ക്രൈസ്തവ സ്ത്രീ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ച ഉടൻ ഇസ്‌ലാം സ്വീകരിക്കുന്നു.

ക്രൈസ്തവ സ്ത്രീ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ച ഉടൻ ഇസ്‌ലാം സ്വീകരിക്കുന്നു.

താഴെ വീഡിയോ:


ഉസ്താദ് ഷംസി حفظه الله യോടുള്ള
ക്രൈസ്തവ സ്ത്രീയുടെ ചോദ്യം :

" ഇവയെ എങ്ങനെയാണ് മറികടക്കുക? ഉദാഹരണത്തിന്, പൊതുസ്ഥലങ്ങളിൽ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കാൻ തുടങ്ങുമ്പോൾ ഉദാഹരണത്തിന് ഹിജാബ് ധരിച്ചുകൊണ്ട് , മറ്റുള്ളവരുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്ന് തോന്നിയേക്കാം. അതെങ്ങനെയാണ് നിങ്ങൾ ഉൾക്കൊള്ളുന്നത്?".

ഷംസി :

" സഹോദരീ, നിങ്ങൾ എന്ത് ചെയ്താലും മറ്റുള്ളവരെ പ്രീതിപ്പെടുത്താനല്ലല്ലോ നിങ്ങൾ ഇവിടെയുള്ളത്. ഒരു കഥ പറയാം... രസകരമായ ഒരു കഥയാണത്; ഒരു മനുഷ്യനും അയാളുടെ മകനും ഒരു കഴുതയും ഉണ്ടായിരുന്നു. അവർ ഒരു കൂട്ടം ആളുകൾക്കിടയിലൂടെ കടന്നുപോകുമ്പോൾ, ആളുകൾ പറഞ്ഞു: "ഇവരെ നോക്കൂ, അവരുടെ കൈവശം ഒരു കഴുതയുണ്ട്, എന്നിട്ടും അവർ അത് ഉപയോഗിക്കുന്നില്ല."

അപ്പോൾ പിതാവ് മകനോട് പറഞ്ഞു:

"മോനേ, നമുക്ക് രണ്ടുപേർക്കും കൂടി ആ കഴുതപ്പുറത്ത് കയറാം." അങ്ങനെ അവർ യാത്ര തുടർന്നു. മറ്റൊരു കൂട്ടം ആളുകൾ അവരെ കണ്ടപ്പോൾ അവർ പറഞ്ഞു:

"ആ രണ്ടുപേരെ നോക്കൂ, അവർ രണ്ടുപേരും കൂടി ആ കഴുതപ്പുറത്ത് കയറിപ്പോകുന്നു."

അപ്പോൾ പിതാവ് പറഞ്ഞു:

"മോനേ, നീ താഴെയിറങ്ങൂ, ഞാൻ മാത്രം കഴുതപ്പുറത്തിരിക്കാം."

അങ്ങനെ അവർ വീണ്ടും മുന്നോട്ട് നടന്നു. അപ്പോൾ മറ്റൊരു കൂട്ടം ആളുകൾ പറഞ്ഞു:

"ആ മനുഷ്യനെ നോക്കൂ, നല്ല ആരോഗ്യമുള്ള ആളായിട്ടും, തന്റെ മകനെ നടത്തിക്കൊണ്ടുപോവുകയും താൻ കഴുതപ്പുറത്തിരിക്കുകയും ചെയ്യുന്നു."

അപ്പോൾ അദ്ദേഹം പറഞ്ഞു: "അയ്യോ, മോനേ, ഞാൻ ഇറങ്ങാം, നീ ആ കഴുതപ്പുറത്ത് കയറി ഇരിക്കൂ ".

അങ്ങനെ പിതാവ് ഇറങ്ങി കഴുതപ്പുറത്ത് കയറി ഇരുന്നു; അപ്പോൾ മറ്റൊരു കൂട്ടം ആളുകൾ അവരെ കണ്ടു പറഞ്ഞു:

"ആ ചെറുപ്പക്കാരനെ നോക്കൂ, അവൻ കഴുതപ്പുറത്ത് ഇരിക്കുന്നു, അതേസമയം അവന്റെ പിതാവ് നടന്നുപോകുന്നു."

അപ്പോൾ അദ്ദേഹം പറഞ്ഞു: "മകനേ, നമുക്ക് രണ്ടുപേർക്കും കൂടി കഴുതയെ ചുമക്കാം."

ചുരുക്കത്തിൽ, നിങ്ങൾ എന്തുതന്നെ ചെയ്താലും ആളുകളെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല; അവർ എപ്പോഴും എന്തെങ്കിലും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും.

എന്നാൽ, സ്രഷ്ടാവായ അല്ലാഹുവിനെ പ്രീതിപ്പെടുത്താനാണ് നിങ്ങൾ ഇവിടെയുള്ളത്. അതിനാൽ, ആളുകളെ പ്രീതിപ്പെടുത്തുന്നതിലല്ല നിങ്ങളുടെ മുഖ്യ ശ്രദ്ധ വേണ്ടത്. തീർച്ചയായും, അവരോട് നല്ല രീതിയിൽ പെരുമാറുക , നല്ലവരായിരിക്കാൻ ശ്രമിക്കുക.

സഹോദരീ, നിങ്ങൾ എവിടെ നിന്നാണ്?

ക്രൈസ്തവ സ്ത്രീ:

ഓസ്‌ട്രേലിയയിൽ നിന്ന് .

ഷംസി :

" ഓസ്‌ട്രേലിയയിൽ നിന്നാണോ? എനിക്ക് ഓസ്‌ട്രേലിയയെക്കുറിച്ച് വലിയ അറിവില്ല. അതൊരു ക്രൈസ്തവ നാടാണ്. പക്ഷേ ഓസ്‌ട്രേലിയയിലായാലും അവിടെയും മുസ്ലിങ്ങളുടെ കാര്യത്തിൽ മറിയമിനെപ്പോലെ വസ്ത്രം ധരിക്കുക.

നമ്മൾ ജീവിക്കുന്നത് വളരെ വിചിത്രമായ ഒരു കാലഘട്ടത്തിലാണ്; ഒരു സ്ത്രീ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുമ്പോൾ, ആളുകൾ അവളെ അല്പം താഴ്ന്നവളായി കാണുന്ന സാഹചര്യം നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ.

പ്രവാചകൻ മുഹമ്മദ് നബി ﷺ ഇതിനെക്കുറിച്ച് നമ്മോട് പറഞ്ഞിട്ടുണ്ട്; സത്യസന്ധർ കള്ളന്മാരായി മുദ്രകുത്തപ്പെടുകയും, കള്ളന്മാർ സത്യസന്ധരായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിൽ ഉറച്ചുനിൽക്കാനും അത് ജീവിതത്തിൽ പകർത്താനും എന്നെ സഹായിച്ച ഒരു കാര്യമുണ്ട്. ജീവിതത്തിൽ ഇസ്‌ലാം പകർത്തിത്തുടങ്ങുന്നതിന് മുമ്പ്, ഞാൻ പല വിഡ്ഢിത്തങ്ങളും ചെയ്തിരുന്നു; അന്ന് എനിക്ക് യാതൊരു നാണവുമുണ്ടായിരുന്നില്ല. എന്തും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് എന്റെ മതത്തെക്കുറിച്ച് നാണിക്കാൻ കഴിയുക? അല്ലാഹുവിനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ എങ്ങനെയാണ് എനിക്ക് ലജ്ജ തോന്നുക?

തീർച്ചയായും, എല്ലാം പതുക്കെപ്പതുക്കെ, ഓരോ ഘട്ടമായിട്ടാണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ; ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആ രണ്ട് സാക്ഷ്യ വചനങ്ങളാണ് (ശഹാദത്ത്): 'ഈസാ (യേശു) അല്ലാഹുവിന്റെ അടിമയാണെന്നും അവന്റെ ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു'

'മുഹമ്മദ്, അല്ലാഹുവിന്റെ അടിമയാണെന്നും അവന്റെ ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു'

ഒരാൾ മുസ്ലിമാകുമ്പോൾ, 'നിങ്ങൾ എങ്ങനെയാണ് മുസ്ലിമാകുക? നിങ്ങളുടെ കുടുംബം ക്രിസ്ത്യാനികളോ ഹിന്ദുക്കളോ ബുദ്ധമതക്കാരോ ആണല്ലോ, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക?' എന്നിങ്ങനെ പലവിധ സംശയങ്ങൾ പിശാച് ഉണ്ടാക്കും. എന്നാൽ ഇതെല്ലാം നിങ്ങൾക്ക് ഗുണകരമാണ്.

നിങ്ങൾ തയ്യാറാണോ? (ഇസ്ലാം സ്വീകരിക്കാൻ ? )ഒട്ടും വിഷമിക്കേണ്ടതില്ല.

ക്രൈസ്തവ സ്ത്രീ:

തയ്യാർ.

ഷംസി ശഹാദത്ത് ചൊല്ലി കൊടുത്തു :

" ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് , മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും , യേശു അല്ലാഹുവിന്റെ അടിമയാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

ക്രൈസ്തവ സ്ത്രീ ഷംസി ശഹാദത്ത് ചൊല്ലി കൊടുത്തത് ചൊല്ലി, മുസ്ലിമായി.

ഷംസി :

" അല്ലാഹുവിന് സ്തുതി , വളരെ സന്തോഷം, നിങ്ങൾ ഉറച്ചുനിൽക്കുക , അല്ലാഹുവിന് സ്തുതി ".

ഡോ: കെ . മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്