സ്വന്തം നാട്ടിലെ മുസ്‌ലിംകൾക്ക് ആവശ്യമുള്ളപ്പോൾ അവർക്കിടയിൽ നിന്ന് പ്രബോധനം നടത്തുന്നതാണ് മുസ്‌ലിം നാട്ടിലേക്ക് പലായനം (ഹിജ്റ) ചെയ്യുന്നതിനേക്കാൾ ഉത്തമം.
സ്വന്തം നാട്ടിലെ മുസ്‌ലിംകൾക്ക് ആവശ്യമുള്ളപ്പോൾ അവർക്കിടയിൽ നിന്ന് പ്രബോധനം നടത്തുന്നതാണ് മുസ്‌ലിം നാട്ടിലേക്ക് പലായനം (ഹിജ്റ) ചെയ്യുന്നതിനേക്കാൾ ഉത്തമം.
വീഡിയോ താഴെ:
ഷെയ്ഖ് ഫൗസാൻ حفظه الله യോടുള്ള ചോദ്യം:
" ഒരു മത വിദ്യാർത്ഥി അദ്ദേഹത്തിന്റെ നാട്ടിൽ താമസിച്ചുവരികയായിരുന്നു. എന്നാൽ, സ്വന്തം നാട്ടിലുണ്ടായിരുന്ന പരീക്ഷണങ്ങളെയും പ്രയാസങ്ങളെയും ഭയന്നും അദ്ദേഹത്തിന്റെ മതവിശ്വാസം സംരക്ഷിക്കുന്നതിനുമായി അദ്ദേഹം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.
അദ്ദേഹത്തിൻ്റെ നാട്ടുകാർക്ക് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ടായിരുന്നിട്ടും കൂടിയാണിത് ".
ഉത്തരം :
" അല്ല, മറ്റൊരു നാട്ടിലെ മുസ്‌ലിംകൾക്ക് ഒരു മത വിദ്യാർത്ഥിയെ ആവശ്യമുണ്ടെങ്കിൽ, അവർക്കൊപ്പം താമസിക്കുന്നതാണ് കൂടുതൽ നല്ലത്.
അവരോടൊപ്പം താമസിക്കുകയും അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും അവരുടെ മതകാര്യങ്ങളിൽ അവരെ ബോധവൽക്കരിക്കുകയും ചെയ്യുന്നതിൽ പല ഗുണങ്ങളുമുണ്ട്.
സൗദി അറേബ്യയിലേക്ക് പലായനം ചെയ്യുന്നതിനേക്കാൾ ഉത്തമം, അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ആ രാജ്യത്തെ മുസ്‌ലിംകളെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment