തബ്ലീഗ് ജമാഅത്ത് ഭാഗം ആറ്. ദാറുൽ ഉലൂം ദയൂബന്ദിൽ ഇപ്പോഴും പിഴച്ച വിശ്വാസങ്ങളുള്ള പണ്ടിതൻമാരുണ്ട്.

തബ്ലീഗ് ജമാഅത്ത് ഭാഗം ആറ്. ദാറുൽ ഉലൂം ദയൂബന്ദിൽ ഇപ്പോഴും പിഴച്ച വിശ്വാസങ്ങളുള്ള പണ്ടിതൻമാരുണ്ട്.

ഫെബ്രുവരി 12, 2023, ന്യൂഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ, ദാറുൽ ഉലൂം ദയൂബന്ദിലെ  പ്രിൻസിപ്പലായിരുന്ന മൗലാന അർഷദ് മദനി പറഞ്ഞു : "അല്ലാഹുവും ഓമും ഒന്നാണ്, ചിലർ പറഞ്ഞു, അവൻ എല്ലായിടത്തും വായു പോലെയുണ്ട്, അവനെയാണ് ഞങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നത് ".


താഴെ വീഡിയോ:



രാംലീല ഗ്രൗണ്ടിൽ, ലക്ഷങ്ങൾ പങ്കെടുത്തതായി വീഡിയോ കണ്ടാൽ മനസ്സിലാവും. അപ്പോൾ എത്ര  പേരെ ഇദ്ദേഹം വഴി തെറ്റിച്ചിട്ടുണ്ടാവും?

ദാറുൽ ഉലൂം ദയൂബന്ദിനെ അങ്ങേ അറ്റം പ്രശംസിക്കുന്നവരാണ് തബ്ലീഗ് ജമാഅത്ത്. തബ്ലീഗ്കാർ അധികവും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനിലുള്ള അധിക പേരും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ്.

മൗലാന അർഷദ് മദനിയെ കുറിച്ച് ഒരു തബ്ലീഗ്കാരൻ എഴുതിയത് കാണുക:

" മൗലാന അർഷദ് മദനി ദാറുൽ ഉലൂം ദയൂബന്ദിന്റെ അമരക്കാരനാണ്. ഇപ്പോൾ മൂന്നുവർഷമായി മദീനയിൽ പ്രവർത്തിക്കുന്ന ഹദീസിന്റെ സേവനങ്ങളുടെ കിംഗ്സ് സൽമാൻ അക്കാദമിയുടെ ട്രസ്റ്റ് മെമ്പർ കൂടി ആക്കിയിരിക്കുകയാണ്.

ഹദീസ് ശരീഫിൻ്റെ പ്രചരണത്തിന് വേണ്ടി മദീനയിൽ സ്ഥാപിക്കപ്പെട്ട സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സൗദ് സ്ഥാപനത്തിൻ്റെ മൂന്നാമത്തെ യോഗത്തിൽ ട്രസ്റ്റ് മെമ്പറായ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി പങ്കെടുത്തു ".

അല്ലാഹുവിനെ ഓം എന്ന് വിളിക്കുന്നവരെ വെടിയുക എന്നാണ് അല്ലാഹു കൽപിച്ചത്. കാരണം ഓം എന്നത് മുശ്രിക്കുകൾ അവരുടെ ദൈവത്തിന് നൽകിയ പേരാണ്. മുശ്രിക്കുകൾ അവരുടെ ദൈവത്തിന് നൽകിയ പേരിൽ അല്ലാഹുവിനെ വിളിക്കരുത് എന്നത് അല്ലാഹുവിന്റെ കൽപനയാണ്.

അല്ലാഹു പറഞ്ഞു:

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

" അല്ലാഹുവിനു ഏറ്റവും നല്ലതായ [അത്യുല്‍കൃഷ്ടമായ] നാമങ്ങളുണ്ടു; ആകയാല്‍, അവ [ആ നാമങ്ങള്‍] കൊണ്ടു നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊള്ളുവിന്‍; അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.

അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും ".

(7:180).

തഫ്സീർ ഇബ്നു കസീർ:

 وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِىٓ أَسۡمَـٰٓٮِٕهِۦ‌ۚ 

{അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.}

അല്ലാഹുവിൻ്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നതിൽ
പെട്ടതാണ് അൽ-ലാത്ത് (ഒരു വിഗ്രഹം) എന്ന് പറയുന്നത്.

മുജാഹിദിൽ നിന്ന് (നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് ഖുർആനിന്റെ വ്യാഖ്യാനം പഠിച്ച, തഫ്സീറിന്റെ ഇമാം ഇബ്‌നു അബ്ബാസ് رضي الله عنه വിൽ നിന്ന് പഠിച്ച മഹാനായ താബീ പണ്ടിതൻ) ബ്നു ജുറൈജ് വിവരിച്ചു:

 وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِىٓ أَسۡمَـٰٓٮِٕهِۦ‌ۚ 

{അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.}

അവർക്ക് അല്ലാഹുവിൽ നിന്ന് അൽ-ലത്ത് (ഒരു വിഗ്രഹത്തിൻ്റെ പേര്) ലഭിച്ചു,  അൽ-അസീസിൽ നിന്നും അൽ-ഉസ്സ (മറ്റൊരു വിഗ്രഹം) ''.

ഖതാദ (നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് ഖുർആനിന്റെ വ്യാഖ്യാനം പഠിച്ച, സഹാബികളിൽ നിന്ന് പഠിച്ച മഹാനായ താബീ പണ്ടിതൻ ) പറഞ്ഞു, ഇൽഹാദ് (ക്രമക്കേടു കാണിക്കുക എന്നാൽ) മറ്റുള്ളവരെ അല്ലാഹുവുമായി അവൻ്റെ നാമങ്ങളിൽ പങ്കുചേർക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് 

( വിഗ്രഹത്തെ അൽ-ഉസ്സ എന്ന് വിളിക്കുന്നത് പോലെ) ".

(തഫ്സീർ ഇബ്നു കസീർ- 7:180).

അപ്പോൾ മുശ്രിക്കുകൾ അവരുടെ ദൈവത്തിന് നൽകിയ പേരിൽ അല്ലാഹുവിനെ വിളിക്കരുത് എന്ന് അല്ലാഹു കൽപിക്കുന്നു. അവരെ വെടിയണം എന്നും അല്ലാഹു കൽപിക്കുന്നു.

പിന്നെ മൗലാന അർഷദ് മദനി പറഞ്ഞത് അല്ലാഹു വായു പോലെ എല്ലായിടത്തും ഉണ്ട് എന്നാണു. അല്ലാഹുവിൽ അഭയം തേടുന്നു. ഇത് പിഴച്ച വിശ്വാസമാണ്.അല്ലാഹു എവിടെ എന്ന വിശ്വാസം മുസ്‌ലിംകൾ അറിയൽ നിർബന്ധമാണ്. കൂടുതൽ താഴെ ലിങ്കിൽ വായിക്കാം إن شاء الله .

അല്ലാഹു എവിടെയാണ്?

https://www.salaf.in/2022/10/blog-post_21.html?m=1

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.


ഭാഗം ഒന്ന്

http://www.salaf.in/2023/05/blog-post.html?m=1

ഭാഗം രണ്ട്

http://www.salaf.in/2023/05/blog-post_3.html?m=1


ഭാഗം മൂന്ന് 

https://www.salaf.in/2023/05/blog-post_6.html?m=1

ഭാഗം നാല് 

https://www.salaf.in/2024/08/blog-post_25.html?m=1


ഭാഗം അഞ്ച് 

https://www.salaf.in/2024/09/blog-post_28.html?m=1


ഭാഗം ആറ് 

https://www.salaf.in/2024/10/blog-post.html?m=1


ഭാഗം ഏഴ് 

https://www.salaf.in/2025/05/blog-post_11.html?m=1

 ഭാഗം എട്ട്.

https://www.salaf.in/2025/05/blog-post_31.html?m=1

ഭാഗം ഒമ്പത് 

https://www.salaf.in/2025/10/blog-post_15.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.