സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവിക്കുള്ള മറുപടി – ഭാഗം 2 അടിസ്ഥാനപരമായി അനുവദനീയമല്ലാത്ത തർക്കം.

സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവിക്കുള്ള മറുപടി – ഭാഗം 2
അടിസ്ഥാനപരമായി അനുവദനീയമല്ലാത്ത തർക്കം.

ഭാഗം ഒന്നിൽ സുബൈർ മൗലവി തർക്കത്തെ കുറിച്ച് പറഞ്ഞ ഒരു ഹദീസിനെ തെറ്റായ വിശദീകരിച്ചത്, ഖുർആൻ അനുവദിച്ച ഒരു തർക്കത്തെ നിരാകരിക്കലാണെന്ന് പണ്ഡിതന്മാരെ ഉദ്ധരിച്ച് വ്യക്തമാക്കിയല്ലൊ.

ഇനി അനുവദനീയമല്ലാത്ത തർക്കമുണ്ട്.

പൊതുവായ പരസ്യ തർക്കങ്ങളും സംവാദങ്ങളും അടിസ്ഥാനപരമായി അനുവദനീയമല്ല. അതിനുവേണ്ടി പ്രത്യേക പൊതുവേദികൾ സംഘടിപ്പിക്കുകയും ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല.

എന്നാൽ ഒരു പണ്ഡിതനെ മറ്റൊരാൾ സംവാദത്തിനായി ക്ഷണിച്ചാൽ, അതിൽ ശറഈയായ ഗുണവും ആവശ്യകതയും കാണുന്നുവെങ്കിൽ അദ്ദേഹത്തിന് ആ ക്ഷണം സ്വീകരിക്കാവുന്നതാണ്.

അതുപോലെ, മൂന്നൊ, നാലൊ വിശ്വസ്തരായ ആളുകളുടെ സാന്നിധ്യത്തിൽ പരിമിതമായ രീതിയിൽ സംവാദം നടത്താമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ആധുനിക പണ്ഡിതനായ ഷെയ്ഖ് അൽ-അൽബാനി رحمه الله ഇത്തരത്തിലുള്ള ചില സംവാദങ്ങൾ നടത്തിയിട്ടുള്ളത് അതിന് ഉദാഹരണമാണ്.

എന്നാൽ പണ്ഡിതന്മാരല്ലാത്ത, കേവലം വിജ്ഞാനമുള്ള വ്യക്തികൾ ബിദ്അത്തിന്റെ നേതാക്കളുമായി സംവാദങ്ങളിൽ ഏർപ്പെടരുത്. , അത് പൊതു വേദികളിലല്ലാത്തത് പോലും പാടില്ല. കാരണം, കേവലം വിജ്ഞാനമുള്ള വ്യക്തി ആശയക്കുഴപ്പത്തിലായി വഴി തെറ്റാൻ സാധ്യത കൂടുതലാണ്.

ഡോ: കെ. മുഹമ്മദ് സാജിദ്.

സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവി ഖുർആൻ കല്പിച്ച തർക്കത്തെ നിരാകരിക്കുകയാണോ? ഭാഗം ഒന്ന്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.