തബ്ലീഗ് ജമാഅത്ത് ഭാഗം ഒമ്പത് - അഫ്ഗാനിസ്ഥാൻ വിദേശ മന്ത്രി ഇന്ത്യയിലെ തബ്ലീഗ് ജമാഅത്തിൻ്റെ മത പഠന സ്ഥാപനമായ ദാറുൽ ഉലൂം ദിയോ ബന്ദ് സന്ദർശിച്ചപ്പോൾ പറഞ്ഞ സത്യം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒമ്പത് -  അഫ്ഗാനിസ്ഥാൻ വിദേശ മന്ത്രി ഇന്ത്യയിലെ തബ്ലീഗ് ജമാഅത്തിൻ്റെ മത പഠന സ്ഥാപനമായ ദാറുൽ ഉലൂം ദിയോ ബന്ദ് സന്ദർശിച്ചപ്പോൾ പറഞ്ഞ സത്യം.

അഫ്ഗാൻ വിദേശ മന്ത്രി ആമിർ ഖാൻ മുത്തഖി 2025 ഒക്ടോബർ 11-ന് ഇന്ത്യയിലെ ദാറുൽ ഉലൂം ദിയോബന്ദ് സന്ദർശിച്ചു. 

അഫ്ഗാനിസ്ഥാനിലെ ഹെറാത്തുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ചിഷ്തി സൂഫി  ത്വരീഖത്തും ദാറുൽ ഉലൂം ദിയോ ബന്ദും തമ്മിലുള്ള ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടി.

താഴെ വീഡിയോ إن شاء الله . 


ചിഷ്തി എന്നത് അഫ്ഗാനിസ്ഥാനിലെ ഹെറാത്തിനടുത്തുള്ള ചിഷ്തിൽ നിന്ന് ഉത്ഭവിച്ച ഒരു സൂഫി പാരമ്പര്യമായ ചിഷ്തി ത്വരീഖത്താണ്.

ഖ്വാജ ഗരിബ് നവാസ് എന്നറിയപ്പെടുന്ന ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തിയാണ് , അത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഏറ്റവും പ്രശസ്തനായ വ്യക്തി.

വിദേശ മന്ത്രി തബ്ലീഗ് ജമാഅത്തിലെ റഷീദ് അഹ്മദ് ഗംഗോഹി, അഷ്റഫ് അലി താനവിയെയൊക്കെ അവരുടെ പണ്ഡിതന്മാരായി ഉദ്ധരിക്കുന്നുണ്ട്, സനദ് പറയുമ്പോൾ , കാരണം ഇവർക്കൊക്കെ ചിഷ്തി സൂഫി  ത്വരീഖത്തുണ്ട്, ആ സനദ് അഫ്ഗാനിസ്ഥാൻ വരെ എത്തുന്നു എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ 1866-ൽ സ്ഥാപിതമായ ദാറുൽ ഉലൂം ദിയോ ബന്ദിലെ  പല ദയൂബന്ദി പണ്ഡിതന്മാരും ചിഷ്തി സൂഫി രീതികൾ പിന്തുടരുന്നു.

തബ്ലീഗി ജമാഅത്ത്  അത് കൊണ്ട് അതിൻ്റെ ആത്മീയ പരിശീലനത്തിൽ ചിശ്തി സൂഫി ത്വരീഖത്തും ഉൾപ്പെടുത്തി, മറ്റു ത്വരീഖത്തുകളും, അശ്അരി, മാതുരീദി വിശ്വാസങ്ങളുമുണ്ട്.

1920-കളിൽ മൗലാന ഇല്യാസ് കാന്ദലവി സ്ഥാപിച്ച തബ്ലീഗി ജമാഅത്ത് , ദാറുൽ ഉലൂം ദിയോ ബന്ദ് പണ്ഡിതന്മാരിൽ നിന്നാണ് ഉയർന്നുവന്നത്.

അത് കൊണ്ട് തബ്ലീഗി ജമാഅത്ത് അംഗങ്ങൾ പഠിക്കുന്ന ദിയോബന്ദിലെ പണ്ഡിതന്മാർക്ക് ചിഷ്തി ആത്മീയ പാരമ്പര്യത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി ലഭിച്ചു.

അപ്പോൾ വ്യക്തമാണ് തബ്ലീഗ് ജമാഅത്ത്, പ്രവാചകൻ صلى الله عليه وسلم യെയൊ സഹാബികളെയൊ رضي الله عنهم വിശ്വാസത്തിൽ പൂർണമായും പിൻതുടരാത്ത പിഴച്ച കക്ഷിയാണ്. ലക്ഷക്കണക്കിന് മുസ്ലിംകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ആഗോള തലത്തിൽ അവർ പിഴപ്പിക്കുന്നു. 

അല്ലാഹു നമ്മെ അവരിൽ നിന്നും കാത്തു രക്ഷിക്കട്ടെ.

ചില തബ്ലീഗുകാർ അഫ്ഗാനിസ്ഥാൻ ഒരു പൂർണ ഇസ്ലാമിക രാഷ്ട്രമാണെന്ന് വരെ പറയുന്നു. സുബ്ഹാനല്ലാഹ്, ഇത് അജ്ഞതയല്ലാതെ മറ്റെന്താണ്? ഭരണാധികാരികളടക്കം തെറ്റായ വിശ്വാസങ്ങളിൽ വീണുപോയ, പൂർണ്ണ ഇസ്ലാമിക ഭരണം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഒരു മുസ്ലീം രാഷ്ട്രം മാത്രമാണത്.

എന്നാൽ സന്തോഷകരമായ കാര്യം, ചില സലഫി പണ്ഡിതന്മാരുടെ പ്രബോധനം കാരണം, ഈ പിഴച്ച കക്ഷിയിലെ ചിലർക്ക് സത്യം മനസ്സിലാകാൻ തുടങ്ങിയിട്ടുണ്ട് الحمد لله.

പക്ഷേ ഈ ചിലരിൽ തന്നെ അധിക പേരും ഇപ്പോഴും തബ്ലീഗ് ജമാഅത്ത് വിട്ടിട്ടില്ല എന്നത് ഖേദകരമാണ്.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

ഡോ:  കെ. മുഹമ്മദ് സാജിദ്.


ഭാഗം ഒന്ന്

http://www.salaf.in/2023/05/blog-post.html?m=1

ഭാഗം രണ്ട്

http://www.salaf.in/2023/05/blog-post_3.html?m=1


ഭാഗം മൂന്ന് 

https://www.salaf.in/2023/05/blog-post_6.html?m=1

ഭാഗം നാല് 

https://www.salaf.in/2024/08/blog-post_25.html?m=1


ഭാഗം അഞ്ച് 

https://www.salaf.in/2024/09/blog-post_28.html?m=1

ഭാഗം ആറ് 

https://www.salaf.in/2024/10/blog-post.html?m=1


ഭാഗം ഏഴ് 

https://www.salaf.in/2025/05/blog-post_11.html?m=1

 ഭാഗം എട്ട്.

https://www.salaf.in/2025/05/blog-post_31.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.