തബ്ലീഗ് ജമാഅത്ത് ഭാഗം അഞ്ച്. അവരിലെ പിഴച്ച പണ്ടിതൻമാർ ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കാൻ അനുവദിക്കില്ല.
തബ്ലീഗ് ജമാഅത്ത് ഭാഗം അഞ്ച്. അവരിലെ പിഴച്ച പണ്ടിതൻമാർ ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കാൻ അനുവദിക്കില്ല.
താഴെ മുഹമ്മദ് ഈസാ ഫിറോസ് പുരി എഴുതിയ പുസ്തകം തബ്ലീഗ് പ്രസ്ഥാനവും അതിന്റെ അടിസ്ഥാന ഉസൂലും (തത്വം).
https://drive.google.com/file/d/17DWBcwU8ZUyLRRMqGnP9J2NlyAHxLpOS/view?usp=drivesdk
അതിലെ 216 പേജിൽ പറയുന്നു:
അവരുടെ ഉസൂലാണ് ഇഖ്തിലാഫിയായ മസ്അലകൾ (ഭിന്നതയുള്ള വിഷയങ്ങൾ) ജമാഅത്തിന് പുറപ്പെടുമ്പോൾ ചർച്ച ചെയ്യരുത്, തർക്കിക്കരുത്. ഇങ്ങനെ പറഞ്ഞ് ജമാഅത്തിന് പോകുന്നവർ ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കില്ല.കാരണം അത് സംസാരിച്ചാൽ ഭിന്നതയുണ്ടാക്കും എന്നാണവരുടെ വാദം. ഈ പേജിൽ പറയുന്നു, തബ്ലീഗ് പ്രവർത്തനം ഉമ്മത്തിനെ ഐക്യപ്പെടുത്തലാണ്. അത് കൊണ്ട് ഭിന്നതയുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുത്, തർക്കിക്കരുത്. സംവാദം ചെയ്തത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.
അത് കൊണ്ട് ജമാഅത്തിലുള്ള ഒരു തബ്ലീഗ് കാരൻ മസ്ജിദിൽ പ്രസംഗിക്കുമ്പോൾ, തൊട്ടടുത്ത് ഉറൂസൊ, ദർഗയോ ഉണ്ടെങ്കിൽ അങ്ങോട്ട് പോകരുത് എന്ന് പറയുകയില്ല. ഈ മസ്ജിദിൽ മൗലീദ് നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ സംസാരിക്കില്ല. ചിലർ അതിൽ പങ്കെടുക്കുകയും ചെയ്യും. പങ്കെടുത്തവരോട് മൗലീദ് ബിദ്അത്താണെന്നും നരകം കൊണ്ട് താക്കീത് ചെയ്തതാണെന്നും പറഞ്ഞു കൊടുക്കുകയില്ല.
അല്ലാഹു ഒന്നിൽ കുടുതൽ വചനങ്ങളിൽ കൽപ്പിച്ചതാണ് തിന്മ തടയണം എന്ന്.
അല്ലാഹു പറഞ്ഞു:
تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ
" നിങ്ങള് സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില് വിശ്വസിക്കുകയും ചെയ്യുന്നു ".
(3:110).
അതെ പോലെ അല്ലാഹു അനുവദിച്ച തർക്കമുണ്ട്, അല്ലാഹു പറഞ്ഞു:
ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ
" ഏറ്റവും നല്ലതേതോ അത് കൊണ്ട് (ഖുർആനും, സുന്നത്തും കൊണ്ട്, ഏറ്റവും നല്ല രീതിയിൽ) അവരോടു തർക്കം നടത്തുകയും ചെയ്യുക ".
(16;125).
ഈ കൽപനകൾക്കും, ആയത്തുകൾക്കുമൊക്കെ എതിരാണ് ഇവരുടെ പ്രവർത്തനം . അല്ലാഹുവിൽ അഭയം തേടുന്നു.
ചില ഒറ്റപ്പെട്ട തബ്ലീഗ് പ്രവർത്തകർ ജമാഅത്തിലില്ലാത്തപ്പോൾ , കേരളത്തിലും , അതല്ലാത്തിടത്തും , തൗഹീദ് പ്രബോധകരുടെ, സലഫികളുടെ , സ്വാധീനം കാരണം , ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കാറുണ്ട്. എന്നാൽ ജമാഅത്തിന് പോകുന്നവർക്ക് ഇത് പറയാൻ അനുവാദമില്ല.
പക്ഷേ ചില ഒറ്റപ്പെട്ട തബ്ലീഗ് പ്രവർത്തകർക്ക് ബോദ്ധ്യമായി ഇത് പറയൽ നിർബന്ധമാണ്, അല്ലെങ്കിൽ നാളെ അല്ലാഹു ചോദ്യം ചെയ്യും. അത് കൊണ്ട് ജമാഅത്തിന് പോകുന്ന ചിലരെങ്കിലും പറയാറുണ്ട്. ഇത് അവർ തബ്ലീഗ് ജമാഅത്തിന് പോയത് കൊണ്ട് പഠിച്ചതല്ല, മറിച്ച് തൗഹീദീ, സലഫി, പ്രബോധകരടുത്ത് നിന്നും പഠിച്ചതാണ്. കാരണം തബ്ലീഗ് ജമാഅത്തിന് ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കാൻ വിലക്കുണ്ട്. മുകളിൽ തെളിവ് ഉദ്ധരിച്ചല്ലൊ. അത് കൊണ്ട് അത് അവർ വിശദമായി പഠിപ്പിക്കുകയില്ല.
ഈ തബ്ലീഗുകാർ കളവ് പ്രചരിപ്പിക്കുകയും ചെയ്യും തബ്ലീഗ് ജമാഅത്ത് ശിർക്ക് ബിദ്അത്തിനെതിരെ സംസാരിക്കുന്നുണ്ട് എന്ന്. കാരണം ഈ ഒറ്റപ്പെട്ട തബ്ലീഗ്കാർ സംസാരിക്കുന്നുണ്ടല്ലൊ.
തബ്ലീഗ് ജമാഅത്ത് പിളർന്നപ്പോൾ, ഇപ്പോഴത്തെ ദൽഹി അമീറും , മൗലാന സഅദ് , കുറച്ചൊക്കെ തൗഹീദ് പറയാൻ തുടങ്ങി. എന്നാലും പൂർണമായും അഹ്ലുസ്സുന്നയുടെ, സലഫി മൻഹജിൽ ഇപ്പോഴും വന്നിട്ടില്ല. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തെ തള്ളി പറഞ്ഞിട്ടില്ല, പ്രവർത്തന രീതി ഇപ്പോഴും മൂന്ന് ദിവസം , പത്ത് ദിവസം, നാല്പതു ദിവസം എന്ന ബിദ്അത്തിന്റെ അടിസ്ഥാനത്തിൽ തന്നെ.
അവരുടെ ഗ്രന്ഥങ്ങളിൽ പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്നത് സൂചിപ്പിക്കുന്നത് അവരുടെ പണ്ടിതന്മാർക്ക് ആ വിശ്വാസങ്ങൾ ഉണ്ട് എന്നതാണ്. അവരുടെ ലോക പ്രശസ്തമായ ഗ്രന്ഥം ഫളായിൽ അൽ-അഅ്മാൽ ( അമലുകളുടെ മഹത്വങ്ങൾ) ലോകത്തിലെ മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നത് ആഗോള തലത്തിൽ ഇവരുടെ പണ്ടിതന്മാർക്ക് പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്ന വസ്തുതയാണ്.
സദഖയുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്:
" ഞാൻ ഏതൊന്നായിരിക്കുന്നുവോ അത് നീ തന്നെയാണ്. ഞാനും നീയും എന്നതു തന്നെ (ഒരു നിലയിലുള്ള) ശിർക്കിന്റെ ഉളളിൽ ശിർക്കാണ് .
أستغفر الله أستغفر الله لا حول ولا قوة إلا بالله
ഇനി പറയാൻ കഴിവില്ല എന്നതിനെ സ്വീകരിക്കേണമേ വസ്സലാം ".
(സദഖയുടെ മഹത്വങ്ങൾ - പേജ് 683, പരിഭാഷകൻ ഈ. മുഹമ്മദ് അബ്ദുൽഖാദിർ മൗലവി, പുലിപ്പാറ).
ഇത് എല്ലാം അല്ലാഹു ആണ് എന്ന വിശ്വാസമാണ്. ഇത് അദ്വൈത വാദമാണ്. വഹ്ദതുൽ വുജൂദ്.
മുഹമ്മദ് ഇൽയാസാണ് തബ്ലീഗ് ജമാഅത്തിന്റെ സ്ഥാപക നേതാവ്.
മൗലാനാ അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകം "മൗലാനാ മുഹമ്മദ് ഇൽയാസ് ജീവിതവും ദൗത്യവും" , വിവർത്തനം: ഹാഫിസ് പി.പി. ഇസ്ഹാഖ് മൗലവി അൽ ഖാസിമി , അതിൽ കാണാം :
"സൂഫീ പരമ്പരകളുമായും ത്വരീഖത്തിൻ്റെ സരണികളുമായും മൗലാന സൗഹൃദത്തിൽ കഴിഞ്ഞു"
(Second edition, പേജ്: 133 - മുഫക്കിറുൽ ഇസ്ലാം ഫൗണ്ടേഷൻ കാലിക്കറ്റ്).
അവരുടെ ഒരു പണ്ഡിതൻ പറഞ്ഞതും താഴെ:
ഹസ്രത് മൗലാനാ ഖലീൽ അംബേട്ടവി:
"ഞങ്ങൾ കർമപരമായി ഇമാമുൽ അഅ്ളം അബൂ ഹനീഫയെ തഖ്ലീദ് ചെയ്തവരും , വിശ്വാസപരമായി ഇമാം അബൂ ഹസനുൽ അശ്അരി, ഇമാം അബൂ മൻസൂറുൽ മാതുരിദി, എന്നിവരെ പിന്തുടർന്നവരും, തസവുഫിൻ്റെ വഴികളിൽ, സൂഫിസത്തിൻ്റെ വഴികളിൽ, ത്വരീഖത്തിന്റെ വഴികളിൽ, നഖ്ശബന്തിയ്യ, ഖാദിരിയ്യ, ത്വയൂബരന്തിയ്യ, ചിശ്തിയ്യ, എന്നീ ത്വരീഖത്തുകൾ സ്വീകരിച്ചവരും ആകുന്നു.”
(ടി.പി. മുഹമ്മദ് ഇസ്ഹാഖ് മൗലവി അൽഖാസിമി കാഞ്ഞാർ, 'ദയൂബന്ദ് ഉലമാക്കളും തബ്ലീഗ് ജമാഅത്തും').
തബ്ലീഗ് പണ്ടിതൻമാരിലെ സൂഫികളെ ന്യായീകരിക്കാൻ, ചിലർ ഇബ്നു തൈമിയ്യ رحمه الله യെ പോലുള്ള പണ്ടിതൻമാരെ ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞല്ലോ, സൂഫികളിൽ നല്ലവരുണ്ട് , സൂഫിയാക്കളിൽ ഔലിയാക്കളുണ്ട് , ഇമാം ദഹബി رحمه الله യെയും ഉദ്ധരിക്കുന്നു, അബൂ ഹഫ്സ് സുഹ്റവർദി നല്ല സൂഫിയാണെന്ന് പറഞ്ഞല്ലോ എന്നൊക്കെ.
എന്നാൽ തബ്ലീഗ് ജമാഅത്ത് പണ്ടിതൻമാർ ഭിന്നതയുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുത് എന്ന് പറഞ്ഞ് ശിർക്ക് ബിദ്അത്തുകൾക്കെതിരെ സംസാരിക്കാൻ അനുവദിക്കില്ല. ഇത് ഖുർആനിന് എതിരാണ്.
മുഹമ്മദ് ഇല്യാസ് ഖുർആനിലെ ആയത്തിന് അല്ലാഹു പഠിപ്പിക്കാത്ത പുതിയൊരു വ്യാഖ്യാനം നൽകി, അതിന്റെ അടിസ്ഥാനത്തിൽ ജമാഅത്തിന് പോകുന്ന രീതി ഉണ്ടാക്കി. ഇത് ബിദ്അത്താണ്.
അവരുടെ ഗ്രന്ഥങ്ങളിൽ പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്നത് സൂചിപ്പിക്കുന്നത് അവരുടെ പണ്ടിതന്മാർക്ക് ആ വിശ്വാസങ്ങൾ ഉണ്ട് എന്നതാണ്. അവരുടെ ലോക പ്രശസ്തമായ ഗ്രന്ഥം ഫളായിൽ അൽ-അഅ്മാൽ ( അമലുകളുടെ മഹത്വങ്ങൾ) ലോകത്തിലെ മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട് , ഇവരുടെ അംഗീകാരമുണ്ട് എന്നത് വ്യക്തമാക്കുന്നത്, ആഗോള തലത്തിൽ ഇവരുടെ പണ്ടിതന്മാർക്ക് പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്ന വസ്തുതയാണ്. ഈ പുസ്തകം ഇപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ട്. അപ്പോൾ ഈ പിഴച്ച വിശ്വാസങ്ങൾ ഇപ്പോഴുമുണ്ട്.
അശ്അരി വിശ്വാസം, നഖ്ശബന്തിയ്യ പോലത്തെ ത്വരീഖത്തുകൾ പിഴച്ചതാണ്.
അപ്പോൾ തബ്ലീഗ് ജമാഅത്ത് പണ്ടിതൻമാർ നല്ല സൂഫികളാണ് എന്ന് പറയാൻ സാധിക്കില്ല.
പിഴച്ച അശ്അരി, മാതുരിദി വിശ്വാസങ്ങളും, സൂഫിസവും, നിരവധി പിഴച്ച ത്വരീക്കത്തുകളും സ്വീകരിച്ചവരാണ് തബ്ലീഗിലെ മിക്ക പണ്ടിതൻമാരും.
സാദാരണക്കാരായ തബ്ലീഗുകാർക്ക് ഈ സത്യം അറിയില്ല. അത് കൊണ്ട് ഇവരുടെ പണ്ടിതൻമാരിൽ നിന്നും വിജ്ഞാനം തേടാൻ പാടില്ല എന്ന അടിസ്ഥാന കാര്യവും അറിയില്ല. കാരണം പിഴച്ചവരിൽ നിന്നും വിജ്ഞാനം തേടാൻ പാടില്ല എന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വമാണ്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
ഭാഗം ഒന്ന്
http://www.salaf.in/2023/05/blog-post.html?m=1
ഭാഗം രണ്ട്
http://www.salaf.in/2023/05/blog-post_3.html?m=1
ഭാഗം മൂന്ന്
https://www.salaf.in/2023/05/blog-post_6.html?m=1
ഭാഗം നാല്
Comments
Post a Comment