അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ.
അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ.
കലണ്ടറിൽ മൂന്ന് ഗുരുതരമായ പിഴവുകൾ ഉണ്ട്. അത് താഴെ വ്യക്തമാക്കാം.
ഇവരുടെ കലണ്ടർ ലണ്ടൻ UTC (Universal time coordinated- ഏകോപിത സാർവത്രിക സമയം) അടിസ്ഥാനത്തിലാണെന്ന് കലണ്ടറിൽ കാണാം.
ഒന്നാമത്തെ ഗുരുതരമായ പിഴവ് പരിശോധിക്കാം.
ഇവരുടെ കലണ്ടർ പ്രകാരം രാത്രി 12 മണിക്ക് ശേഷമാണ് (ലണ്ടൻ UTC) ചന്ദ്രന്റെ പിറവിയെങ്കിൽ (അമവാസി) , അന്നത്തെ വരുന്ന ഫജ്റിനല്ല, മറിച്ച് അടുത്ത ദിവസത്തെ ഫജ്റിനാണ് കലണ്ടറിൽ ഒന്നാം തീയതി.
ഇവിടെ ശ്രദ്ധിക്കേണ്ടത് ചന്ദ്രന്റെ പിറവി കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് തിയതി ഒന്ന് ആകുന്നത്. അഥവ ചന്ദ്രൻ രണ്ടാമത്തെ ദിവസത്തിന്റെ കലയാകുന്നു. പക്ഷേ കലണ്ടറിൽ തിയതി ഒന്നാണ്.
ലണ്ടൻ UTC രാത്രി 12 മണിക്ക് ശേഷം അമവാസി ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒന്നാം തീയതിക്ക് രണ്ടാം ചന്ദ്രക്കല ആകുമ്പോൾ , ഒന്നാമത്തെ കല നഷ്ടപ്പെട്ടു. അതായത് റമദാൻ 1 നഷ്ടപ്പെട്ടു. കാരണം ഒന്നാമത്തെ കലയിലാണല്ലൊ റമദാൻ 1 ആവേണ്ടത്.മറ്റൊന്ന് കലയും തിയതിയും യോജിക്കുന്നുമില്ല. മണിക്ഫാൻ, ഹിലാൽ തിയതി യോജിക്കണം എന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയും , ചന്ദ്രമാസപ്പിറവി പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന പുസ്തകത്തിൽ പേജ് 18 ൽ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്.
ഇനി പരിശോധിക്കാം. ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് അമവാസിയെങ്കിൽ , ഇത് ലണ്ടൻ UTC, വരുന്ന ഫജ്റിനല്ല മറിച്ച് അടുത്ത ദിവസത്തെ ഫജ്റിനാണ് കലണ്ടറിൽ ഒന്നാം തീയതി ആവുക. അപ്പോൾ സൗദിയിൽ പിറവി കഴിഞ്ഞ് 26 മണിക്കൂറിന് ശേഷവും, ലണ്ടനിൽ 28 മണിക്കൂറിന് ശേഷവുമാണ് തിയതി ഒന്ന് ആകുന്നത്. പക്ഷേ ചന്ദ്രൻ രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നു. കാരണം 24 മണിക്കൂർ കഴിഞ്ഞു. കല രണ്ടും തിയതി ഒന്നും. അപ്പോൾ അവ രണ്ടും യോജിക്കുന്നില്ല. അപ്പോൾ സൗദിയിലും, ലണ്ടനിലും, അമേരിക്കയിലുമെല്ലാം റമദാൻ 1 ലെ ചന്ദ്രനെ നോക്കിയാൽ അത് രണ്ടാമത്തെ ചന്ദ്രന്റെ കല ആയിരിക്കും.
ഇങ്ങനെ സംഭവിക്കുന്ന ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:
1. ഡിസംബർ 31, 2005 (ദുൽ ഹജ്ജ്). അമവാസി പുലർച്ചെ 3:12 UTC സമയം. അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ദുൽ ഹജ്ജ് 1, ഡിസംബർ 31 ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ജനുവരി 1 2006 ഫജ്റിനാണ്. അഥവ ലണ്ടനിൽ ചന്ദ്രൻ ജനിച്ച് 24 മണിക്കൂർ കഴിഞ്ഞു.
2. 2004 ൽ, ഒക്ടോബർ 14 ന് ചന്ദ്രൻ ജനിക്കുന്നത് (അമവാസി) പുലർച്ചെ 2:48. അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ലണ്ടനിൽ റമദാൻ 1 ഒക്ടോബർ 14 ന് ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ഒക്ടോബർ 15 ഫജ്റിന്. അഥവ ഒരു ദിവസം കഴിഞ്ഞു.
3. 2010 ഓഗസ്റ്റ് 10. 3.08 ന് പുലർച്ചെയാണ് ജനനം (അമവാസി). അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ഓഗസ്റ്റ് 10 ന് ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 11 ഫജ്റിന്.അഥവ ഒരു ദിവസം കഴിഞ്ഞു.
അമേരിക്കയിൽ നിന്ന് മുന്നോട്ട് പോയാൽ ഇത് 30 മണിക്കൂറിന് മേലെ ആകും. അപ്പോൾ ലണ്ടനിലും അമേരിക്കയിലും സൗദിയിലും തിയതി ഒന്നാണെങ്കിലും റമദാൻ 1 ന്റെ നോമ്പ് ന്ഷ്ടപ്പെടുന്നു. കാരണം കലണ്ടറിൽ തിയതി ഒന്നാണെങ്കിലും ചന്ദ്രൻ ഇപ്പോൾ രണ്ടാമത്തെ റമദാനിൽ പ്രവേശിച്ചു. ലണ്ടനിൽ അപ്പോൾ അറിയിക്കണം റമദാൻ 1 ലെ നോമ്പ് പെരുന്നാൾ പിറ്റേന്ന് നോറ്റു വീട്ടാൻ. തമാശയല്ലെ ഇത്.
ഇനി രണ്ടാമത്തെ ഗുരുതരമായ പിഴവ് . അറഫ നോമ്പ് പരിശോധിക്കാം. ഇവരുടെ കലണ്ടർ പ്രകാരം ലണ്ടനിൽ ദുൽ ഹജ്ജ് 9 ആവുമ്പോൾ ഹിലാൽ കല 10 ആയിരിക്കും. മുകളിൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്നും മനസ്സിലായിരിക്കുമല്ലൊ. അപ്പോൾ സൗദിയിൽ അറഫയുടെ അന്ന് ചന്ദ്രൻ പത്താമത്തെ ദിവസമായിരിക്കും. കലണ്ടറിൽ ദുൽ ഹജ്ജ് 9 ഉം. അപ്പോൾ അറഫ നോമ്പ് നോക്കുക ചന്ദ്രൻ പത്താമത്തെ ദിവസമായിരിക്കുമ്പോൾ . ഓർക്കുക, സൗദിയിലാണിത്. അപ്പോൾ അറഫ ദിനത്തിലെ നോമ്പ് ന്ഷ്ടപ്പെട്ടു. കാരണം ഹിലാൽ 10 നാണ് കലണ്ടറിൽ തിയതി 9 ത്. ഹിലാൽ തിയതി യോജിക്കുന്നുമില്ല.
ഇനി മൂന്നാമത്തെ ഗുരുതരമായ പിഴവ് ചന്ദ്രൻ രാത്രി 12 മണിക്ക് മുമ്പ് ജനിക്കുകയാണെങ്കിൽ സംഭവിക്കുന്നു. അപ്പോൾ വരുന്ന ഫജ്റിന് തിയതി മാറും. 24 മണിക്കൂറിന് ശേഷം അടുത്ത ഫജ്റിനല്ല.
ഉദാഹരണത്തിന്, 1422 ഹിജ്റ വർഷം ചന്ദ്രൻ ജനിക്കുന്നത് ഡിസംബർ 14 വെള്ളിയാഴ്ച രാത്രി 8:47നാണ്. കണക്ക് പ്രകാരം ശവ്വാൽ ഒന്ന് തുടങ്ങുക വരുന്ന ഫജ്റിന് ഡിസംബർ 15 ശനിയാഴ്ച . അപ്പോൾ അലാസ്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ പെരുന്നാൾ ആഘോഷിക്കുക ഡിസംബർ 15 ശനിയാഴ്ച. പക്ഷേ ഇവിടെ ഫജ്റിന്റെ സമയമാണെങ്കിലും ചന്ദ്രന്റെ പിറവി സംഭവിച്ചിട്ടില്ല. കാരണം UTC യിൽ വൈകുന്നേരം 5 മണി മാത്രമേ ആയിട്ടുള്ളൂ. ജനനം സംഭവിക്കണമെങ്കിൽ രാത്രി 8:47 ആവണം.
ചന്ദ്രന്റെ ജനനം (അമവാസി) ന്യൂസിലൻഡിൽ ശവ്വാൽ ഒന്ന് തുടങ്ങി മൂന്ന് നാല് മണിക്കൂർ കഴിഞ്ഞാണ് സംഭവിക്കുക. അതായത് പെരുന്നാൾ നിസ്കാരം കഴിഞ്ഞാണ് ചന്ദ്രന്റെ ജനനം സംഭവിക്കുക. അതായത് അവർ പെരുന്നാൾ നിസ്കരിക്കുക കഴിഞ്ഞ മാസത്തെ (റമദാൻ) ചന്ദ്രന്റെ അവസാന ഘട്ടത്തിൽ. നോമ്പ് അവസാനിക്കുന്നതിനു മുമ്പ് പെരുന്നാൾ ആഘോഷം തുടങ്ങി.
മുകളിലത്തെ ഉദാഹരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഒന്നാം തീയതി ആണ് എങ്കിലും, ചന്ദ്രൻ കഴിഞ്ഞ മാസത്തിന്റെ (റമദാൻ) അവസാന ഘട്ടത്തിലായിരിക്കും. അതായത് തിയതി ഒന്ന് പക്ഷേ ചന്ദ്രൻ കഴിഞ്ഞ മാസത്തിന്റെ (റമദാൻ) അവസാന ഘട്ടത്തിലായിരിക്കും. ചന്ദ്രൻ ജനിക്കുന്നതിന് മുമ്പ് ശവ്വാൽ ഒന്ന് ആകുമ്പോൾ ആസ്ട്രേലിയയിലെ മുസ്ലിംകളെ മാത്രം എടുക്കാം. എത്ര പേരാണ് ഹറാം ചെയ്യുന്നത്.
മഗ്രിബിന് ഹിലാൽ കാണുന്നവരെ ഇവർ പരിഹസിക്കും , നമുക്ക് ഒരു നോമ്പ് നഷ്ടപ്പെടുന്നു, നോംബിന് പെരുന്നാൾ എന്ന ഹറാം, ഹിലാൽ തിയതി യോജിക്കുന്നില്ല എന്നൊക്കെ. എന്നാൽ ഇതെല്ലാം ഇവരുടെ കലണ്ടറിലാണ് സംഭവിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
ഇക്കൂട്ടർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇങ്ങനെ പറയും :
" ഹിജ്റ കലണ്ടറിന്റെ മാനദണ്ടം അമവാസി ഏതു സ്ഥലത്താണോ സംഭവിക്കുന്നത് ആ സ്ഥലത്തിന്റെ ദിവസ്സത്തിന്റെ അടുത്ത ദിവസം പുതിയ മാസം ആരംഭിക്കുന്നു എന്നതാണ്.
( അമവാസി തിങ്കൾ ആണെങ്കിൽ ചൊവ്വ ആയിരിക്കും പുതിയ മാസ്സത്തിലെ ഒന്നാം തീയതി. അമാവാസി സംഭവിക്കുന്നത് നട്ടുച്ചക്ക് 12 മണിക്കാണെന്ന് കൂടി ഓർക്കുക.)".
ഓർക്കുക, ഇവരുടെ കലണ്ടർ ലണ്ടൻ UTC പ്രകാരമാണ് എന്ന് അവരുടെ കലണ്ടറിൽ തന്നെ എഴുതിയ കാര്യമാണ്. മുകളിൽ പറഞ്ഞ പ്രകാരം ഇവർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചാലും, കലണ്ടറിലെ പിഴവുകൾ ഒരിക്കലും മാറിപ്പോകില്ല. മാത്രമല്ല മാസത്തിന്റെ ആദ്യ ദിവസം തുടങ്ങേണ്ടത് ഈ രീതിയിലാണെന്ന് അല്ലാഹു പഠിപ്പിച്ചിട്ടേയില്ല.
ഹിജ്റ കലണ്ടറിൽ UTC എന്ന് എഴുതിയത് മുകളിലെ ചിത്രത്തിൽ കാണുക. NM എന്നാൽ ന്യൂ മൂൺ. അമാവാസി എന്ന് എഴുതിയതും കാണുക. അത് കൊണ്ട് ഈ കലണ്ടറിന്റെ അടിസ്ഥാനം ജൂത , ഹൈന്ദവരുടെ അടിസ്ഥാനമായ അമാവാസിയാണ്. അല്ലാഹു പഠിപ്പിച്ച പടിഞ്ഞാറ് മഗ്രിബിന് കാണുന്ന ഹിലാലല്ല.
ഹിജ്റ കലണ്ടറിന്റെ നേതാക്കൻമാർക്ക്, അലി മണിക്ക്ഫാനടക്കം, ഈ ഗുരുതരമായ പിഴവുകൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷെ അവരിപ്പോഴും ഈ അനിസ്ലാമിക കലണ്ടറുമായി മുന്നോട്ട് പോവുകയാണ്, മുസ്ലിം സമുദായത്തെ പിഴച്ച മാർഗത്തിൽ ആക്കുകയാണ്.
അല്ലാഹു കാത്തു രക്ഷിക്കട്ടെ. ഇച്ഛകളെ പിൻപറ്റുന്നവർക്ക് ഹിദായത്ത് കൊടുക്കേണ്ടത് അല്ലാഹു ആണല്ലൊ.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
കൂടുതൽ ലിങ്കുകൾ താഴെ:
ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.
https://www.salaf.in/2022/10/blog-post_86.html?m=1
ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം.
http://www.salaf.in/2023/04/blog-post.html?m=1
ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം, ഭാഗം രണ്ട്
Comments
Post a Comment