ഒരു സഹോദരൻ്റെ ചോദ്യം: ചന്ദ്രൻ കണക്ക് പ്രകാരം നീങ്ങുന്നു, ചന്ദ്രൻ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍ വേണ്ടിയാണ്, എന്ന വചനങ്ങൾ കാലം ഗണിക്കുന്നതിന് നബി തങ്ങൾ പഠിപ്പിച്ച രീതികളല്ലെ?
എന്റെ താഴെ ലിങ്കിലെ വീഡിയോ കേട്ടതിന് ശേഷം
അലി മണിക്ഫാന്റെ ഗോളശാസ്ത്ര ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ
https://youtu.be/UeVI6MjJ2RE?si=D0C98-XvM-Sbpr6M
ഒരു സഹോദരൻ പ്രതികരിച്ചു :
السلام عليكم ورحمة الله وبركاته
മണിക്ഫാൻ ഉണ്ടാക്കിയ ഹിജ്റ കലണ്ടർ ഉപയോഗിക്കണോ വേണ്ടയോ എന്നത് നമ്മുടെ വിഷയമല്ല. സൂറ യൂനുസ് അഞ്ചാം വചനത്തിൽ പരാമർശിക്കുന്ന "നിങ്ങൾക്ക് പ്രായത്തിൻ്റെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി " എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്ന ചന്ദ്രനും സൂര്യനും ചന്ദ്രസ്ഥാനങ്ങളുമെല്ലാം പരിഗണിക്കപ്പെടുന്ന കാലഗണനാരീതി പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്നതിന് ഒരു രൂപം വിമർശകർ കൊണ്ട് വരട്ടെ.
ചന്ദ്രമാസ നിർണയത്തിന് മനുഷ്യ ചരിത്രത്തിൽ അവലംബിച്ച ആദിമ രീതി ചന്ദ്രക്കലകളെ കാണുക എന്നത് തന്നെയാണ്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലം സ്വഹാബികളോട് നിർദ്ദേശിച്ചതും ആ രീതി തന്നെയാണ്.
എന്നാൽ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തന്നെയാണ് ഖുർആനിലെ സൂറതുർറഹ്മാനിലെ
الشمس و القمر بحسبان
എന്നത് പഠിപ്പിച്ചത്.
സൂറതു യൂനുസിലെ 5-ാം വചനത്തിൽ പറഞ്ഞ ചന്ദ്രൻ്റെ മൻസിലുകൾ പഠിപ്പിച്ചത്.
ഇതെല്ലാം കാലം ഗണിക്കുന്നതിന് നബി തങ്ങൾ പഠിപ്പിച്ച രീതികളാണ്.
ഏത് രീതി അവലംബിച്ചാലും കാലഗണനയുടെ പ്രയോജനം മത ജാതി ഭേദമന്യേ ജനങ്ങൾക്ക് ലഭിക്കുന്നതാകണം.
ആയതിനാൽ, ഈ കാലഘട്ടത്തിലെ ജനങ്ങൾക്ക് തിയ്യതിയായി അവലംബിക്കാനാകും വിധം മാസനിർണ്ണയം സാധ്യമാകുന്ന കാഴ്ചയുടെ രീതി എങ്ങനെയെന്ന് മാസ നിർണ്ണയത്തിന് കാഴ്ച മാത്രമേ പറ്റൂ എന്ന് വിശ്വസിക്കുന്നവർ വ്യക്തമായി അവതരിപ്പിക്കട്ടെ.
എന്റെ മറുപടി:
സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല.
നിങ്ങൾ പറഞ്ഞു:
" ഇതെല്ലാം കാലം ഗണിക്കുന്നതിന് നബി തങ്ങൾ പഠിപ്പിച്ച രീതികളാണ് "
ഞാൻ ചോദിക്കട്ടെ, ഈ ആയത്തുകൾ കാലം ഗണിക്കുന്നതിനാണെന്ന് എവിടെ നബി صلى الله عليه وسلم പഠിപ്പിച്ചു?
തെളിവുകൾ ഹാജരാക്കുക إن شاء الله.
നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് നടപ്പാക്കും. കാരണം ആയത്തിൻ്റെ ഉദ്ദേശം ഗോള ശാസ്ത്ര കണക്കാണെങ്കിൽ അത് നടപ്പാക്കും. അതിൻ്റെ തെളിവും ഹാജരാക്കുക إن شاء الله
കാരണം ആയത്തിൻ്റെ വിശദീകരണം ഒന്നുകിൽ അല്ലാഹു ഖുർആനിൽ പഠിപ്പിക്കണം, അല്ലെങ്കിൽ അല്ലാഹു ഹദീസിലൂടെ പഠിപ്പിക്കണം.
അല്ലാഹു പറഞ്ഞു:
" فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ثُمَّ إِنَّ عَلَيْنَا بَيَانَهُ "
" ആകയാല്‍, നാം അതു (ഖുർആൻ) ഓതിത്തന്നാല്‍ നീ ആ ഓത്തു പിന്‍പറ്റിക്കൊള്ളുക. പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത് "
(75:18).
ലോക മുസ്ലിംകൾ അംഗീകരിക്കുന്ന തഫ്സീർ ഇബ്നു കസീർ പറഞ്ഞു:
( ثم إن علينا بيانه ) أي : بعد حفظه وتلاوته نبينه لك ونوضحه ، ونلهمك معناه على ما أردنا وشرعنا
(പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത് )
അതിനർത്ഥം : " അത് മനഃപാഠമാക്കുകയും പാരായണം ചെയ്യുകയും ചെയ്തതിന് ശേഷം, നാം അത് നിനക്ക് വിശദീകരിക്കുകയും വ്യക്തമാക്കിത്തരികയും ചെയ്യുന്നു. അതുപോലെ നാം ഉദ്ദേശിച്ചതും, നിയമമാക്കിയതു പ്രകാരവും
അതിന്റെ അർത്ഥം നിനക്ക്
നാം ബോധനം നല്കുകയും ചെയ്യുന്നതാണ് ".
അത് കൊണ്ട് നിങ്ങൾ ഉദ്ധരിച്ച ആയത്തുകൾ
കാലം ഗണിക്കുന്നതിനാണെന്ന് നബി صلى الله عليه وسلم പഠിപ്പിച്ച തെളിവുകൾ ഹാജരാക്കുക إن شاء الله
നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് നടപ്പാക്കും. വ്യക്തമാക്കിയല്ലൊ ആയത്തിൻ്റെ ഉദ്ദേശം ഗോള ശാസ്ത്ര കണക്കാണെങ്കിൽ അത് നടപ്പാക്കും. അതിൻ്റെ തെളിവും ഹാജരാക്കുക إن شاء الله
നബി صلى الله عليه وسلم പഠിപ്പിച്ചത് മാസപ്പിറവി കാണൽ നിർബന്ധം. എന്നാണ്. ആ നിർബന്ധത്തിൽ നിന്ന് നാം ഒഴിവായി എന്ന ഒരു തെളിവും ഇല്ല.
മറ്റൊന്ന്, ഗോളശാസ്ത്ര കണക്ക് നബി صلى الله عليه وسلم നിരോധിച്ചു, അത് ബിദ്അത്താണ്.
പ്രമാണങ്ങളുടെ തെളിവുകൾ താഴെ ലിങ്കുകളിൽ:
മാസപ്പിറവി കാണൽ നിർബന്ധം.
https://www.salaf.in/2023/03/blog-post_21.html?m=1
ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.
https://www.salaf.in/2022/10/blog-post_86.html?m=1
بارك الله فيك.
രണ്ട് ദിവസം കഴിഞ്ഞ്, ഞാൻ സഹോദരന് സന്ദേശം അയച്ചു :
السلام عليكم ورحمة الله وبركاته
ഞാൻ ആവശ്യപ്പെട്ട രണ്ടു തെളിവുകൾ പ്രമാണങ്ങളിലില്ല എന്ന് ബോധ്യപ്പെട്ടൊ?
അത് കൊണ്ട് ഈ വിഷയത്തിൽ പ്രമാണങ്ങളിലേക്ക് വരിക
إن شاء الله.
കേരളത്തിൽ മാസപ്പിറവി കണ്ടാൽ നോമ്പും പെരുന്നാളും നിർവഹിക്കുക.
ഗോള ശാസ്ത്ര കണക്ക് ബിദ്അത്താണ്, ബിദ്അത്ത് നരകം കൊണ്ട് താക്കീത് ചെയ്തതാണ്. സൂക്ഷിക്കുക.
بارك الله فيك.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment