മാതാപിതാക്കളുടെ മഹത്വം: സ്നേഹവും നന്മയും വൈകിപ്പോകരുത്.

മാതാപിതാക്കളുടെ മഹത്വം: സ്നേഹവും നന്മയും വൈകിപ്പോകരുത്.

ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ് حفظه الله പറഞ്ഞു :


" നമ്മുടെ മതത്തിലേക്ക് നോക്കുമ്പോൾ മാതാപിതാക്കളുടെ സ്ഥാനവും അവരോട് നല്ല രീതിയിൽ പെരുമാറുകയും നന്മ ചെയ്യുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും വ്യക്തമായി കാണാം. അതിൽ യാതൊരു സംശയവുമില്ല.

തീർച്ചയായും, ഉമ്മയുടെ അസാധാരണമായ മഹത്വം കണക്കിലെടുത്ത് ഇസ്‌ലാമിക നിയമം അവർക്ക് ഉന്നതമായ സ്ഥാനം നൽകിയിട്ടുണ്ട്—"നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്" എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് തന്നെ. എങ്കിലും, പിതാവ് "സ്വർഗ്ഗത്തിലേക്കുള്ള മധ്യവാതിൽ" ആണെന്ന കാര്യം വിസ്മരിക്കരുത്.

മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അവർ മരിക്കുന്നത് വരെയോ വാർദ്ധക്യത്താൽ അവശരാകുന്നത് വരെയോ കാത്തിരിക്കരുത്; അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന സ്നേഹപ്രവൃത്തികൾക്ക് ഹൃദയസ്പർശിയായ മൂല്യമേറെയുണ്ട്. നാളെയുണ്ടാകുന്ന ആയിരം ഖേദപ്രകടനങ്ങളേക്കാൾ എത്രയോ ഉത്തമമാണ് ഇന്ന് പറയുന്ന ഒരു ലളിതമായ "നന്ദി" എന്ന വാക്ക് ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്