വിവാഹവീട്ടിലോ വിവാഹഹാളിലോ ഫോട്ടോ എടുക്കൽ – എന്ത് ചെയ്യണം?
വിവാഹവീട്ടിലോ വിവാഹഹാളിലോ ഫോട്ടോ എടുക്കൽ – എന്ത് ചെയ്യണം?
പണ്ഡിതന്മാർ പറയുന്നത്:
വിവാഹവീട്ടിലോ ഹാളിലോ ഫോട്ടോ എടുക്കുമെന്ന് അറിയാമെങ്കിൽ, തലേദിവസം തന്നെ ഉത്തരവാദിത്തപ്പെട്ടവരോട് ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരാൻ സൗമ്യമായി ആവശ്യപ്പെടുക.
എന്തുകൊണ്ടാണ് നിർബന്ധ സാഹചര്യങ്ങളിലല്ലാതെ ആത്മാവുള്ളവയുടെ ചിത്രമെടുക്കൽ നിഷിദ്ധമാണെന്ന് പ്രമാണങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകൾ നല്ല രീതിയിലും സൗമ്യമായും അവരെ ബോധ്യപ്പെടുത്തുക.
അവർ ഈ സത്യം അംഗീകരിക്കാം; അംഗീകരിക്കാതിരിക്കാം.
എന്നാൽ, ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരാൻ മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും വിവാഹദിവസം ആരെങ്കിലും ഫോട്ടോ എടുത്താൽ, അവിടെ ഒരു രംഗമോ ബഹളമോ ഉണ്ടാക്കരുത്.
ഇത്തരം സാഹചര്യത്തിൽ നമ്മുടെ നിയന്ത്രണത്തിന് പുറത്തായി ഫോട്ടോയിൽ ഉൾപ്പെട്ടുപോയാൽ, അതിന്റെ പേരിൽ നാം കുറ്റക്കാരല്ല,
إن شاء الله.
സാന്ദർഭികമായി പറയട്ടെ :
വിവാഹ രജിസ്ട്രേഷന് വരന്റെയും വധുവിന്റെയും ഓരോ ഫോട്ടോ മാത്രമാണ് ആവശ്യമായത്.
വിവാഹച്ചടങ്ങിന്റെ ഫോട്ടോകളോ വീഡിയോയോ രജിസ്ട്രേഷന് ആവശ്യമില്ല.
ഡോ:കെ. മുഹമ്മദ് സാജിദ്.
ഫോട്ടോ നിഷിദ്ധമാക്കാനുള്ള രണ്ട് കാരണങ്ങൾ, ഫോട്ടോ അനുവദനീയമായ നിർബന്ധ സാഹചര്യങ്ങൾ , വീഡിയോ ചിത്രങ്ങൾ- പ്രമാണങ്ങളുടെ തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം
إن شاء الله
Comments
Post a Comment