ട് എന്ന് പറയുന്നത് തെറ്റാണ്.

കാരണം നാളെ ശാസ്ത്രം മഹാ വിസ്ഫോടനം ശരിയല്ല എന്ന് പറഞ്ഞാൽ സാക്കിർ നായിക്കിനെ പോലുള്ളവർ അല്ലാഹുവിനെ കുറിച്ച് കളവ് പറഞ്ഞു എന്ന വൻ പാപം ചെയ്തു എന്നു വരും.

സാക്കിർ നായിക്കിന് ഇനിയും അടിസ്ഥാന തെറ്റുകൾ വിശ്വാസ കാര്യങ്ങളിലുണ്ട്. 

അദ്ദേഹം തിരുത്തിയിട്ടില്ല.

അത് കൊണ്ട് തന്നെ ഇത് പോലുള്ള വീഡിയോകൾ പല ഭാഷകളിലും ലോകം മുഴുവൻ പ്രചരിപ്പിക്കുന്നു, ധാരാളം മുസ്ലിംകളെ ഇപ്പോഴും വഴി തെറ്റിക്കുന്നു.

നാം മനസ്സിലാക്കണം, പ്രശസ്തനായ വ്യക്തിയായത് കൊണ്ടൊ, ഖുർആനും ഹദീസും മനഃപാഠത്തൊടെ നമ്പറുകൾ പറഞ്ഞത് കൊണ്ടൊ, പറഞ്ഞത് സത്യമാകണമെന്നില്ല.

സൂക്ഷിക്കുക.

സാകിർ നായിക്കിന് അടിസ്ഥാന വിശ്വാസ വിഷയങ്ങളിൽ തെറ്റുകളുള്ളത് കൊണ്ടും, തെറ്റുകൾ തിരുത്താത്തത് കൊണ്ടും, മഷായിഖുമാർ അദ്ദേഹത്തിൽ നിന്ന് വിജ്ഞാനം പഠിക്കരുത് എന്ന് ഉപദേശിച്ചിട്ടുണ്ട്.

അത് കൊണ്ട് അദ്ദേഹത്തെ പ്രചരിപ്പിക്കുന്നവർ ശ്രദ്ധിക്കുമല്ലോ.

بارك الله فيكم .

ഡോ: കെ. മുഹമ്മദ് സാജിദ്.

ഭൂമി സൂര്യനെ ചുറ്റുന്നുണ്ടോ?

താഴെ ലിങ്കിൽ വായിക്കാം:

https://www.salaf.in/2026/01/blog-post_20.html?m=1

Comments

  1. സൂര്യൻ ഭൂമിയെ അല്ല മറിച്ച് മിൽക്കീവേ എന്ന ഗ്യാലാക്സിയെ ആണ് ചുറ്റുന്നത് എന്ന് ശാസ്ത്രം തെളിയിച്ചിട്ടിട്ടുണ്ട്. സൂര്യനോടൊപ്പം ഭൂമി അടക്കമുള്ള സൗരയൂഥവും ഒരുമിച്ചു സഞ്ചരിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നില്ല എന്ന് പറയുന്നത് അവിശ്വാസമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്:

      https://www.aqidah.com/creed/articles/auazc-disbelief-of-the-one-who-denies-suns-motion-around-the-earth.cfm

      Delete

Post a Comment

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു.