പരലോക രക്ഷക്ക് മുസ്ലിംകൾ വിശദമായി ആഴത്തിൽ നിർബന്ധമായും വിജ്ഞാനമുണ്ടാക്കേണ്ട വിഷയങ്ങൾ.

പരലോക രക്ഷക്ക് മുസ്ലിംകൾ വിശദമായി ആഴത്തിൽ നിർബന്ധമായും വിജ്ഞാനമുണ്ടാക്കേണ്ട വിഷയങ്ങൾ:

അല്ലാഹു ഏകനാണ്. അവന് പങ്ക്കാരില്ല, സമന്മാരില്ല. മരണപ്പെട്ടവരോട് ആവലാതി പറയരുത്. അത് പൊറുക്കപ്പെടാത്ത ശിർക്കാണ്. നരകത്തിൽ ശാശ്വതം.

അല്ലാഹുവിന്റെ പേരുകളിലും ഗുണവിശേഷങ്ങളിലും അവൻ ഏകനാണ്, സമന്മാരില്ല. അവ നിഷേധിക്കരുത്, അവയുടെ പദങ്ങൾക്ക് അതിന്റെ അർഥമുണ്ട്, ഉദാഹരണം കൈ, മുഖം, എന്നാൽ വ്യാഖ്യാനർത്ഥങ്ങൾ പാടില്ല. ഉദാഹരണം കൈ എന്നാൽ ശക്തി.

അല്ലാഹു അവന്റെ സത്തയോടെ ആകാശത്തിന്റെ മുകളിൽ, അർഷിന്റെ മുകളിലാണ്. അവന്റെ അറിവ് എല്ലായിടത്തും ഉണ്ട്.

ഖുർആൻ  സൃഷ്ടി അല്ല. അല്ലാഹുവിന്റെ കലാമാണ്. അല്ലാഹു സംസാരിക്കും. അല്ലാഹു മൂസ നബി عليه السلام നോട് സംസാരിച്ചിട്ടുണ്ട്.

അല്ലാഹു ഇറങ്ങും.

അല്ലാഹുവിന്റെ ഇറക്കം, സംസാരം, കേൾവി, കൈ, മുഖം  എന്നതൊക്കെ വിശ്വസിക്കണം. അത് എങ്ങനെ എന്ന് നമുക്കറിയില്ല, കാരണം അല്ലാഹു പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് അതെങ്ങനെ എന്ന്  ചോദിക്കുകയും ചെയ്യരുത്. ചോദിക്കുന്നത് ബിദ്അത്താണ്. അത് സൃഷ്ടികളെ പോലെ അല്ല. അവന് തുല്യമായി ആരുമില്ല. അവന് സമന്മാരില്ല.

സത്യവിശ്വാസികൾ പരലോകത്ത് അല്ലാഹുവിനെ കാണും. സ്വർഗത്തേക്കാൾ സന്തോഷകരം അല്ലാഹുവിന്റെ മുഖം കാണുക എന്നതാണ്.

ഈമാൻ കാര്യങ്ങൾ ആറാണ്, ഇസ്ലാം കാര്യങ്ങൾ അഞ്ചാണ്.

ഈമാൻ എന്നാൽ ഹൃദയം കൊണ്ട് സത്യപ്പെടുത്തുക, നാവ് കൊണ്ട് പറയുക, അവയവങ്ങൾ കൊണ്ട് പ്രവർത്തിക്കുക. അത് അല്ലാഹുവിനെ അനുസരിക്കുകയും, ധിക്കരിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യും.

സഹാബികളിൽ ഒരാളെയും ചീത്ത പറയരുത്, ആക്ഷേപിക്കരുത് رضي الله عنهم 

എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?

പ്രമാണം ബുദ്ധിക്ക് മുമ്പ്.

സിഹ്റ് യാഥാർത്ഥ്യമാണ്.

ഖബ്റ് ശിക്ഷ യാഥാർത്ഥ്യമാണ്.

നാട്ടിൽ കലാപവും, സംഘർഷവുമുണ്ടാക്കുന്ന രീതിയിൽ ഭരണാധികാരികൾക്കെതിരെ പരസ്യമായി തിരിയരുത്. പലപ്പോഴും ഇത് ബാധിക്കുന്നത് നിരപരാധികളേയും, അവരുടെ വരുമാന മാർഗ്ഗത്തിന്റെ സ്ഥാപനങ്ങളേയുമാണ്.

മുസ്ലിംകളെ കാഫിറും, മുശ്രിക്കുമാക്കരുത്. ഒരു മുസ്‌ലിം കുഫ്‌റിൽ ( അവിശ്യാസത്തിൽ) വീണത് കാരണം അവിശ്വാസി ആവില്ലെന്ന് സൂചിപ്പിക്കുന്ന  പ്രമാണങ്ങളുണ്ട്.

മാസപ്പിറവി കാണൽ നിർബന്ധമാണ്.ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.

താഴെ ലിങ്കുകളും വായിക്കുക
إن شاء الله

മരിച്ചവരോട് ഇസ്തിഗാസ  (സഹായം തേടൽ)  ഇസ്ലാമികമല്ല . കാരണം മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല، അത് ശിർക്കാണ്

https://www.salaf.in/2022/10/blog-post_70.html?m=1

തൗഹീദുൽ  അസ്മാഇ വസ്സിഫാതി. അല്ലാഹുവിന്റെ നാമങ്ങളിലും (الأسماء) ഗുണവിശേഷങ്ങളിലും (والصفات). അല്ലാഹുവിനെ ഏകനാക്കൽ.

https://www.salaf.in/2022/11/blog-post_14.html?m=1

അല്ലാഹു എവിടെയാണ്?

https://www.salaf.in/2022/10/blog-post_21.html?m=1

സഹാബത്ത്

رضي الله عنهم أجمعين

https://www.salaf.in/2022/10/blog-post_94.html?m=1

എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?

https://www.salaf.in/2022/10/blog-post_31.html?m=1

ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?

https://www.salaf.in/2024/04/blog-post_23.html?m=1

ഭൂരിപക്ഷം മുസ്‌ലിംകളും അശ്അരികളൊ?

https://www.salaf.in/2024/06/blog-post_30.html?m=1

സമസ്തക്കാരും , ശിർക്ക് ചെയ്യുന്നവരും, കാഫിറുകളും , മുശ്രിക്കുകളുമൊ?

https://www.salaf.in/2024/08/blog-post_10.html?m=1

സിഹ്റിന്റെ യാഥാർത്ഥ്യം ഖുർആനിലും ഹദീസിലും.

https://www.salaf.in/2023/02/blog-post_28.html?m=1

സിഹ്റ് നിഷേധികളുടെ അബദ്ധങ്ങൾ

https://www.salaf.in/2023/04/blog-post_28.html?m=1

സിഹ്റ് തഫ്സീറുകളിൽ

https://www.salaf.in/2023/04/blog-post_98.html?m=1

ഖബ്ർ ശിക്ഷ ഇല്ലന്നൊ? 

https://www.salaf.in/2023/01/blog-post.html?m=1

മാസപ്പിറവി കാണൽ നിർബന്ധം.

https://www.salaf.in/2023/03/blog-post_21.html?m=1

ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.

https://www.salaf.in/2022/10/blog-post_86.html?m=1


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.