തബ്ലീഗ് ജമാഅത്ത് ഭാഗം എട്ട്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകം ശിർക്കിനെ (ബഹുദൈവാരാധനയെ) പ്രോത്സാഹിപ്പിക്കുന്നു.
തബ്ലീഗ് ജമാഅത്ത് ഭാഗം എട്ട്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകം ശിർക്കിനെ (ബഹുദൈവാരാധനയെ) പ്രോത്സാഹിപ്പിക്കുന്നു.
താഴെ ലിങ്കിൽ കൊടുത്ത എന്റെ ലേഖനത്തിന് അറിവിന്റെ നിറകുടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു തബ്ലീഗ്കാരൻ പ്രതികരിച്ചു.
https://www.salaf.in/2025/05/blog-post_11.html?m=1
അദ്ദേഹം പറഞ്ഞു:
അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ നിന്നും ഒരു സംഭവം എടുത്തുദ്ധരിച്ചിട്ട്, ഡോ: കെ. മുഹമ്മദ് സാജിദ് എന്നൊരു വ്യക്തി പറയുന്നു:
" ഇവിടെ വഫാത്തായ നബി صلى الله عليه وسلم യോട് നേരിട്ട് ആവലാതി പറയുന്നു (ഹജ്ജിന്റെ മഹത്വങ്ങൾ-സിയാറത്ത് ചെയ്തവരുടെ 40 സംഭവങ്ങൾ-പേജ് 352).
ഇത് പോലുള്ള ശിർക്ക്, പുസ്തകത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടും, ആഗോള തലത്തിൽ എല്ലാ ഭാഷകളിലും ഇപ്പോഴും ഇതെല്ലാം പ്രസിദ്ധീകരിക്കുന്നത് വ്യക്തമാക്കുന്നത് , ഇവരുടെ പണ്ഡിതന്മാർക്ക് ഇത്തരം വിശ്വാസങ്ങളുണ്ട് എന്ന് തന്നെയല്ലെ?"
ശേഷം , ഈ തബ്ലീഗ്കാരൻ താഴെ തലക്കെട്ട് കൊടുത്ത്, ചില ചോദ്യങ്ങൾ ചോദിച്ചു:
" ഇമാം ദഹബിയുടെ സിയറു അഅലാമുന്നുബലാഇലും ശിർക്ക് ⬆️ ❓
ഈ സംഭവം ഉദ്ധരിച്ച സകരിയ്യാ മൗലാന ശിർക്ക് പ്രചരിപ്പിച്ചതാണെങ്കിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ സംഭവം ഉദ്ധരിച്ച ഇമാം ദഹബി ശിർക്ക് പ്രചരിപ്പിച്ചു എന്ന് പറയുമോ.!? ഇമാം ദഹബിക്ക് ഈ വിശ്വാസമുണ്ടായിരുന്നൊ? ഇമാം ദഹബി തന്റെ ഈ കിതാബ് പിൻവലിച്ചോ.!? സലഫികൾക്കും ഈ വിശ്വാസമുണ്ട് എന്നല്ലെ വ്യക്തമാക്കുന്നത്. കാരണം ഈ ഗ്രന്ഥം ഇപ്പോഴും അവർ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്. അവർ ഈ സംഭവം മാറ്റിയിട്ടില്ല. ഈ സംഭവം ശിർക്കാണ് എന്ന് ഒരു അടിക്കുറിപ്പ് കൊടുത്തിട്ടില്ല. ഇനി കൊടുത്താൽ തന്നെ ഇമാം ദഹബി അതിൽ നിന്ന് ഒഴിവാകുകയില്ല. ഈ ശിർക്കൻ വിശ്വാസം ഇമാം ദഹബിക്കുണ്ടായിരുന്നൊ? സലഫികൾക്കുണ്ടോ? ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സകരിയ്യ മൗലാനന്റെ പേരിലും, അത് വായിക്കുന്ന തബ്ലീഗ്കാരുടെ പേരിലും ശിർക്ക് പറയുന്നത്? ".
അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വാട്ഗ്രൂസാപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യാൻ ക്ഷണിച്ചു. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ഗ്രൂപ്പിനെ ഞാൻ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തു.
തബ്ലീഗ് കാരോട് നിരവധി തവണ ആവശ്യപ്പെട്ടതാണ് ഗ്രൂപ്പിനെ വിശ്വാസമില്ലാത്ത് കൊണ്ട് ചേർക്കരുത് എന്ന്. എന്നിട്ടും എന്നെ ചേർത്തി. ഇദ്ദേഹത്തോട് നിരവധി തവണ നീക്കാൻ ആവശ്യപ്പെട്ടിട്ടും നീക്കിയില്ല.
ശേഷം, ഇദ്ദേഹത്തൊട് വാട്സാപ്പിൽ, എന്നോട് വ്യക്തിപരമായി ചർച്ചക്ക് വരാൻ ആവശ്യപ്പെട്ടു, ചർച്ച കഴിഞ്ഞാൽ എന്റെ വെബ്സൈറ്റിൽ അദ്ദേഹവുമായി നടത്തിയ പ്രബോധനം അപ്ലോഡ് ചെയ്യും എന്നും പറഞ്ഞു. എന്നാൽ അദ്ദേഹം ചർച്ചക്ക് വന്നില്ല. ഇതാണ് തബ്ലീഗിലെ അറിവിന്റെ നിറകുടക്കാരുടെ അവസ്ഥ.
അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള എന്റെ മറുപടി താഴെ:
എന്റെ മറുപടി:
ഇമാം ദഹബി رحمه الله യുടെ ഗ്രന്ഥത്തിലുള്ള ഈ സംഭവം താഴെ വായിക്കാം :
وروي عن أبي بكر بن أبي علي ، قال : كان ابن المقرىء يقول : كنت أنا والطبراني ، وأبو الشيخ بالمدينة ، فضاق بنا الوقت ، فواصلنا ذلك اليوم ، فلما كان وقت العشاء حضرت القبر ، وقلت : يا رسول الله
الجوع ، فقال لي الطبراني : اجلس ، فإِما أَن يكون الرزق أو الموت. فقمت أنا وأبو الشيخ ، فحضر الباب علوي ، ففتحنا له ، فإذا معه غلامان بقفتين فيهما شيء كثير ، وقال : شكوتموني إلى النبي صلى الله عليه وسلم ؟ رأيته في النوم ، فأمرني بحمل شيء إليكم .
ഇവിടെ ഈ സംഭവം കൊടുത്തത്, റിപ്പോർട്ട് തുടങ്ങുന്നത്
روي
എന്ന് പറഞ്ഞ് കൊണ്ടാണ്. ഇത്, തമ്രീളിന്റെ സീഗകയാണ് അഥവ റിപ്പോർട്ട് ദുർബലമായതിന് ഉപയോഗിക്കുന്ന പദമാണ് .
താഴെ ഇമാം നവവി رحمه الله ഇതിനെ കുറിച്ച് പറയുന്നത് വായിക്കാം:
ഇമാം നവവി رحمه الله പറഞ്ഞു:
فصل قال العلماء المحققون من أهل الحديث وغيرهم : إذا كان الحديث ضعيفا لا يقال فيه قال رسول الله صلى الله عليه وسلم أو فعل أو أمر أو نهى أو حكم وما أشبه ذلك من صيغ الجزم ، وكذا لا يقال فيه روى أبو هريرة ، أو قال ، أو ذكر ، أو أخبر ، أو حدث ، أو نقل ، أو أفتى ، وما أشبهه ، وكذا لا يقال ذلك في التابعين ومن بعدهم فيما كان ضعيفا ، فلا يقال في شيء من ذلك بصيغة الجزم ، وإنما يقال في هذا كله روي عنه أو نقل عنه أو حكي عنه أو جاء عنه أو بلغنا عنه ، أو يقال أو يذكر أو يحكى أو يروى أو يرفع أو يعزى ، وما أشبه ذلك من صيغ التمريض ، وليست من صيغ الجزم ، قالوا : فصيغ الجزم موضوعة للصحيح أو الحسن ، وصيغ التمريض لما سواهما
" അഹ്ലുൽ ഹദീസിൽ പെട്ട സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
ഹദീസ് ദുർബലമാണെങ്കിൽ നബി
صلى الله عليه وسلم
പറഞ്ഞെന്നോ, ചെയ്തെന്നോ, കൽപിച്ചെന്നൊ നിരോധിച്ചെന്നൊ , അത് പോലത്തെ ജസ്മിന്റെ സീഗകളൊന്നും (ഹദീസ് സ്വീകാര്യമാണ് എന്ന് ഉറപ്പിച്ചു പറയുന്ന പദങ്ങൾ) പറയാൻ പാടില്ല. അപ്രകാരം അബു ഹുറൈറ റിപ്പോർട്ട് ചെയ്തു, അല്ലെങ്കിൽ പറഞ്ഞു, പ്രതിപാദിച്ചു, അറിയിച്ചു, എത്തിച്ചു തന്നു, അല്ലെങ്കിൽ ഫത് വ പറഞ്ഞു (റവ അബു ഹുറൈറ , അല്ലെങ്കിൽ ഖാല, അല്ലെങ്കിൽ ദകറ, അല്ലെങ്കിൽ അഖ്ബറ,അല്ലെങ്കിൽ ഹദ്ദസ, അല്ലെങ്കിൽ നഖ്വല, അല്ലെങ്കിൽ അഫ്ത) എന്നൊ , അതിനോട് സാദൃശ്യമായ പദങ്ങളൊന്നും പറയാൻ പാടില്ല. ദുർബലമായ റിപ്പോർട്ടുകൾ പറയുമ്പോൾ അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പറയപ്പെട്ടിട്ടുണ്ട് , അദ്ദേഹത്തെ തൊട്ട് വന്നിട്ടുണ്ട്, നമുക്ക് അദ്ദേഹത്തെ തൊട്ട് എത്തിയിട്ടുണ്ട് (റുവിയ അൻഹു അല്ലെങ്കിൽ നുഖില അൻഹു അല്ലെങ്കിൽ ഹുഖിയ അൻഹു അല്ലെങ്കിൽ ജാഅ അൻഹു അല്ലെങ്കിൽ ബല്ലിഗുനാ അൻഹു ഉപയോഗിക്കുന്നു , അല്ലെങ്കിൽ യുഖാലു, അല്ലെങ്കിൽ യുസ്കറു അല്ലെങ്കിൽ യുഹ്ക അല്ലെങ്കിൽ യുർവ അല്ലെങ്കിൽ യുർഫ അല്ലെങ്കിൽ യുഅ്സ) എന്ന രീതിയിൽപോലത്തെ തമ്രീളിന്റെ സീഗകളാണ് (ഹദീസ് ദുർബലമായതിന് ഉപയോഗിക്കുന്ന പദങ്ങളാണ്) ഉപയോഗിക്കേണ്ടത്,ജസ്മിന്റെ സീഗകളൊന്നും (ഹദീസ് സ്വീകാര്യമാണ് എന്ന് ഉറപ്പിച്ചു പറയുന്ന പദങ്ങൾ) ഉപയോഗിക്കാൻ പാടില്ല.അവർ (പണ്ടിതന്മാർ) പറഞ്ഞു, ജസ്മിന്റെ സീഗ ഹസനായ, സഹീഹായ ഹദീസുകൾ പറയുമ്പോൾ മാത്രമേ പറയാൻ പാടുള്ളു, എന്നാൽ തമ്രീളിന്റെ സീഗകൾ ദുർബലമായ റിപ്പോർട്ടുകൾ പറയുമ്പോൾ മാത്രമേ പറയാൻ പാടുള്ളൂ".
(അൽ മജ്മു ശർഹ് അൽ മുഹസ്സബ് 1/63).
അത് കൊണ്ട് ഇമാം ദഹബി رحمه الله യുടെ ഗ്രന്ഥത്തിൽ റിപ്പോർട്ട് ദുർബലമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അൽ ഹൽദുലില്ലാഹ്. അത് കൊണ്ട് ഇമാം ദഹബി رحمه الله ക്ക് ശിർക്കൻ വിശ്വാസം ഇല്ല. സലഫികൾക്കും ഇല്ല. കാരണം ഈ ഗ്രന്ഥം എല്ലാ സാധാരണക്കാർക്കിടിയിലും വ്യാപകമായി ലഭ്യമുള്ള ഗ്രന്ഥമല്ല. പണ്ഡിതന്മാരും, മത വിദ്യാർത്ഥികളുമാണ് ഈ ഗ്രന്ഥം വായിക്കാറുള്ളത്. ഏതൊരു സാധാരണ സലഫിക്കും അറിയാം , ഇത് പോലുള്ള ഗ്രന്ഥങ്ങൾ പണ്ഡിതന്മാരുടെയൊ , മത വിദ്യാർത്ഥികളുടെയൊ കീഴിൽ, മാത്രമേ പഠിക്കാവൂ. അത് കൊണ്ട് ഈ ഗ്രന്ഥം വായിക്കുന്ന ഒരു സാധാരണ സലഫി പോലും വഴി കേടിലാവില്ല.
എന്നാൽ അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ روي എന്ന പദം ഒഴിവാക്കിയിട്ടാണ് സംഭവം കൊടുത്തത്. അപ്പോൾ റിപ്പോർട്ടിനെ സഹീഹാക്കാനുള്ള ശ്രമമാണൊ ഇത്? കാരണം ഈ റിപ്പോർട്ട് ദുർബലമാണ് എന്ന് വ്യക്തമാക്കുന്ന പ്രധാനപ്പെട്ട പദം ഒഴിവാക്കിയിരിക്കുന്നു.
മറ്റൊന്ന്, ഈ പുസ്തകം തബ്ലീഗ്കാർ സാധാരണക്കാരിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പുസ്തകമാണ്. അധിക സാധാരണക്കാരുടെ വീട്ടിലും ഈ പുസ്തകമുണ്ട്. ഇത് അമലുകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പുസ്തകമാണ് എന്ന് അറിയപ്പെട്ടതാണ്.
അപ്പോൾ ഈ സംഭവം വായിക്കുന്ന, വിജ്ഞാനമില്ലാത്ത സാധാരണക്കാർ വഴി തെറ്റില്ലെ? കാരണം ഈ റിപ്പോർട്ടിൽ, വഫാത്തായ നബി صلى الله عليه وسلم യോട് ആവലാതി പറയാനാണ് പഠിപ്പിക്കുന്നത്. ഖബറിനടുത്ത് പോയി യാ റസൂലല്ലാഹ് എന്ന് ദൂആ ചെയ്യാൻ. ഇത് ശിർക്കാണ്. അത് കൊണ്ട് ഈ പുസ്തകം ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നു. സൂക്ഷിക്കുക.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
ഭാഗം ഒന്ന്
http://www.salaf.in/2023/05/blog-post.html?m=1
ഭാഗം രണ്ട്
http://www.salaf.in/2023/05/blog-post_3.html?m=1
ഭാഗം മൂന്ന്
https://www.salaf.in/2023/05/blog-post_6.html?m=1
ഭാഗം നാല്
https://www.salaf.in/2024/08/blog-post_25.html?m=1
ഭാഗം അഞ്ച്
https://www.salaf.in/2024/09/blog-post_28.html?m=1
ഭാഗം ആറ്
https://www.salaf.in/2024/10/blog-post.html?m=1
ഭാഗം ഏഴ്
https://www.salaf.in/2025/05/blog-post_11.html?m=1
Comments
Post a Comment